[smc-discuss] Re: മലയാളം പ്രചരണപരിപാടികള്‍

Vimal Joseph vimalekm at gmail.com
Sat Jun 28 00:05:51 PDT 2008


2008/6/28 Anivar Aravind <anivar.aravind at gmail.com>:
> വിമലേ ആദ്യം പറഞ്ഞത് വിട്ടുകളയല്ലേ
>
> സര്‍ക്കാരിന്റെ മലയാളം കമ്പ്യൂട്ടിങ്ങ് പരിപാടിയുടെ സാങ്കേതിക അടിത്തറ
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഡെവലപ്പര്‍ സമൂഹം നിര്‍മ്മിച്ച
> സോഫ്റ്റ്‌വെയറുകളാണു് എന്നതല്ലേ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന് ചെയ്യാന്‍
> കഴിയുന്ന ഏറ്റവും വലിയ പങ്കാളിത്തം. അതു് നിലവിലുണ്ടല്ലോ.. അതിനെ ഐടി മിഷന്‍
> ഔദ്യോഗികമായി അംഗീകരിക്കുകയാണു് നമ്മുടെ പ്രധാന ആവശ്യം.

അതു വിട്ടുകളഞ്ഞിട്ടില്ല അനിവര്‍,
ഞാന്‍ smc യെ represent ചെയ്യുന്ന ഒരാള്‍ തന്നെയാണല്ലോ?? പങ്കെടുക്കുന്ന
മിക്ക മീറ്റിങ്ങുകളിലും അതിനേപറ്റി സംസാരിക്കാറുമുണ്ട്. വിചാരിക്കുന്നത്ര
എളുപ്പമുള്ള കാര്യമല്ലത് ധാരാളം സമയവും ഊര്‍ജ്ജവും ഇതിനു വേണം.
ട്രെയനിങ്ങുകളിലും മറ്റും ഇടപ്പെട്ട് സാവകാശം അംഗീകാരം നേടിയെടുക്കുക
എന്നതാണ് പ്രായോഗികമായ വഴി. അതിനു വേണ്ടി നമുക്ക് ശ്രമിക്കാം.

> അതുണ്ടാവാതെ എസ്.എം.സിക്കാര്‍  ഞങ്ങളെ വിളിക്കൂ എന്നു എന്നു പറഞ്ഞ് പേജൊക്കെ
> ഉണ്ടാക്കുന്നത് മോശമല്ലേ .അതോണ്ട് ഇക്കാര്യം വിട്ടുകളയല്ലേ
> പിന്നെ സാവന്നയിലെ പ്രൊജക്റ്റ് പേജില്‍ കാണാവുന്ന വിമലുള്‍പ്പെടെയുള്ള എല്ലാ
> പ്രൊജക്റ്റ് അംഗങ്ങളും ക്ലാസെടുക്കാന്‍ യോഗ്യരാണ്. വേറൊരു ലിസ്റ്റിന്റെ
> ആവശ്യമുണ്ടോ?

ഓരോ ജില്ലയിലും അതത് അക്ഷയ ഓഫീസുകളാണ് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതും
നടപ്പാക്കുന്നതും. ഇങ്ങിനെയൊരു ലിസ്റ്റുണ്ടെങ്കില്‍ അവര്‍ക്ക് നമ്മളുമായി
നേരിട്ട് contact ചെയ്യാന്‍ എളുപ്പമുണ്ടാകും. അക്ഷയ ഓഫീസില്ലുള്ളവരോട്
സാവന്ന പ്രോജക്ട് പേജില്‍ നോക്കു എന്ന് പറഞ്ഞാല്‍ കാര്യം നടക്കില്ല. ഈ
ട്രെയിനിങ്ങ് പരിപാടികളിലൂടെ നമുക്ക്  മലയാളം കമ്പ്യൂട്ടറില്‍
ഉപയോഗിക്കുന്നതിനുള്ള പ്രചരണ പരിപാടികളില്‍ പ്രാധിനിത്യം ഉറപ്പിക്കാം.


regards,

~vimal

-- 
Free Software, Free Society
സ്വതന്ത്ര സോഫ്​റ്റ്​വെയര്‍, സ്വതന്ത്ര സമൂഹം
<http://fsfs.hipatia.net>

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list