[smc-discuss] Facebook and Google spy on you

Pirate Praveen praveen at onenetbeyond.org
Thu Nov 6 00:37:35 PST 2014


On Thursday 06 November 2014 08:10 AM, Anivar Aravind wrote:
> ഈയിടെയായി സ്വകാര്യതയേയും സ്വാതന്ത്ര്യത്തെയും പ്രവീണ്‍ വല്ലാതെ കൂട്ടിക്കുഴയ്ക്കുന്നുണ്ട് .

ഇന്റര്‍നെറ്റ് കമ്മ്യൂണിക്കേഷനു് ആവിഷ്കാര സ്വാതന്ത്ര്യം, സ്വകാര്യത എന്നീ തലങ്ങളുണ്ടു്. ഇതിന്റെ
രണ്ടിന്റേം സാങ്കേതിക വശമായി സ്വതന്ത്ര സോഫ്റ്റ്‌വെയറും വരുന്നുണ്ടു്. എല്ലാ വിഷയങ്ങളും ഒന്നിച്ചു്
വരുമന്നതു് കൊണ്ടാണു് പലപ്പോഴും ഒരു വശം മാത്രമായി പറയാന്‍ പറ്റാത്തതു്.

> തികച്ചും വ്യത്യസ്തമായ പരസ്പര ബന്ധം അധികമില്ലാത്ത രണ്ടു ആശയങ്ങളാണ് സ്വാതന്ത്ര്യവും സ്വകാര്യതയും  .
> ആദ്യം ഡെഫനിഷനുകള്‍ തന്നെയാവട്ടെ,
> Privacy is the ability of an individual or group to seclude themselves,
> or information about themselves, and thereby express themselves selectively
> 
> The right to privacy is our right to keep a domain around us, which
> includes all those things that are part of us, such as our body, home,
> property, thoughts, feelings, secrets and identity. The right to privacy
> gives us the ability to choose which parts in this domain can be
> accessed by others, and to control the extent, manner and timing of the
> use of those parts we choose to disclose

Freedom of speech, Freedom of thought എന്നിവയുടെ ഒരു അവശ്യ ഘടകമാണു് Privacy.

When mass surveillance take away privacy it affects freedom and thought
and free speech.

> ഏതു് വിവരങ്ങള്‍ എവിടെ വെളിപ്പെടുത്തണമെന്നതു് ഓരോ വ്യക്തിയും  അവരുടെ ഒരു സോഷ്യല്‍
> എന്‍ഗേജ്മെന്റ് പ്രൊസസ്സിന്റെ ഭാഗമായി തീരുമാനിക്കുന്നതാണു്. അതിന്റെ പൂര്‍ണ്ണ അധികാരം
> വ്യക്തിക്കുമാണു്.

തീര്‍ച്ചയായും ആ പ്രസസ്സിനെ ഇന്‍ഫ്ലുവന്‍സ് ചെയ്യാനുള്ള ശ്രമമാണു് ഈ ചര്‍ച്ചകളിലൂടെ.
മീഡിയയിലൂടേയും കൂട്ടുകാരിലൂടേയും ഉള്ള ഇന്‍ഫ്ലുവന്‍സ് ഒരു ഭാഗത്തുണ്ടല്ലോ. ആ തീരുമാനങ്ങളുടെ ഫലം
കൂടി അറിയണമല്ലോ.

> ഇതിലെ സോഫ്റ്റ്വെയര്‍ ഭാഗം കടന്നുവരുന്നത്  networked computer databases ന്റെ
> കാര്യത്തില്‍ മാത്രമാണു്.  വിവരങ്ങള്‍ ശേഖരിക്കുകയും ഇപയോഗിക്കുകയും കൈമാറുകയും ചെയ്യുന്ന
> ഇത്തരം സിസ്റ്റങ്ങള്‍ , അവയ്ക്കുമുകളില്‍ വ്യക്തികള്‍ക്കു നിയന്ത്രണമില്ലെങ്കില്‍ സ്വകാര്യതയുടെ
> ഭാഗമായ  ഡാറ്റാ പ്രൊട്ടക്ഷന്‍ എന്ന അവകാശത്തിനു വെല്ലുവിളിയാവുന്നുണ്ട് . (ശ്രദ്ധിക്കുക
> സ്വകാര്യതയ്ക്കല്ല , സ്വകാര്യതയുടെ ഭാഗമായ ഡാറ്റാ പ്രൊട്ടക്ഷന്‍ അവകാശങ്ങള്‍ക്കു മാത്രം)

Its not only about data protection, but about mass surveillance and even
influencing our thoughts like the facebook mood swing experiments.

