[smc-discuss] Re: English-Malayalam Wiktionary

V. Sasi Kumar sasi.fsf at gmail.com
Sat Jul 19 21:37:10 PDT 2008


On Sat, 2008-07-19 at 23:51 +0530, Shiju Alex wrote:
> സൈറ്റിന്റെ വെല്‍ക്കം നോട്ടില്‍ ഇങ്ങ്നാണു.
> 
> സ്വാഗതം
> പദമുദ്രയിലേക്കു് സ്വാഗതം.
> 
> പദമുദ്ര കൂട്ടായ പരിശ്രമത്തിലൂടെ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ഒരു
> നിഘണ്ടുവാണു്. പദങ്ങളറിയാവുന്നവര്‍ക്കു് അതു ചേര്‍ക്കാനും
> പദങ്ങളറിയേണ്ടവര്‍ക്കു് അതന്വേഷിക്കാനും ഉതകുന്നരീതിയില്‍ സംവിധാനം
> ചെയ്തിട്ടുള്ള ഒരിടം. ഇവിടെ ചേര്‍ക്കപ്പെടുന്ന വിവരങ്ങള്‍ പൂര്‍ണ്ണമായും
> സ്വതന്ത്രമാണു്. GNU license പ്രകാരം, വാണിജ്യേതര ആവശ്യങ്ങള്‍ക്കു്
> ഉപയോഗിക്കാവുന്നതാണു്.
> 
> താഴെ കോപ്പിറൈറ്റ് ലൈനില്‍ ഇങ്ങ്നെയും [ ഉള്ളടക്കം GNU Free
> Documentation License പ്രകാരം ലഭ്യം]
>  
> ഷിജു

അയ്യോ, ഞാന്‍ ആദ്യ‍വരികള്‍ ശ്രദ്ധിച്ചില്ല. ഉപയോഗകരാര്‍ മാത്രമാണ്
നോക്കിയത്. അവിടെ നിയന്ത്രണങ്ങളൊന്നും കണ്ടില്ല.

ഇപ്പറഞ്ഞ ലൈസന്‍സ് പരസ്പരവിരുദ്ധമാണ്. ഗ്നു FDL ആണെങ്കില്‍ "വാണിജ്യേതരം"
എന്നൊന്നും പറയാന്‍ പാടില്ല. പകര്‍പ്പവകാശം നിഷാദ് ഹുസൈന്‍ കൈപ്പിള്ളി
എന്നു കണ്ടു. അദ്ദേഹത്തെ ഇതറിയിക്കാന്‍ എന്താണ് മാര്‍ഗ്ഗം? കൈപ്പിള്ളി ഈ
ലിസ്റ്റിലുണ്ട് എന്ന പോസ്റ്റു കണ്ടു. പക്ഷെ അദ്ദേഹം നമ്മുടെ പോസ്റ്റ് കണ്ടോ
ആവോ.

നന്ദി
-- 
V. Sasi Kumar
Free Software Foundation of India
http://swatantryam.blogspot.com


--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list