[smc-discuss] ഉബുണ്ടു 18.04 - മലയാളം

Santhosh Thottingal santhosh.thottingal at gmail.com
Sun Apr 29 09:16:20 PDT 2018


On Fri, Apr 27, 2018 at 9:07 AM Santhosh Thottingal <
santhosh.thottingal at gmail.com> wrote:

> ഉബുണ്ടു 18.04 പുറത്തിറങ്ങി. Long Term Support പതിപ്പാണിത്. മലയാളം
ഫോണ്ടുകളും ഇൻപുട്ട് മെത്തേഡുകളും ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ കൂടെത്തന്നെ
ഇൻസ്റ്റാളായി വരുന്നു എന്ന ഗംഭീരമാറ്റം ഈ പതിപ്പിലുള്ളതായി കാണുന്നു.

ലൈവ് ബൂട്ടിൽ നിന്നാണ് ഇതുപരിശോധിച്ചതു്, ഇന്ന് ശരിക്കും ഇൻസ്റ്റാൾ
ചെയ്തുനോക്കിയപ്പോൾ മേൽപ്പറഞ്ഞത് പൂർണ്ണമായും ശരിയല്ലെന്നു മനസ്സിലായി.
ഫോണ്ടുകളെല്ലാം ഇൻസ്റ്റാൾ ആവുന്നുണ്ട്. എല്ലാം പുതിയ പതിപ്പുതന്നെ. അതേ സമയം
ഇൻപുട്ട് മെത്തേഡുകളുടെ കാര്യത്തിൽ m17n അടിസ്ഥാനമാക്കിയുള്ളവ വരുന്നില്ല. അവ
പ്രത്യേകം ഇൻസ്റ്റാൾ ചെയ്യുക തന്നെ വേണം. m17n-db ibus-m17 എന്നീ
രണ്ടുപാക്കേജുകൾ ഇൻസ്റ്റാൾ ചെയ്തു ലോഗൌട്ട് ലോഗിൻ ചെയ്യുക, അല്ലെങ്കിൽ ibus
restart എന്ന കമാന്റ് റൺ ചെയ്യുക. അപ്പോൾ സ്വനലേഖ, മൊഴി തുടങ്ങിയ ഇൻപുട്ട്
മെത്തേഡുകൾ സെറ്റിങ്ങ്സിലെ ഭാഷാ ക്രമീകരണങ്ങളിൽ തിരഞ്ഞെടുക്കാൻ കാണാം.


More information about the discuss mailing list