[smc-discuss] ഒരു ചെറിയ പരീക്ഷണം :-)

Anivar Aravind anivar.aravind at gmail.com
Sat Apr 11 21:10:52 PDT 2015


2015-04-12 5:02 GMT+05:30 sooraj kenoth <soorajkenoth at gmail.com>:

> 2015, ഏപ്രിൽ 11 11:31 PM നു, Anivar Aravind എഴുതി:
> > പുസ്തകം വായിയ്ക്കുന്നേ ഉള്ളൂ .
>
> അനിവറേ തെറ്റുചൂണ്ടിക്കാണിച്ചതിലുള്ള സന്തോഷവും നന്ദിയും ആദ്യമേ പറഞ്ഞോട്ടേ.
>
> > സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്
> > കമ്യൂണിറ്റിയേയും സംഘടനയേയും വേര്‍തിരിച്ചുവെയ്ക്കുന്ന ഒരു സമീപനം കടപ്പാട്
> > എന്ന ഭാഗത്തുണ്ട് . അതു ശരിയല്ല . അതു തിരുത്തുന്നതാവും നല്ലതു് .
> > കമ്മ്യൂണീറ്റി അതിനുവേണ്ടി നിര്‍മ്മിച്ച പിന്തുണാസംവിധാനം
> > എന്നതില്‍കവിഞ്ഞൊന്നും അല്ല സംഘടന. നമ്മുടെ 2008 ലെ എന്‍ഐടി
> > ഫോസ് മീറ്റിലെ
> > ആനുവല്‍ മീറ്റപ്പിലെയും 2009 ലെ കുറ്റീപ്പുറത്തെ ആനുവല്‍ മീറ്റപ്പിന്റെയും
> > തീരുമാനപ്രകാരമാണു സംഘടന ഉണ്ടാവുന്നതു് . കമ്മ്യൂണീറ്റീയുടെ ഉടമസ്ഥതയിലാണൂ
> > സംഘടന. തിരിച്ചല്ല.
> > കമ്മ്യൂണിറ്റിയില്‍ ഓരോ സമയത്തും ആക്റ്റീവായവരും അല്ലാത്തവരും
> > ഉണ്ടാവുന്നപോലെത്തന്നെയാണു സംഘടനയുടെ കാര്യവും .സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ
> > മെറിറ്റോക്രസിയും ജനാധിപത്യവും ഒരേപോലെ ഉള്‍ക്കൊള്ളുന്ന
> > സംഘടനാ സംവിധാനമായി
> > നമ്മള്‍ മാറിയത് കഴിഞ്ഞ വാര്‍ഷികത്തിനാണ്.   . സൂരജ് അന്നു വന്നിരുന്നില്ല.
>
> കമ്യൂണിറ്റിയും സംഘടനയും രണ്ടും രണ്ട് വഴിക്ക് പോകുന്നത് എന്നൊരര്‍ത്ഥം
> കൊടുക്കാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല, ആഗ്രഹിക്കുന്നുമില്ല. അങ്ങനെ ഒരു
> ധ്വനി അതില്‍ വന്നിട്ടുണ്ട് എന്നറിഞ്ഞതില്‍ ഖേദിക്കുന്നു. തീര്‍ച്ചയായും
> അത് തിരുത്തുന്നതാണ്.
>
>
:-) നന്ദി


> കേന്ദ്രീകൃതമായ ഒരു ചട്ടക്കൂടിനകത്താക്കുക (institutionalised) എന്ന
> ആശയത്തില്‍ വിശ്വസിക്കാത്ത ഒരാളാണ് ഞാന്‍. ഇത്തരം ഒരു ചട്ടക്കൂട് എല്ലാ
> തരത്തിലും എനിക്ക് ചുറ്റും നിലനില്‍ക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ് എന്നും
> അറിയാം. പക്ഷെ എന്നെപ്പോലെ ചിന്തിക്കുന്നവര്‍ വേറേയും ഉണ്ട്. അവരില്‍
> ചിലര്‍ നമ്മുടെ കമ്മ്യൂണിറ്റിയിലും ഉണ്ട് എന്ന് തന്നെയാണ് എന്റെ
> വിശ്വാസം. ഈ രണ്ട് ആശയത്തില്‍ പെട്ടവരും ഒരുപോലെ നിലനില്‍ക്കുന്ന ഒരു
> ecosystem ആണ് SMC എന്നൊരു അര്‍ത്ഥമായിരുന്നു ഞാന്‍ ആഗ്രഹിച്ചത്
>

