[smc-discuss] Facebook and Google spy on you

"ഫെന്നെക് എന്ന കുറുക്കൻ. " fennecfox at openmailbox.org
Thu Nov 6 08:40:10 PST 2014


ഒരു ചര്‍ച്ച ആകുമ്പോള്‍ ഒരാള്‍ പറയുന്ന കാര്യം മറ്റുള്ളവര്‍ അല്പമെങ്കിലും തലയിലോട്ടു കയറ്റി 
ചിന്തിക്കണം. പക്ഷേ ഈ ചര്‍ച്ച് ഇത്ര അധികം നീണ്ടുപോയിട്ടും, വാദിയും പ്രതിയും ഇതുവരെ അവരുടെ 
തീരുമാനത്തില്‍ നിന്നു ഒരു അണുവിട പോലും അനങ്ങിയിട്ടില്ല.. പറയുന്ന കാര്യത്തിന്‍റെ യധാര്‍ഥ 
സ്ഥിതി മനസിലാക്കാന്‍ ശ്രമിക്കാതെ ഞാന്‍ പറയുന്ന കാര്യം മാത്രം എല്ലാവരും സമ്മതിച്ച് തരണം 
എന്ന നിലയില്‍ സംസാരിക്കുന്നവരോട് എന്തു പറയണം? ഒരു കാര്യം കൂടി; എന്‍റെ ഒരു സുഹ്യത്ത് ( 
ആശാന്‍ എന്നാണ് ഞാന്‍ വിളിക്കുന്നത് ) പറഞ്ഞതാണ്, വളരെ നല്ല സംഘടന ആണ്, പക്ഷേ അതിന്‍റെ 
ചര്‍ച്ചകളില്‍ ഒരു തീരുമാനത്തിലേക്ക് എത്തണം എന്ന മനോഭാവത്തെക്കാള്‍ ഉപരി, അവനവന്‍റെ യും 
നിലപാടുകളും സ്ഥാപിക്കണം എന്ന ചിന്തയാണ് എല്ലാവര്ക്കും., ഒരു പരിധി വരെ സ്ന്തം 
നിലപാടുകളില്‍ ഉറച്ച് നില്‍ക്കണം, അതില്‍ പിഴവുകള്‍ ഉണ്ടെന്നു കണ്ടാല്‍ തിരുത്താനുള്ള മനോഭാവം 
വേണം, കുറഞ്ഞത് ശരിയെ മാനിക്കുകയെങ്കിലും വേണം.. ആശാനോടു പൂര്‍ണമായും ഞാന്‍ 
യോജിക്കുന്നില്ല, എങ്കിലും കുറച്ചൊക്കെ ആശാന്‍ പറഞ്ഞത് ശരിയാണോ എന്ന് ഈയിടായായി എനിക്ക് 
തോന്നാതിരുന്നില്ല..,

പറഞ്ഞ രീതി ഞാന്‍ കൂട്ടുകാരോടു സംസാരിക്കുന്നത് പോലെയാക്കിയന്നേ ഉള്ളൂ..

എന്തായാലും, ലിസ്റ്റിന്‍റെ പോളിസി കാക്കുന്നതില്‍ പിഴവു വരുത്തിയതിനു ഞാന്‍ ക്ഷമ ചോദിക്കുന്നു..


-- 

എന്ന്, ഫെന്നെക് എന്ന കുറുക്കൻ.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141106/570e3260/attachment.htm>


More information about the discuss mailing list