[smc-discuss] Facebook and Google spy on you

Anivar Aravind anivar.aravind at gmail.com
Wed Nov 5 18:40:09 PST 2014


2014-11-05 14:32 GMT+05:30 Pirate Praveen <praveen at onenetbeyond.org>:

> On Tuesday 04 November 2014 01:51 PM, Santhosh Thottingal wrote:
>
> > സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ പ്രൈവസി റെസ്പക്ട് ചെയ്യുന്ന കമ്യൂണിക്കേഷന്‍
> പ്ലാറ്റ്ഫോം എന്നതു് ഒരു
> > ഭാഗം മാത്രമാണു്. നമ്മുടെ സുഹൃത്തുക്കള്‍ക്കിടയില്‍ പ്രവീണിനു് ഈ മേഖലയോടു്
> എത്രത്തോളം
> > ആത്മാര്‍ത്ഥതയുണ്ടോ അത്രയും, അല്ലെങ്കില്‍ അതിലേറെ സ്നേഹമുള്ള ഒരു പാടു
> ഫീല്‍ഡുകളുണ്ടു്.  ഞാന്‍
> > പ്രവീണിന്റെ ഇതിലുള്ള ആത്മാര്‍ത്ഥമായ പരിശ്രമങ്ങളെ അംഗീകരിക്കുകയും
> ബഹുമാനിക്കുകയും
> > ചെയ്യുന്നുണ്ടെങ്കിലും പ്രായോഗികമായി ഒന്നും അതിലേക്ക് ചെയ്യുന്നുണ്ടാവില്ല
> - സാമ്പത്തികമായ
> > സഹായമോ,  സാങ്കേതികമായ സഹായമോ ഒന്നും. പ്രവീണ്‍ ഇടക്കിടക്കു ഇവിടെ പറയുന്ന
> ടൂളുകള്‍
> > എല്ലാമൊന്നും ഉപയോഗിച്ചു നോക്കുന്നുമുണ്ടാവില്ല. അതു് മുഴുവന്‍ ഞാന്‍
> എനിക്കിഷ്ടമുള്ള സ്വതന്ത്ര
> > സോഫ്റ്റ്‌വെയറിലെ വേറൊരു മേഖലയിലാണു് ചെലവഴിയ്ക്കുന്നതു്. എന്നുവെച്ചു്
> ഇത്തരക്കരെല്ലാം എന്റെ
> > കൂട്ടക്കാരല്ലെന്നോ, അവരെയെല്ലാം പ്രവീണ്‍ ഉപയോഗിക്കുന്ന ഭാഷയില്‍
> പുച്ഛിക്കാമെന്നും കരുതരുതു്.
> > ഞാനും പ്രവീണും വര്‍ഷങ്ങളായി സുഹൃത്തുക്കളായതുകൊണ്ടു് ഞാന്‍ കാര്യമായി
> എടുക്കില്ലായിരിക്കാം.
> > പക്ഷേ എല്ലാരും അങ്ങനെയാണെന്നു കരുതരുതു്.
>
> ആശയവ്യത്യാസത്തെ മാനിക്കുന്നു. സ്വകാര്യത ഉറപ്പുവരുത്തുന്ന പ്ലാറ്റ്ഫോമിന്റെ
> സ്ഥാനം സ്വതന്ത്ര
> സോഫ്റ്റ്‌വെയറിനുള്ളിലെ ചെറിയ ഭാഗം മാത്രമാണെന്ന വാദത്തോടു് യോജിപ്പില്ല.
> ജനാധിപത്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും നിലനില്‍പ്പിനാവശ്യമായ
> അടിത്തറയാണു് സ്വകാര്യത
> എന്നാണു് എന്റെ പക്ഷം. സ്വന്തം കമ്പ്യൂട്ടറിലെ സ്വാതന്ത്ര്യം
> നഷ്ടപ്പെടുന്നതിലെ എത്രയോ വലിയ
> നഷ്ടമാണു് ഒരു ജനാധിപത്യ സമൂഹത്തിനു് സ്വകാര്യത നഷ്ടപ്പെടുന്നതലൂടെ
> സംഭവിക്കുന്നതു്.
>


ഈയിടെയായി സ്വകാര്യതയേയും സ്വാതന്ത്ര്യത്തെയും പ്രവീണ്‍ വല്ലാതെ
കൂട്ടിക്കുഴയ്ക്കുന്നുണ്ട് . തികച്ചും വ്യത്യസ്തമായ പരസ്പര ബന്ധം
അധികമില്ലാത്ത രണ്ടു ആശയങ്ങളാണ് സ്വാതന്ത്ര്യവും സ്വകാര്യതയും  .
ആദ്യം ഡെഫനിഷനുകള്‍ തന്നെയാവട്ടെ,
Privacy is the ability of an individual or group to seclude themselves, or
information about themselves, and thereby express themselves selectively

The right to privacy is our right to keep a domain around us, which
includes all those things that are part of us, such as our body, home,
property, thoughts, feelings, secrets and identity. The right to privacy
gives us the ability to choose which parts in this domain can be accessed
by others, and to control the extent, manner and timing of the use of those
parts we choose to disclose

