നമ്മുടെ അക്ഷരസഞ്ചയങ്ങളുടെ പുതിയ പതിപ്പു്

Praveen Arimbrathodiyil pravi.a at gmail.com
Sun Jun 29 12:47:13 PDT 2008


പ്രിയരേ,

ഹിരണ്‍ വരുത്തിയ പുതിയ മാറ്റങ്ങളോടു് കൂടിയ അഞ്ചലിഓള്‍ഡ്ലിപിയും കല്യാണിയും (പഴയ 
മല്‍ഒട്ടിഎഫ്) പുതിയ പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. സാന്‍സ്, സാന്‍സ്-സിരീഫ് എന്നീ 
തരം അക്ഷരസഞ്ചയങ്ങള്‍ക്കായി മീര, രചന എന്നീ അക്ഷരങ്ങള്‍ സഹജമാക്കുവാനുള്ള ഫോണ്ട്കോണ്‍ഫിഗ് 
നിയമം ഉള്‍ക്കൊള്ളിച്ചിരിയ്ക്കുന്നു. മീര അക്ഷരസഞ്ചയത്തിന്റെ വലിപ്പം ആസ്കി അക്ഷരങ്ങളുമായി 
താരതമ്യം ചെയ്യുമ്പോള്‍ ചെറുതായി തോന്നുന്നു എന്ന പരാതി പരിഹരിയ്ക്കാന്‍ സുരേഷ് തയ്യാറാക്കിയ 
ഫോണ്ട്കോണ്‍ഫിഗ് നിയമവും ഈ പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. മറ്റു് അക്ഷരസഞ്ചയങ്ങളില്‍ 
മാറ്റമൊന്നുമില്ല.

പുതിയ പതിപ്പെടുക്കാനുള്ള കണ്ണി 
http://download.savannah.gnu.org/releases/smc/fonts/malayalam-fonts-04.1.zip
ഓരോരോ അക്ഷരസഞ്ചയമായെടുക്കാന്‍ 
http://download.savannah.gnu.org/releases/smc/fonts/malayalam-fonts-04/

ഡെബിയനുള്ള പൊതി തയ്യാറാക്കിയിരിയ്ക്കുന്നു. ജല്‍ദര്‍ വ്യാസ് അതു് താമസിയാതെ തന്നെ 
സംഭരണിയില്‍ ചേര്‍ക്കുന്നതായിരിയ്ക്കും. ലെന്നിയില്‍ ഈ മാറ്റങ്ങളെല്ലാം സഹജമായി 
ലഭ്യമായിരിയ്ക്കും. ഫെഡോറയ്ക്കുള്ള പൊതി തയ്യാറാക്കേണ്ടതുണ്ടു്.

പ്രവീണ്‍


More information about the discuss mailing list