[smc-discuss] വാര്‍ഷികപരിപാടി

Anivar Aravind anivar.aravind at gmail.com
Fri Nov 28 23:31:03 PST 2014


എന്റെ ആശയങ്ങള്‍

16 നു്  കാലത്ത് വര്‍ക്ക്ഷോപ്പുകള്‍

മൂന്നുമണി ഔദ്യോഗിക തുടക്കം ,
ഉദ്ഘാടന സമ്മേളനം
 Gsoc Project കളുള്‍പ്പെടെ പുറത്തിറക്കാനുള്ളവ ഔദ്യോഗികമായി പുറത്തിറക്കല്‍
Launch of rebranded SILPA = Libindic
നമ്മുടെ മലയാളം മാത്രമല്ലാത്ത ഇന്ത്യന്‍ ഭാഷാ ഫോക്കസിലുള്ള ഇടപെടലുകള്‍
ഇന്‍ഡിക് പ്രൊജ്കറ്റ് എന്ന ബ്രാന്‍ഡിങ്ങില്‍ ചേര്‍ത്ത് പുറത്തിറക്കല്‍
(Todo : Need to finish rebranding efforts , Presentations etc )



17നു് എന്തൊക്കെ ആവാം എന്നതു് വ്യക്തമാവണം .
കഴിഞ്ഞ ഒരുവര്‍ഷമായി നടന്നുവരുന്ന ഭാഷാകമ്പ്യൂട്ടിങ്ങ് രംഗത്തെ പ്രധാന
ഡെവലപ്മെന്റുകള്‍ക്കാവണം മുന്‍തൂക്കം എന്നു കരുതുന്നു .
അതുമാത്രമേ പാടൂ എന്നല്ല.  ഈ രംഗത്തെ ഡെവലപ്മെന്റുകളെ പരിചയപ്പെടുത്തല്‍
മുതല്‍ ചര്‍ച്ചകള്‍ക്കുള്ള ഇടം വരെ എന്തുമാവാം .
മൊബൈല്‍ , വെബ് , ഡെസ്ക്ടോപ്പ് എന്നീ പ്രത്യേക ഫോക്കസ് ഏരിയകള്‍ പ്രത്യേകം
പരിഗണിക്കുന്നതു നന്നായിരിക്കും . തര്‍ജ്ജമ പ്രത്യേകം വിഷയമായി നോക്കുന്നതുമതേ
.

പങ്കെടുക്കുന്നവരില്‍ മലയാളികളല്ലാത്തവര്‍ ഉണ്ടാകുമെങ്കില്‍ (സാധ്യത കാണുന്നു
) അവര്‍ക്കും ഇടം കൊടുക്കുന്നതാവണം പ്രസന്റേഷനുകളും ചര്‍ച്ചകളും .

വൈകീട്ടു വേണമെങ്കില്‍ ഒരു പാനലോടെ അവസാനിപ്പിക്കാവുന്നതാണു്. വിഷയം
ക്ഷണിക്കുന്നു


അനിവര്‍






2014-11-24 21:07 GMT+05:30 Hrishi <hrishi.kb at gmail.com>:

> പ്രിയപ്പെട്ടവരെ,
>
> ഡിസംബര്‍ 16 - 17 തിയ്യതികകളില്‍ നമ്മുടെ വാര്‍ഷിക പരിപാടി നടത്തുന്നതിനായി
> തിരുവനന്തപുരം  വൈലോപ്പിള്ളി സംസ്കൃതിഭവന്‍ ബുക്കു ചെയ്തിട്ടുള്ള വിവരം
>  അറിഞ്ഞിരിക്കുമല്ലോ..  16 നു വൈകീട്ട് വാര്‍ഷികസംഗമത്തിന്റെ ഉദ്ഘാടനവും  17
> നു്  സെഷനുകളും  നടത്താനാണ് കഴിഞ്ഞ ഐആര്‍സി മീറ്റിങ്ങില്‍ തീരുമാനമായിരുന്നത്.
> അതനുസരിച്ച് 17 നു് നടത്തേണ്ട പരിപാടികളെക്കുറിച്ചു് ഉടനെ
> തീരുമാനമാവേണ്ടതുണ്ട്.  മൊത്തം  നാലു സെഷനുകള്‍ നടത്താമെന്ന് കരുതുന്നു (
> രാവിലെ രണ്ടു സെഷനുകള്‍ , ഉച്ചയ്ക്കുശേഷം  രണ്ടു സെഷനുകള്‍ എന്നിങ്ങനെ)
>
> ഈ സെഷനുകളില്‍ എന്തൊക്കെ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിക്കാം  എന്നതിലേക്ക്
> അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.
> --
> ---
> Regards,
> Hrishi | Stultus
> http://stultus.in
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141129/d9d816cd/attachment.htm>


More information about the discuss mailing list