[smc-discuss] Pirate Camps - follow up to Jessie Release Parties and Diaspora Yatra
sooraj kenoth
soorajkenoth at gmail.com
Tue Apr 28 23:09:41 PDT 2015
2015, ഏപ്രിൽ 29 9:49 AM നു, Pirate Praveen എഴുതി:
> ശരി. സൂരജിനു് മാത്രമേ ഈ വിഷയത്തില്‍ ആത്മാര്‍ത്ഥതയുള്ളൂ. സമ്മതിച്ചു.
> എന്നെ ഇനിയുള്ള
> പരിപാടികളില്‍ നിന്നങ്ങൊഴിവാക്കിയേക്കൂ.
കഴിഞ്ഞ മൂന്നാല് ദിവസമായി പലകാര്യത്തിലും ഇത്തരത്തില്‍ ഒരു മറുപടി തന്ന്
പ്രവീണ്‍ ഒഴിഞ്ഞ് മാറുകയാണ്. ഞാന്‍ മാത്രമാണ് ഇവിടെ എന്തെങ്കിലും
ചെയ്തെതെന്ന് ഞാന്‍ പറയുന്നില്ല. ഒരു ഞാന്‍ പറയുന്നതുപോലെ, അത്
നല്ലതായാലും ചീത്തയായാലും ഞാന്‍ മാത്രമേ പറയുകയുള്ളൂ എന്ന് വെച്ച് ഞാന്‍
പറയാത്തതോ ആഗ്രഹിക്കാത്തതോ ആയ കാര്യങ്ങള്‍ തലയില്‍ വെച്ച് കെട്ടുത്തത്
മാന്യമായ മറുപടിയല്ല. ചില ആളുകള്‍ കൂടെയുണ്ട് എന്ന വിശ്വാസത്തിലാണ്
നമ്മളൊരോരുത്തരും മുന്നോട്ട് പോവുന്നത്. മുന്നറിയിപ്പില്ലാതെ ഉള്ള
പിന്‍വാങ്ങലുകള്‍ ഒരു വ്യക്തി എന്ന നിലയിലല്ല ബാധിക്കുന്നത്.
യൂണിവേര്‍സിറ്റില്‍ പരപിപാടി നടക്കുമോ എങ്ങനെ നടക്കും എന്ന കാര്യത്തില്‍
അവസാന നിമിഷം വരെ തികഞ്ഞ അവ്യക്തത ഉണ്ടായിരുന്നു. ഇപ്പഴും അത്
പൂര്‍ണ്ണമായും മാറിയിട്ടില്ല. ഇതൊരു ഫയര്‍ ഫൈറ്റിങ്ങ് ഒന്നും അല്ല. ഒരു
പണി ഏറ്റെടുത്താല്‍ അത് കഴിയാവുന്നതിന്റെ പരമാവധി വൃത്തിയില്‍ ചെയ്യാന്‍
ശ്രമിക്കക എന്നേ പറയുന്നുള്ളൂ. വീഴ്ചകള്‍ ഉണ്ടാവരുത് എന്ന് ഞാന്‍
പറയുന്നില്ല. കയറുന്നിന് മുന്നേ വീണ് തുടങ്ങിയാല്‍ പിന്നീട് കയറാന്‍ ആരും
മടിക്കും. അതിന് അവസരം നമ്മളായായിട്ട് ഉണ്ടാക്കണോ?
2015, ഏപ്രിൽ 29 10:23 AM നു, Anivar Aravind എഴുതി:
>
> ഇത്രയും മാത്രമാണു് ഓണ്ടോപ്പിക്ക് . ബാക്കി വ്യക്തിപരമായ ആക്രമണമാണ്.
> അതിനു് ഈ
> ലിസ്റ്റ് ഉപയോഗിയ്ക്കരുത് .
ഭാഗിഗമായി അംഗീകരിക്കുന്നു. എന്റെ ലക്ഷ്യം പ്രവീണിനെ വ്യക്തിപരമായി
ആക്ഷേപിച്ച് ലിസ്റ്റില്‍ നിന്ന് ഓടിക്കല്ല. പറഞ്ഞ കാര്യങ്ങള്‍ ഞാനും
പ്രവീണും സുഹൃത്തുക്കള്‍ എന്ന തലത്തിലുള്ള ഇടപെടലുകളെ കുറിച്ചല്ല. ഒരു സഹ
പ്രൊജക്റ്റ് അംഗം എന്ന നിലയിലുള്ള കാര്യങ്ങളാണ്. ചില അഭിപ്രായ
വ്യത്യാസങ്ങള്‍ എല്ലാവരേയും ബാധിക്കുന്നതാണ് എന്ന് കരുതി. അത് പരസ്യ
വിമര്‍ശനത്തിന് ഇടുന്നു. അത് തെറ്റാണ് എന്ന് പ്രവീണിനും
തീര്‍ച്ചയുണ്ടെങ്കില്‍ ഞാനിവിടെ നിര്‍ത്തുന്നു. കളത്തില്‍ ഞാനും പ്രവീണും
ആണെന്നുള്ളതുകൂടിയാണ് എനിക്കിത് പരസ്യമായി ചര്‍ച്ച ചെയ്യാനുള്ള ധൈര്യം
തരുന്നതും.
--
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"
More information about the discuss
mailing list