[smc-discuss] Facebook and Google spy on you

Anivar Aravind anivar.aravind at gmail.com
Thu Nov 6 08:59:34 PST 2014


2014-11-06 22:10 GMT+05:30 "ഫെന്നെക് എന്ന കുറുക്കൻ. " <
fennecfox at openmailbox.org>:

>
> ഒരു ചര്‍ച്ച ആകുമ്പോള്‍ ഒരാള്‍ പറയുന്ന കാര്യം മറ്റുള്ളവര്‍ അല്പമെങ്കിലും
> തലയിലോട്ടു കയറ്റി ചിന്തിക്കണം. പക്ഷേ ഈ ചര്‍ച്ച് ഇത്ര അധികം നീണ്ടുപോയിട്ടും,
> വാദിയും പ്രതിയും ഇതുവരെ അവരുടെ തീരുമാനത്തില്‍ നിന്നു ഒരു അണുവിട പോലും
> അനങ്ങിയിട്ടില്ല.. പറയുന്ന കാര്യത്തിന്‍റെ യധാര്‍ഥ സ്ഥിതി മനസിലാക്കാന്‍
> ശ്രമിക്കാതെ ഞാന്‍ പറയുന്ന കാര്യം മാത്രം എല്ലാവരും സമ്മതിച്ച് തരണം എന്ന
> നിലയില്‍ സംസാരിക്കുന്നവരോട് എന്തു പറയണം? ഒരു കാര്യം കൂടി; എന്‍റെ ഒരു
> സുഹ്യത്ത് ( ആശാന്‍ എന്നാണ് ഞാന്‍ വിളിക്കുന്നത് ) പറഞ്ഞതാണ്, വളരെ നല്ല സംഘടന
> ആണ്, പക്ഷേ അതിന്‍റെ ചര്‍ച്ചകളില്‍ ഒരു തീരുമാനത്തിലേക്ക് എത്തണം എന്ന
> മനോഭാവത്തെക്കാള്‍ ഉപരി, അവനവന്‍റെ യും നിലപാടുകളും സ്ഥാപിക്കണം എന്ന
> ചിന്തയാണ് എല്ലാവര്ക്കും., ഒരു പരിധി വരെ സ്ന്തം നിലപാടുകളില്‍ ഉറച്ച്
> നില്‍ക്കണം, അതില്‍ പിഴവുകള്‍ ഉണ്ടെന്നു കണ്ടാല്‍ തിരുത്താനുള്ള മനോഭാവം വേണം,
> കുറഞ്ഞത് ശരിയെ മാനിക്കുകയെങ്കിലും വേണം.. ആശാനോടു പൂര്‍ണമായും ഞാന്‍
> യോജിക്കുന്നില്ല, എങ്കിലും കുറച്ചൊക്കെ ആശാന്‍ പറഞ്ഞത് ശരിയാണോ എന്ന്
> ഈയിടായായി എനിക്ക് തോന്നാതിരുന്നില്ല..,
>

ഒന്നാമതായി ഒരു തീരുമാനമെടുത്ത് എല്ലാവരും എണ്ണയിട്ട യന്ത്രം പോലെ പണിയെടുത്തു
നടപ്പാക്കുന്ന ഒരു കേഡര്‍ സംഘടന അല്ല  ഇതു്.. പല ആശയങ്ങളും ചര്‍ച്ചകളും
വിരുദ്ധചിന്താഗതികളും ഒക്കെയുള്ള അതേ സമയം  ഒന്നിച്ചുണ്ടാക്കേണ്ട
മാറ്റത്തെപ്പറ്റി ബോധ്യമുള്ള ഒരു കൂട്ടമാണു്. ഈ ചര്‍ച്ചകളാണു നമ്മുടെ
ചലനാത്മകത നിലനിര്‍ത്തുന്നതു്. എല്ലാവരും ഒരുപോലെ സംസാരിക്കുന്ന ഒരു
ഗ്രൂപ്പിനേക്കാള്‍ നിരവധി ആശയങ്ങളും കാഴ്ചപ്പാടുകളും ഒന്നിച്ചുവരുന്ന ഒരു
ഇടത്തിനല്ലേ ഭംഗി കൂടുതല്‍ .

പിന്നെ ഇതൊന്നും  സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങും അതിന്റെ സോഫ്റ്റ്‌വെയര്‍
ഡെവലപ്മെന്റും ആയി നേരിട്ട് ബന്ധമുള്ളതല്ല . ആശയചര്‍ച്ചകള്‍ മാത്രമാണ്. ഭാഷാ
കമ്പ്യൂട്ടിങ്ങ് രംഗത്തെ നിരവധി സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രൊജ്കറ്റുകളെ
പിന്തുണയ്ക്കുന്ന സംഘടനാ സംവിധാനം മാത്രമാണ് നമ്മള്‍ . അങ്ങനെ ഒരേ രംഗത്ത്
പൊതുവായ താല്പര്യമുള്ള പലരെ ഒന്നിച്ചു കൊണ്ടുവരിക മാത്രമാണിവിടെ . ഒപ്പം ആ
രംഗത്ത് ചെയ്യേണ്ട ബഗ്ഗ് ഫിക്സുകളും ഇടപെടലുകളും ട്രാക്ക് ചെയ്യുകയും
ചെയ്യുന്നു .  എന്നാല്‍ പ്രൊജക്റ്റുകളോരോന്നും സ്വാഭാവികമായി ഉരുവം
കൊള്ളുന്നതാണു്. അതിന്റെ മുന്നോട്ടുള്ള വഴികള്‍ സാധ്യതകള്‍ ഒക്കെ പല
ചര്‍ച്ചകളില്‍ നിന്നു അതിന്റെ ഡെവലപ്പര്‍മാര്‍ സ്വാംശീകരിക്കുന്നു ,
താല്പര്യമുള്ളവര്‍ അതില്‍ ചേരുന്നു .  നമ്മള്‍ ചര്‍ച്ചകളിലൂടെ തീരുമാനമെടുത്ത്
സോഫ്റ്റ്‌വെയറുണ്ടാക്കുകയല്ല ചെയ്യുന്നതു് . അതു സ്വാഭാവികമായി ആരുടെയെങ്കിലും
മുന്‍കൈയില്‍ തുടങ്ങുകയും താല്പര്യമുള്ളവര്‍ ചേരുകയും ചെയ്യുന്നിടമാണു്.
സ്വതന്ത്രസോഫ്റ്റ്‌വെയര്‍ വികസനം സാധാരണയായി മെറിറ്റോക്രസിയാണു്.
ഡെമോക്രസിയല്ല. പ്രചരണവും ഡോക്യുമെന്റേഷനും കൂടുതല്‍ പേരിലെത്തലും പുതിയ
ഡെവലപ്പര്‍മാരെ കണ്ടെത്തലും അറിവുകളുടെ പങ്കുവെക്കലും പ്രൊജക്റ്റുകള്‍ അന്യം
നിന്നുപോവാതെ സംരക്ഷിക്കുകയും മാത്രമാണിവിടെ നടക്കുന്നതും ,

സാമ്പ്രദായികമായ ഒരു സംഘടനാസംവിധാനമല്ലാത്തതിനാല്‍ തെറ്റിദ്ധാരണകള്‍ അതിനാല്‍
ഉണ്ടാവും , അതിനാല്‍ ഇത്തരം വിലയിരുത്തലുകളില്‍ അത്ഭുതമില്ല .
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141106/d4c27cb0/attachment.htm>


More information about the discuss mailing list