[smc-discuss] Facebook and Google spy on you

sooraj kenoth soorajkenoth at gmail.com
Wed Nov 5 09:40:25 PST 2014


2014, നവംബർ 5 9:53 PM നു, Pirate Praveen  എഴുതി:
> ഒരാള്‍ എന്തു് പങ്കുവെയ്ക്കണം എന്നു് തീരുമാനിക്കുന്നതാണു് അയാളുടെ സ്വകാര്യത. അവരവരുടെ
> ഇഷ്ടമില്ലാതെ അവരുടെ സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കുന്നിടത്താണു് പ്രശ്നം. സണ്ണി ലിയോണ്‍ പോണ്‍
> സിനിമയിലഭിനയിക്കുന്നതു് അവരുടെ ഇഷ്ടം. പക്ഷേ അതുകൊണ്ടു് അവരുടെ അനുവാദമില്ലാതെ അവരുടെ
> പടമെടുക്കുന്നതു് സ്വകാര്യതയുടെ ലംഘനം തന്നെ.

അങ്ങനെ ഒരു പടം എടുത്താല്‍ ഫലത്തില്‍ അവര്‍ക്കെന്തെങ്കിലും നഷ്ടപ്പെടുന്നുണ്ടോ?
കള്ളത്തരം മറച്ചുവെക്കാനുള്ള ഒരുതരം മുഖംമൂടിയല്ലേ ഈ സ്വകാര്യത? മടിയില്‍
കനമുള്ളവനല്ലേ വഴിയില്‍ ഭയം വേണ്ടത്?

> When you betray a close friend, you can lose that friendship. When
> facebook sells your data, they only gain money. They have nothing to lose.

ഫേസ്ബുക്കിനും ജീവിക്കണ്ടേ? ഫേസ്ബുക്ക് പ്രവീണിന് ഒരു സേവനം നല്‍‍കുകയും
അവര്‍ പ്രവീണിനെ ഉപയോഗിച്ച് അവര്‍ പണം ഉണ്ടാക്കുകയും
ചെയ്യുന്നുണ്ടെങ്കില്‍ അത് അവരുടെ കഴിവല്ലേ? അത് അംഗീകരിക്കുകയല്ലേ
വേണ്ടത്? പണമില്ലാതെ എങ്ങനെയാ ജീവിക്കുന്നത്?

> ഫേസ്‌ബുക്കും വാട്ട്സ്ആപ്പും ഉപേക്ഷിച്ചിട്ടും ദിവസങ്ങളോളം പല കൂട്ടുകാരോടുമൊത്തു് താമസിക്കാനുള്ള
> അവസരം എനിക്കുണ്ടു്. ഇപ്പോഴും മെസേജ് പാക്ക് റീചാര്‍ജ്ജ് ചെയ്യുന്ന ചുരുക്കം ചിലരിലൊരാള്‍ ഞാനാകാം.

ഞാനും ഈ പറയുന്ന ഫേസ്ബുക്കും ഇന്റര്‍‌നെറ്റും ഉപക്ഷിച്ച്
ജീവിച്ചിട്ടുണ്ട്. അതില്ലെങ്കില്‍ ചത്തുപോവുകയൊന്നും ഇല്ല. ഞാന്‍
വാട്ട്സ് ആപ്പോ സ്മാര്‍ട്ട് ഫോണോ ഒന്നും ഉപയോഗിക്കുന്നില്ല. ഞാനും
മെസ്സേജ് പാക്ക് ഉപയോഗിക്കുന്ന ആളാണ്. എന്നാലും ഞാനിത്രയൊക്കെ ചെയ്തിട്ട്
ഈ വക സാധനങ്ങള്‍ ഉപയോഗിക്കുന്ന ഒരാളുമായി സബര്‍ക്കത്തിലിരുന്നാല്‍ ഞാനീ
മെനക്കെട്ടതിനെന്താ കാര്യം?

ഞാനിത് ഉപയോഗിക്കാത്തതുകൊണ്ട് ചുറ്റുപാടും നടക്കുന്ന ഒരുപാട് കാര്യങ്ങള്‍
അറിയാന്‍ വിട്ടു പോകുന്നു. ആര്‍ക്ക് നഷ്ടം? എനിക്കും അത്തരം സേവനങ്ങള്‍
ഉപയോഗിക്കാത്തവര്‍ക്കും. പിന്നെ ഞാന്‍ മാത്രം മസില്
പിടിച്ചിരുന്നിട്ടെന്താ കാര്യം?

> of the person who verifies it knows you personally is close to zero.

അതെ, പക്ഷേ അത് പൂജ്യം അല്ലല്ലോ? നിങ്ങള്‍ ആരും അറിയപ്പെടാത്തവനായി
നിലനില്‍ക്കുകയും ചെയ്യുന്നില്ലല്ലോ?
ഐഡിയ ഫോണിന്റെ പരസ്യം കണ്ടിട്ടില്ലേ? ആളുകള്‍ക്ക് കല്യാണം ആയാലും
എന്തായാലും പറഞ്ഞ് പറ്റിക്കാന്‍ അവസരം ഇല്ലാതാക്കുകയല്ലേ?

> you are confusing anonymity with privacy here. Though anonymity is part
> of privacy, it is not the whole deal about privacy.

അനോനിമിറ്റി മുഖം മൂടിയാണ്. കള്ളത്തരത്തിന്റെ മുഖം മൂടി.

> മണ്ടത്തരം. പരസ്പരം അറിയുന്നവരോടും വിശ്വാസമുള്ളവരോടും പങ്കിടുന്നതാണു് സ്വകാര്യത. നമ്മളുമായി
> ഒരു ബന്ധവുമില്ലാത്തവര്‍ നമ്മുടെ വിവരങ്ങള്‍ വില്‍ക്കുന്നതാണു് പ്രശ്നം.

ഗുഗിള്‍ പ്രവീണിനെ വില്‍ക്കാന്‍ തുടങ്ങിയിട്ട് കാലം എത്രയായി? ഇതുവരെ
പ്രവീണിന് material ആയി എന്ത് നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്? സേര്‍ച്ച്
ചെയ്താല്‍ ആവശ്യമുള്ള വിവരങ്ങള്‍ പെട്ടന്ന് കിട്ടാന്‍ നമ്മളെ പ്രൊഫൈല്‍
ചെയ്യുന്നത് നല്ലതല്ലേ?


> അവനൊരു മെയിലയച്ചാല്‍ പോരായിരുന്നോ? അവനറിയാവുന്ന പലര്‍ക്കും അവന്‍ ഫോണ്‍ നമ്പറും കൊടുത്തുകാണും.

കയ്യിലുള്ള എല്ലാ വഴിയും തീരുംമ്പോഴല്ലേ പുതിയ വഴി തേടുന്നത്?

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list