ഒന്നാമതായി സ്ഥാപനവല്‍ക്കരണം എന്നതും കേന്ദ്രീകൃതമായ ഒരു
ചട്ടക്കൂടിനകത്താക്കുക എന്നതും രണ്ടു വ്യത്യസ്ത വാക്കുകളാണു്. രണ്ടും
സ്വമകയുടെ കാര്യത്തില്‍ യോജിയ്ക്കുന്നുമില്ല. കമ്മ്യൂണീറ്റിയെ സംഘടനാ
സംവിധാനത്തിനകത്താക്കുകയല്ല. ഇന്ത്യന്‍ ഭാഷാ കമ്പ്യൂട്ടിങ്ങിലെ കമ്മ്യൂണീറ്റി
പ്രൊജക്റ്റുകള്‍ക്ക് അതിന്റെ എല്ലാ സ്വാതന്ത്ര്യവും നിലനിര്‍ത്തിക്കൊണ്ട്
അവയുടെ പിന്തുണയ്ക്കുക എന്ന കണ്‍സര്‍വന്‍സി റോളാണു് ഇവിടെ സ്വമക എന്ന സംഘടനാ
രൂപം  ചെയ്യുന്നതു്. ഒപ്പം  മറ്റു പ്രയോറിറ്റി പ്രൊജക്റ്റുകള്‍ക്കുവേണ്ട
വിഭവസമാഹരണവും .  ഇങ്ങനെ ഒരു സംശയത്തിനു ഇനി ഒരിക്കലും ഇട വരാതിരിയ്ക്കാന്‍
കൂടുതല്‍  വിശദീകരിയ്ക്കാം

ഇന്‍ഡിക് പ്രൊജക്റ്റായാലും , ഫോണ്ടുകളായാലും വര്‍ണ്ണമായാലും ധ്വനിയായാലും ആ
പ്രൊജക്റ്റിന്റെ ഒരു സ്വാതന്ത്ര്യത്തിലും സ്വമക എന്ന സംഘടനാരൂപം കൈ
കടത്തുന്നില്ല. എന്നാല്‍ ഒരു സംഘടന എന്ന രീതിയില്‍ അതിന്റെ പ്രചാരം പ്രചരണം ,
വിഭവസമാഹരണം തുടങ്ങിയവയില്‍ സഹായിയ്ക്കുന്നു .ഒപ്പം അവയുടെ റോഡ്മാപ്പിനു
സഹായകരമായ രീതിയില്‍ ടൈ അപ്പുകള്‍ നിര്‍മ്മിയ്ക്കുന്നു . മലയാളം
കമ്പ്യൂട്ടിങ്ങ് രംഗത്ത് ഒരു കാഴ്ചപ്പാടോടെ കമ്മ്യൂണിറ്റിയ്ക്കു നേരിട്ടു
ചെയ്യാന്‍ ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ ചെയ്യുന്നു  . ഒപ്പം പോളിസി ഇടപെടല്‍
തുടങ്ങിയവയിലും .

