[smc-discuss] ചിലങ്ക: പുതിയ മലയാളം കൈയെഴുത്തുശൈലി ഫോണ്ട്

Santhosh Thottingal santhosh.thottingal at gmail.com
Mon Nov 10 23:00:32 PST 2014


On Monday, November 10, 2014, Kevin Siji <kevinsiji at gmail.com> wrote:

> ഔട്ടുലൈൻ ദിശയുടെ പ്രശ്നമാവണം സന്തോഷേ. ഫോണ്ട്ഫോർജിൽ തന്നെ ഫിക്സാം.
>
>
ഇത്തരം ഗ്ലിഫുകള്‍ ഔട്ട്‌ലൈനുകളുടെ റെഫറന്‍സുകളാണു് കെവിന്‍. റെഫറന്‍സ്
ഗ്ലിഫുകള്‍ ഇന്റര്‍സെക്റ്റ് ചെയ്യുകയാണെങ്കില്‍ അതിനെ ഇന്‍ലൈന്‍ ചെയ്ത്
ഇന്റര്‍സെക്ഷന്‍ ശരിയാക്കണമെന്നാണു് ഫോണ്ട്ഫോര്‍ജ് പറയുന്നതു്. റെഫറന്‍സ്
ഗ്ലിഫുകളെ അങ്ങനെ ഇന്‍ലൈന്‍ ചെയ്താല്‍ പല കുഴപ്പങ്ങളുണ്ടു്. ഒന്നാമതു്
ഗ്ലിഫുകളുടെ ഡ്യൂപ്ലിക്കേഷന്‍ - അതുവഴി ഫോണ്ടിന്റെ സൈസ് വളരെ കൂടും. നൂറു
കിലോബൈറ്റിനടുത്തേ ചിലങ്കയുടെ സൈസുള്ളൂ. പിന്നെ റെഫറന്‍സുകളുടെ എല്ലാ
സൌകര്യവും നഷ്ടമാവും- ഒരിടത്തു്  യ ഒന്നു മാറ്റിവരച്ചാല്‍ യ കൊണ്ടു്
സ്റ്റാക്ക് ചെയ്യുന്ന എല്ലായിടത്തും മാറ്റിവരയ്ക്കേണ്ടിവരും.

സന്തോഷ്.

>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141111/8c243f0c/attachment.htm>


More information about the discuss mailing list