ഏതു് വിവരങ്ങള്‍ എവിടെ വെളിപ്പെടുത്തണമെന്നതു് ഓരോ വ്യക്തിയും  അവരുടെ ഒരു
സോഷ്യല്‍ എന്‍ഗേജ്മെന്റ് പ്രൊസസ്സിന്റെ ഭാഗമായി തീരുമാനിക്കുന്നതാണു്. അതിന്റെ
പൂര്‍ണ്ണ അധികാരം വ്യക്തിക്കുമാണു്.
ഇതിലെ സോഫ്റ്റ്വെയര്‍ ഭാഗം കടന്നുവരുന്നത്  networked computer databases ന്റെ
കാര്യത്തില്‍ മാത്രമാണു്.  വിവരങ്ങള്‍ ശേഖരിക്കുകയും ഇപയോഗിക്കുകയും
കൈമാറുകയും ചെയ്യുന്ന ഇത്തരം സിസ്റ്റങ്ങള്‍ , അവയ്ക്കുമുകളില്‍
വ്യക്തികള്‍ക്കു നിയന്ത്രണമില്ലെങ്കില്‍ സ്വകാര്യതയുടെ ഭാഗമായ  ഡാറ്റാ
പ്രൊട്ടക്ഷന്‍ എന്ന അവകാശത്തിനു വെല്ലുവിളിയാവുന്നുണ്ട് . (ശ്രദ്ധിക്കുക
സ്വകാര്യതയ്ക്കല്ല , സ്വകാര്യതയുടെ ഭാഗമായ ഡാറ്റാ പ്രൊട്ടക്ഷന്‍
അവകാശങ്ങള്‍ക്കു മാത്രം)

ഡയസ്പോറ അടക്കമുള്ള സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സിസ്റ്റങ്ങള്‍ ഈ ചെറിയ
ഇടത്തിലാണ് നില്‍ക്കുന്നതു് , വ്യക്തികള്‍ക്ക് ആ സോഫ്റ്റ്‌വെയര്‍
സിസ്റ്റത്തിലൂടെ പങ്കുവെക്കുന്ന വിവരങ്ങള്‍ ആര്‍ക്കു പങ്കുവെക്കുന്നു
വെന്നുറപ്പാക്കുകയും ആ വിവരങ്ങളുടെ സ്വകാര്യത ഉറപ്പുവരുത്താന്‍ കഴിയുക
എന്നതിലപ്പുറമൊന്നും അവ ചെയ്യുന്നില്ല. വ്യക്തികള്‍ക്ക് എന്ത് എവിടെ പറയണമെന്ന
അവകാശം ഈ സോഫ്റ്റ്‌വെയര്‍ സിസ്റ്റങ്ങള്‍ക്കു പുറത്താണു്
നിലനില്‍ക്കുന്നതെന്നും ഓര്‍ക്കുക . എല്ലാ കമ്മ്യൂണിക്കേഷനും
സോഫ്റ്റ്‌വെയറില്‍ക്കൂടെ മാത്രമാക്കണമെന്നുമില്ല . ഞാന്‍ ബഹുമാനിക്കുന്നതു്
വ്യക്തികള്‍ക്ക് എന്തു എവിടെ പറയണമെന്നു സ്വയം തീരുമാനിക്കുവാനുള്ള
വിവേകത്തേയും ചിന്താശേഷിയെയും ആണു്. ഒരു സോഫ്റ്റ്‌വെയറോ വെബ്‌സൈറ്റോ
അധിഷ്ഠിതമായി ഷേപ്പ് ചെയ്യേണ്ട ഒന്നല്ല അതു് . ഡാറ്റാപ്രൊട്ടക്ഷന്‍
വേണ്ടിടത്ത് ഉപയോഗിക്കാമെന്നല്ലാതെ.

ജനാധിപത്യവും സ്വാതന്ത്ര്യത്തിന്റെയും അടിത്തറ സ്വകാര്യത ആണെന്നതു് ഒരു
തെറ്റായ കാഴ്ചപ്പാടാണു്.
ജനാധിപത്യവും സ്വാതന്ത്ര്യവും ഉള്ള ഒരു വ്യവസ്ഥിതിയില്‍ ലഭ്യമാകുന്ന ഒരു
അവകാശമാണു് സ്വകാര്യത എന്നാണെന്റെ പക്ഷം. (ഇന്ത്യയില്‍ റൈറ്റ് ടു ലൈഫിന്റെ
അടിയില്‍ വരുന്ന ഒരു വിശദീകരണം മാത്രമാണു് സ്വകാര്യത എന്നും ഒരു
പ്രത്യേകസ്വകാര്യത നിയമം ഇതുവരെ ഇല്ല എന്നതും കൂടി കൂട്ടിവായിക്കുക )
ജനാധിപത്യസമൂഹത്തിന്റെ സ്വകാര്യത നഷ്ടപ്പെടുന്നതു് വലിയ പ്രശ്നം തന്നെയാണു്.
എന്നാല്‍ സ്വകാര്യത നിലനില്‍ക്കുന്നതു് വ്യക്തികളുടെ ഒരവകാശമായാണു്. ഒരു
സോഫ്റ്റ്‌വെയര്‍ ഫീച്ചറായല്ല  എന്നു കൂടി ഓര്‍ക്കേണ്ടതുണ്ട് .


അനിവര്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141106/b4d0a455/attachment.htm>


More information about the discuss mailing list