ഇനി സംഘടനാ രൂപത്തിലേയ്ക്ക് വന്നാലോ . സ്വതന്ത്രസോഫ്റ്റ്‌വെയറിലും ഇന്ത്യന്‍
ഭാഷാകമ്യൂട്ടിങ്ങിലും കോണ്ട്രിബ്യൂട്ട് ചെയ്തവരെന്നു നിലനില്‍ക്കുന്ന
എക്സിക്യുട്ടീവിലെ രണ്ടംഗങ്ങള്‍ സാക്ഷ്യപ്പെടുത്തിയവര്‍ക്കാണു ബൈലോ പ്രകാരം
മെമ്പര്‍ഷിപ്പ് . (ഇതിതുവരെ നമുക്കു പരസ്പരം അറിയാവുന്നവരാണെന്നതിനാല്‍
ഫോര്‍മലൈസ് ചെയ്തിരുന്നില്ല. ആനുവല്‍ മീറ്റിങ്ങിനോടനുബന്ധിച്ച് ഉണ്ടാവുന്ന
എല്ലാ കോണ്ട്രിബ്യൂട്ടര്‍മാരും മെമ്പര്‍മാരാണ് എന്ന രീതിയില്‍ തന്നെയായിരുന്നു
നമ്മള്‍ കണക്കാക്കിയിരുന്നത്. അതിനാല്‍ സംഘടനയില്‍ ഉള്ളവരും ഇല്ലാത്തവരും ആയ
കമ്മ്യൂണിറ്റി മെമ്പര്‍മാര്‍ എന്നൊരു പ്രശ്നം ഉണ്ടായിരുന്നില്ല.
ബാലാരിഷ്ടതകള്‍ തീര്‍ത്ത്  അടുത്ത വര്‍ഷത്തോടെ മെമ്പര്‍ഷിപ്പ് വിതരണം
സജീവമാക്കാമെന്നു കരുതുന്നു . ) ഒപ്പം സ്വമകയ്ക്കടിയിലെ പ്രൊജക്റ്റ്
അഡ്മിനുകളായ ഇന്ത്യക്കാര്‍ക്ക്  പ്രത്യേകം ഒരു മെമ്പര്‍ഷിപ്പ് കൂടിയുണ്ട് .
(സാമുവല്‍ തിബോള്‍ട്ട് പോലെ ibus-braille ന്റെ അഡ്മിനായവര്‍ക്ക് നമ്മുടെ
സൊസൈറ്റി നിയമപ്രകാരം മെമ്പര്‍ഷിപ്പ് നല്‍കാനാവില്ല )അതാണു പ്രൊജക്റ്റ്
കാര്യനിര്‍വ്വാഹകസമിതി എന്ന ബോഡി. പ്രൊജക്റ്റ് കാര്യനിര്‍വ്വഹക
സമിതിയില്‍നിന്നാണു എക്സിക്യുട്ടീവിലേയ്ക്ക് പകുതി+1 പേര്‍ വരുന്നത് . ബാക്കി
കോണ്ട്രിബ്യൂട്ടര്‍മാരില്‍ നിന്നും . ഇത്തരത്തില്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍
പ്രൊജക്റ്റുകളുടെ മെറിറ്റോക്രസിയും സംഘടനയുടെ ജനാധിപത്യവും ഒരുപോലെ
സംരക്ഷിയ്ക്കപ്പെടുന്നു. അതായതു് കമ്മ്യൂണിറ്റിയുടെ കരങ്ങളിലാണു് അതിന്റെ
സപ്പോര്‍ട്ട് സ്ട്രക്ചറും . ഒപ്പം കമ്മ്യൂണിറ്റിയിലെ ലീഡര്‍ഷിപ്പ്
എന്നുപറയുന്ന പ്രൊജക്റ്റ് അഡ്മിനുകളുടെ പ്രതിനിധികളും അവിടെ ഉണ്ട് .
ഇത്തരത്തില്‍ ഒരുകാലത്തും കമ്മ്യൂണീറ്റിയും സംഘടനാരൂപവും പരസ്പരം
വേര്‍പ്പെടരുതെന്ന നിര്‍ബന്ധ ബുദ്ധിയോടെ നിര്‍മ്മിച്ച സംഘടനാ രൂപമാണു
നമ്മുടേതു്. എന്നിട്ടും ഇത്തരം അഭിപ്രായരൂപങ്ങള്‍ കാണുന്നതു സങ്കടകരമാണു്.


ഇടയ്ക്ക് ഒന്ന് രണ്ട് തവണ വഴി മാറിചിന്തിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ
> ഈ വഴി മാറാതെ നിലനില്‍ക്കാന്‍ പറ്റുമോ എന്നുള്ള ശ്രമത്തിലാണ്. ഞാനാ
> സമ്മളേനത്തില്‍ നിന്നും വിട്ടു നിന്നതിന്റെ കാരണവും മറ്റൊന്നും
> അല്ല.(നമ്മള്‍ തമ്മിലുള്ള വ്യക്തിപരമായ സംഭാഷണത്തില്‍ ഞാനിതൊരിക്കല്‍
> സൂചിപ്പിച്ചിരുന്നു.)
>

അങ്ങനെ സൂരജ് സൂചിപ്പിച്ചതായി എനിയ്ക്കോര്‍മ്മയില്ല. വിട്ടു നില്‍ക്കുന്നതായും
എന്നു തോന്നിയിട്ടില്ല. ഉണ്ടെങ്കില്‍ മുമ്പേ ഞാന്‍ തിരുത്തിയേനെ .
അവസാനം ഫോണ്ട് വര്‍ക്ഷോപ്പിന്റെ സമയത്ത് നേരിട്ട് സംസാരിയ്ക്കുമ്പോഴും സൂരജ്
ഇതു പറഞ്ഞതായി ഓര്‍ക്കുന്നില്ല

