[smc-discuss] കെഡിഇ (4.14.2) റെന്‍ഡറിങ്ങ് പ്രശ്നം

Anoop Panavalappil gnuanu at gmail.com
Thu Nov 6 07:47:06 PST 2014


2014-11-06 14:53 GMT+05:30 Anoop Panavalappil <gnuanu at gmail.com>:

> നമസ്കാരം
>
> കെഡിഇ പുതിയ പതിപ്പില്‍ ഒരു റെന്‍ഡറിങ്ങ് പ്രശ്നം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്
> (അറ്റാച്ച്മെന്റ് കാണുക). ഓപ്പണ്‍ സൂസെ 13.2 കെഡിഇ പതിപ്പിലാണ് പ്രശ്നം.
> ബ്രൌസര്‍ കണ്ടന്റില്‍ പ്രശ്നം കാണുന്നില്ല. ആപ്ലിക്കേഷന്‍ ടെക്സ്റ്റിലാണ്
> പ്രശ്നം.
>

​കുറച്ച് ഉദാഹരണങ്ങള്‍ (കെ-എഡിറ്റില്‍ ടൈപ്പ് ചെയ്തതു്)​


[image: Inline image 1]

​സ്വാഗതം
ഈശ്വരന്‍
മയ്യഴി
ഏഷ്യ
ഗാന്ധര്‍വ്വം
ഇന്ത്യ
സ്വാമി



> ഫേസ്ബുക്കിലെ കമന്റ് ട്രാക്ക്
> ----------------------------
> അനിവര്‍ : Freesans കളയൂ, which is your distro?
>
> അനൂപ് : Distro OpenSuse 13.2. Freesans ഇല്ല
>
> സെബിന്‍ : ഫ്രീസാൻസ് അല്ല പ്രശ്നം. കെഡിഇ ഉപയോഗിക്കുന്നതു് ഹാർഫ്ബസിന്റെ
> സ്വന്തം വേർഷനാണെന്നു തോന്നുന്നു. ലിബ്രെ ഓഫീസിലും ബ്രൗസറിനുള്ളിലും റെൻഡറിങ്
> കറക്റ്റാണു്. പുതിയ സ്ക്രിപ്റ്റ് ടാഗ് ഉള്ള മീര ഇട്ടു കഴിഞ്ഞാൽ കാലിഗ്ര
> ഓഫീസിലും kateലും ഒക്കെ റെൻഡറിങ് fail ചെയ്യുന്നു. രയുടെ പ്രീ ബേസ്ഡ് ചിഹ്നം
> ചന്ദ്രക്കലയോടുകൂടി പോസ്റ്റ് ബേസ്ഡ് ആയേ കാട്ടൂ.
>
> അനൂപ് : അപ്പൊ ഇത് കെഡിഇ ൽ പൊതുവായി ഉള്ള പ്രശ്നം ആണോ? കുബുണ്ടു 14:10 ൽ ഈ
> പ്രശ്നം കാണുന്നില്ല. അവർ ഹാർഫ്ബസിനെ പാച്ച് ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു.
> സൂസെയിൽ ബ്രൗസറിലും മറ്റ് ഗ്നോം ആപ്ലിക്കേഷനുകളിലും റെൻഡറിങ്ങ് കറക്റ്റ് ആണ്.
>
> സെബിന്‍ : ഗ്നോം ആപ്ലിക്കേഷനിൽ ഒന്നിലും പ്രശ്നം ഉണ്ടാവില്ല. എന്റെ ചക്ര ഞാൻ
> രണ്ടാഴ്ച മുമ്പു് റീ ഇൻസ്റ്റോൾ ചെയ്തിരുന്നു. അതിനു ശേഷം ഈ പ്രശ്നം കെഡിഇ
> ആപ്ലിക്കേഷനുകളിൽ ഉണ്ടു്.
>
> അനിവര്‍ : ഈ ചര്‍ച്ച എസ്സെംസി ലിസ്റ്റിലോട്ടു വലിക്കൂ . ചര്‍ച്ചകള്‍
> ആര്‍ക്കേവ് ചെയ്യപ്പെട്ടില്ലെങ്കില്‍ പിന്നെ ഇഷ്യൂ ട്രാക്ക് ചെയ്യാന്‍ പാടാവും
> . കാര്യം ഇതുതന്നെ ആണെന്നു തോന്നുന്നു . പഴയ ക്യൂട്ടി റെന്‍ഡറിങ്ങിന്റെ
> ഭാഗങ്ങള്‍ പൂര്‍ണ്ണമായും ഹാര്‍ഫ്‌ബസിലോട്ടു മാറ്റിയിട്ടില്ലെന്നു തോന്നുന്നു
>
> --
> അനൂപ് പനവളപ്പില്‍
>



-- 
അനൂപ് പനവളപ്പില്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141106/ff825c69/attachment-0001.htm>
-------------- next part --------------
A non-text attachment was scrubbed...
Name: rendering error.png
Type: image/png
Size: 11489 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141106/ff825c69/attachment-0001.png>


More information about the discuss mailing list