These companies are having a huge power over a vast population. It is
about dependence too.

You missed about the big issue of censorship too.

> ഡയസ്പോറ അടക്കമുള്ള സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സിസ്റ്റങ്ങള്‍ ഈ ചെറിയ ഇടത്തിലാണ് നില്‍ക്കുന്നതു് ,
> വ്യക്തികള്‍ക്ക് ആ സോഫ്റ്റ്‌വെയര്‍ സിസ്റ്റത്തിലൂടെ പങ്കുവെക്കുന്ന വിവരങ്ങള്‍ ആര്‍ക്കു പങ്കുവെക്കുന്നു
> വെന്നുറപ്പാക്കുകയും ആ വിവരങ്ങളുടെ സ്വകാര്യത ഉറപ്പുവരുത്താന്‍ കഴിയുക എന്നതിലപ്പുറമൊന്നും അവ
> ചെയ്യുന്നില്ല. വ്യക്തികള്‍ക്ക് എന്ത് എവിടെ പറയണമെന്ന അവകാശം ഈ സോഫ്റ്റ്‌വെയര്‍
> സിസ്റ്റങ്ങള്‍ക്കു പുറത്താണു് നിലനില്‍ക്കുന്നതെന്നും ഓര്‍ക്കുക . എല്ലാ കമ്മ്യൂണിക്കേഷനും
> സോഫ്റ്റ്‌വെയറില്‍ക്കൂടെ മാത്രമാക്കണമെന്നുമില്ല . ഞാന്‍ ബഹുമാനിക്കുന്നതു് വ്യക്തികള്‍ക്ക് എന്തു
> എവിടെ പറയണമെന്നു സ്വയം തീരുമാനിക്കുവാനുള്ള വിവേകത്തേയും ചിന്താശേഷിയെയും ആണു്. ഒരു
> സോഫ്റ്റ്‌വെയറോ വെബ്‌സൈറ്റോ അധിഷ്ഠിതമായി ഷേപ്പ് ചെയ്യേണ്ട ഒന്നല്ല അതു് . ഡാറ്റാപ്രൊട്ടക്ഷന്‍
> വേണ്ടിടത്ത് ഉപയോഗിക്കാമെന്നല്ലാതെ.

അനിവര്‍ ഈ പ്രശ്നത്തെ ചുരുക്കിക്കാണുകയാണു്. Diaspora is not just about free software
or individual privacy, but about free communication infrastructures too,
where communities take charge of their communication need without
corporate dependence, control or censorship.

> 
> ജനാധിപത്യവും സ്വാതന്ത്ര്യത്തിന്റെയും അടിത്തറ സ്വകാര്യത ആണെന്നതു് ഒരു തെറ്റായ കാഴ്ചപ്പാടാണു്.

അനിവറിനു് വിയോജിക്കാം

> ജനാധിപത്യവും സ്വാതന്ത്ര്യവും ഉള്ള ഒരു വ്യവസ്ഥിതിയില്‍ ലഭ്യമാകുന്ന ഒരു അവകാശമാണു് സ്വകാര്യത
> എന്നാണെന്റെ പക്ഷം. (ഇന്ത്യയില്‍ റൈറ്റ് ടു ലൈഫിന്റെ അടിയില്‍ വരുന്ന ഒരു വിശദീകരണം
> മാത്രമാണു് സ്വകാര്യത എന്നും ഒരു പ്രത്യേകസ്വകാര്യത നിയമം ഇതുവരെ ഇല്ല എന്നതും കൂടി
> കൂട്ടിവായിക്കുക ) ജനാധിപത്യസമൂഹത്തിന്റെ സ്വകാര്യത നഷ്ടപ്പെടുന്നതു് വലിയ പ്രശ്നം തന്നെയാണു്.
> എന്നാല്‍ സ്വകാര്യത നിലനില്‍ക്കുന്നതു് വ്യക്തികളുടെ ഒരവകാശമായാണു്. ഒരു സോഫ്റ്റ്‌വെയര്‍
> ഫീച്ചറായല്ല  എന്നു കൂടി ഓര്‍ക്കേണ്ടതുണ്ട് .
> 

censorship, mass surveillance, corporate dependence എന്നിവ ഒഴിവാക്കിയ
വികലമായ കാഴ്ചപ്പാടാണു് അനിവറിന്റേതു് എന്നാണു് എന്റെ അഭിപ്രായം.

-------------- next part --------------
A non-text attachment was scrubbed...
Name: signature.asc
Type: application/pgp-signature
Size: 819 bytes
Desc: OpenPGP digital signature
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141106/345fee44/attachment.pgp>


More information about the discuss mailing list