>
> > അതു പോലെ സംഘടനയെ വിശേഷിപ്പിയ്ക്കാന്‍ എന്‍ജിയോ എന്ന പദപ്രയോഗം ഒട്ടും
> > യോജിയ്ക്കുന്നതല്ല  .  സ്വമക എന്ന സംഘടന തിരുവിതാംകൂര്‍ കൊച്ചി ശാസ്ത്ര
> സാഹിത്യ
> > ധര്‍മ്മ സംഘങ്ങള്‍ക്കുള്ള രജിസ്ട്രേഷന്‍നിയമത്തിനു കീഴില്‍ രജിസ്റ്റര്‍
> ചെയ്ത
> > ഒരു സൊസൈറ്റി ആണു്.  അതിനെ വിശേഷിപ്പിയ്ക്കാന്‍ എന്‍ജിയോ എന്ന ടേം
> > ഉപയോഗിയ്ക്കുന്നതു തെറ്റായ അര്‍ത്ഥമാണുണ്ടാക്കുന്നതു് . പ്രത്യേകിച്ചും
> കേരളീയം
> > എന്ന പ്രൈവറ്റ് ട്രസ്റ്റിനെപ്പറ്റീ പറയുന്നിടത്ത് ആ പ്രയോഗം
> ഇല്ലാതിരിയ്ക്കെ .
> > ഒന്നാമതായി അങ്ങനെ വേര്‍തിരിയ്ക്കേണ്ട ഒരു ആവശ്യവും അവിടെ കാണുന്നുമില്ല.
>
> തെറ്റ് പറ്റിയതില്‍ ക്ഷമചോദിക്കുന്നു. ഓര്‍ത്തെടുത്തതിലുണ്ടായ അബദ്ധമാണ്.
> അത് ഇന്നലെ ഋഷി ചൂണ്ടിക്കാണിച്ചപ്പോഴേ തിരുത്തി. കേരളീയത്തിനെ കുറിച്ചും
> അതൊരു പുതിയ അറിവാണ്. അതിന്റെ വിശദാംശങ്ങള്‍ എടുത്ത ശേഷം അതും
> തിരുത്തുന്നതാണ്.
>

സാങ്കേതികാര്‍ത്ഥത്തില്‍ പൊളിറ്റിക്കല്‍ പാര്‍ട്ടികളല്ലാത്ത എല്ലാ സംഘടനകളും
എന്‍ജിയോകളാണെങ്കിലും എന്‍ജിയോ എന്ന പൊതുപ്രയോഗം നെഗറ്റീവ് അര്‍ത്ഥത്തില്‍
പ്രയോഗിയ്ക്കപ്പെടുന്ന കേരളീയ സാഹചര്യത്തില്‍ ഇതു വായിയ്ക്കപ്പെടുക നല്ല
രീതിയിലല്ല എന്നതിനാലാണു് അതുപേക്ഷിയ്ക്കാന്‍ പറഞ്ഞതു്. ഒപ്പം ഫോറിന്‍
ഫണ്ടുമായി ചേര്‍ന്നാണ് അതു വായിയ്ക്കപ്പെടുക . നമുക്കങ്ങനെ ഒരു ഫണ്ടിങ്ങും
ഇല്ലതാനും .

>
> > പിഡിഎഫ് വ്യാപകമായി ഇപ്പോഴേ ഷെയര്‍ ചെയ്യപ്പെടുന്നതുകൊണ്ട് .ഈ തെറ്റ്
> എത്രയും
> > പെട്ടെന്നു തിരുത്തുന്നതു നന്നായിരിയ്ക്കും
>
> കുറച്ചധികം തിരുത്തലുകള്‍ ഉണ്ട്. എത്രയും പെട്ടന്ന് തന്നെ തിരുത്തിയ
> പതിപ്പ് പുറത്തിറക്കും. ഇപ്പോഴത്തെ നിലയില്‍ ചൊവ്വാഴ്ചയോടു കൂടി
> തിരുത്തിയ പതിപ്പ് ഇറക്കാനുള്ള ശ്രമത്തിലാണ്. നിലവില്‍ ഇത് ഒരു ആല്‍ഫാ
> റിലീസ് ആണ്.
>
> > മറ്റൊന്നു് . എന്റെ പേര് അനിവര്‍ അരവിന്ദ് എന്നാണു്. അതുവെയ്ക്കണമെന്നു
> > നിര്‍ബന്ധമില്ല.  എന്നാല്‍ ഫേസ്ബുക്കിലെ പ്രൊഫൈല്‍ നാമത്തെ എന്റെ ഐഡന്റിറ്റീ
> > ആക്കി എടുക്കുന്നതില്‍ വിയോജിപ്പുണ്ട് .
>
> അതും തിരുത്തി.
>
> > വായിയ്ക്കുന്ന മുറയ്ക്ക് അഭിപ്രായങ്ങള്‍ പറയാം
>
> തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതില്‍ വളരെ സന്തോഷം. ചോവ്വാഴ്ചക്ക് മുന്നേ
> കൂടുതല്‍ തിരുത്തലുകള്‍ കിട്ടിയാല്‍ വളരെ നന്നായിരിക്കും.
>
>
ശ്രമിയ്ക്കാം

> --
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150412/e0cebb7d/attachment.htm>


More information about the discuss mailing list