[smc-discuss] Pirate Camps - follow up to Jessie Release Parties and Diaspora Yatra

Anivar Aravind anivar.aravind at gmail.com
Fri May 8 09:56:41 PDT 2015


2015-05-08 21:36 GMT+05:30 sooraj kenoth <soorajkenoth at gmail.com>:

> 2015, മേയ് 8 10:12 AM നു, Anivar Aravind എഴുതി:
> >
> > നിങ്ങളുടെ പൈറേറ്റ് മൂവ്മെന്റിന്റെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് സ്വന്തം
> > ലിസ്റ്റൊന്നും ഇല്ലേ ?
>
> ലിസ്റ്റല്ല, ലൂമിയോയില്‍ ആണ് ചര്‍ച്ച നടക്കാറ്.
> ഇതാണ് ലിങ്ക്
> <https://www.loomio.org/g/7qmru1SG/indian-pirates>
>
> > ഈ ലിസ്റ്റില്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ വിഷയങ്ങള്‍ പോരേ ?
>
> ഇവിടത്തെ ചര്‍ച്ചാ വിഷയം സ്വതന്ത്രസോഫ്റ്റ്‍വെയര്‍ തന്നെയാണല്ലോ?
> സബ്ജക്റ്റ് ലൈനും മാറിയിട്ടില്ല, (Pirate Camps - follow up to Jessie
> Release Parties and Diaspora Yatra).
>
> പിന്നെ പരിപാടിക്ക് പേരിടുന്നതിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ പൈറേറ്റ്
> പാര്‍ട്ടി/മൂവ്-നെ പൈറസിയുമായി ബന്ധപ്പെടുത്തിയപ്പോള്‍ എനിക്കുണ്ടായ
> സംശയം പങ്കു വെച്ചു എന്നേ ഉള്ളൂ. അനിവര്‍ തന്നെ പോസ്റ്റ് ചെയ്ത ഈ
> എഴുത്താണ് ചര്‍ച്ച പൈറേറ്റുകളുടെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചത്.
>
> <http://lists.smc.org.in/pipermail/discuss-smc.org.in/2015-May/000326.html
> >
>
> മൂന്നില്‍ നില്‍ക്കുന്ന പ്രവീണ്‍ വിശദീകരണം ഒന്നും എഴുതാഞ്ഞത്
> കണ്ടപ്പോള്‍ എനിക്കും ഒരു സംശയമായി, ചോദ്യത്തിന് മാത്രം എവിടുന്നും
> ഉത്തരം കിട്ടിയില്ല.
>
> ഇവിടെ എന്റെ ചോദ്യം ഒന്നൂകൂടി എടുത്ത് ചോദിക്കാം. പൈറേറ്റ് മൂവില്‍
> സ്വതന്ത്രമായ അറിവിനെ കുറിച്ചാണ് പ്രധാനമായും സംസാരിക്കുന്നത്.


ആണോ ? എനിയ്ക്കറിയില്ല.
കോപ്പിറൈറ്റ് അധിഷ്ഠിതമല്ലേ ലൈസന്‍സിങ്ങ് എന്നതു് . അതു  പൈറേറ്റുകള്‍
പറഞ്ഞുകേട്ടിട്ടില്ല.
കോപ്പിറൈറ്റിനെ നിരാകരിയ്ക്കുന്നതാണു കണ്ടിരിയ്ക്കുന്നതു്
ഇനി അറിവിന്റെ പൊതു ഉടമസ്ഥതയാണു വിഷയമെങ്കില്‍ അതു പബ്ലിക് ഡൊമൈനാണു്.
സ്വാതന്ത്ര അറിവല്ല . അതില്‍ സ്വാതന്ത്ര്യം സംരക്ഷിയ്ക്കപ്പെടുന്നില്ല.


അപ്പോള്‍
> പൈറേറ്റുകളും സ്വതന്ത്രസോഫ്റ്റ്‍വെയറും തമ്മിലുള്ള ബന്ധം മോരും മുതിരയും
> പോലെ എന്ന് പറഞ്ഞത് എന്താണ് എന്ന് ഒന്ന് വിശദമാക്കാമോ?


സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തില്‍ സ്വതന്ത്ര ലൈസന്‍സ് അനുസരിച്ച്
പുതുക്കുമ്പോള്‍ ഹാക്കറേ ഉള്ളൂ. പൈറേറ്റില്ല. അയാള്‍ ചെയ്യുന്നതു
പൂര്‍ണ്ണമായും നിയമവിധേയവുമാണ് . കാരണം ലൈസന്‍സ് .
ലൈസന്‍സ് ലംഘനം നടത്തൂമ്പോഴേ പൈറേറ്റിനു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
പ്രസ്ഥാനത്തില്‍ എന്തെങ്കിലും സ്കോപ്പുള്ളൂ.
അത്തരക്കാരാണു ഇന്ത്യന്‍ പൈറേറ്റുകളെന്നു എനിയ്ക്കുതോന്നുന്നില്ല.

അതേ സമയം റീമിക്സിങ്ങോ പങ്കുവെക്കലോ സ്വതന്ത്രസോഫ്റ്റ്‌വെയറിനു
പുറത്തുചെയ്താല്‍ ഒരാള്‍ പൈറേറ്റാവും . കാരണം അവിടെ ഈ പ്രവര്‍ത്തനങ്ങള്‍
അനുവദിനീയമാക്കുന്ന സ്വതന്ത്ര ലൈസന്‍സ് ഇല്ല.

ചുരുക്കത്തില്‍ ഹാക്കര്‍ എന്നതിന്റെ ലോജിക്കല്‍ അദറാണു പൈറേറ്റ്



> സ്വതന്ത്ര
> സോഫ്റ്റ്‍വെയറും, സ്വതന്ത്രമായ അറിവും തമ്മില്‍ ഒരു ബന്ധവുമില്ല എന്ന്
> അനിവര്‍ പറഞ്ഞത് ഒട്ടും ദഹിക്കുന്നില്ല. അങ്ങനെയാണെങ്കില്‍
> സ്വതന്ത്രസോഫ്റ്റ്‍വെയര്‍ പ്രസ്ഥാനത്തിലെ അടിസ്ഥാന തത്ത്വത്തിനെ
> തന്നെയല്ലേ അനിവര്‍ നിരാകരിക്കുന്നത്
>

അങ്ങനെ ഞാന്‍ പറഞ്ഞിട്ടില്ലല്ലോ . ദയവായി സൂരജിന്റെ വാക്കുകള്‍ എന്റെ  വായില്‍
തിരുകരുതു്

ഈ ലിസ്റ്റുമായി ഈ ത്രെഡിനു ഒരു ബന്ധവും എനിയ്ക്ക് തോന്നുന്നില്ല എന്നതിനാല്‍
ഇനി ഞാനീ ത്രെഡില്‍ ഇടപെടുന്നതല്ല. പൈറേറ്റ് ചര്‍ച്ച പൈറേറ്റുകളുടെ
ചര്‍ച്ചാവേദിയിലേയ്ക്ക് ആ വിഷയത്തില്‍ താല്പര്യമുള്ളവര്‍ മാറ്റണമെന്നും
അഭ്യര്‍ത്ഥിയ്ക്കുന്നു .
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150508/76cec4dd/attachment.htm>


More information about the discuss mailing list