[smc-discuss] Re: മലയാളം പ്രചരണപരിപാടികള്‍

Anivar Aravind anivar.aravind at gmail.com
Fri Jun 27 21:53:26 PDT 2008


വിമലേ ആദ്യം പറഞ്ഞത് വിട്ടുകളയല്ലേ

സര്‍ക്കാരിന്റെ മലയാളം കമ്പ്യൂട്ടിങ്ങ് പരിപാടിയുടെ സാങ്കേതിക അടിത്തറ സ്വതന്ത്ര മലയാളം 
കമ്പ്യൂട്ടിങ്ങ് ഡെവലപ്പര്‍ സമൂഹം നിര്‍മ്മിച്ച സോഫ്റ്റ്‌വെയറുകളാണു് എന്നതല്ലേ സ്വതന്ത്ര മലയാളം 
കമ്പ്യൂട്ടിങ്ങിന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ പങ്കാളിത്തം. അതു് നിലവിലുണ്ടല്ലോ.. അതിനെ 
ഐടി മിഷന്‍ ഔദ്യോഗികമായി അംഗീകരിക്കുകയാണു് നമ്മുടെ പ്രധാന ആവശ്യം.

അതുണ്ടാവാതെ എസ്.എം.സിക്കാര്‍  ഞങ്ങളെ വിളിക്കൂ എന്നു എന്നു പറഞ്ഞ് പേജൊക്കെ ഉണ്ടാക്കുന്നത് 
മോശമല്ലേ .അതോണ്ട് ഇക്കാര്യം വിട്ടുകളയല്ലേ

പിന്നെ സാവന്നയിലെ പ്രൊജക്റ്റ് പേജില്‍ കാണാവുന്ന വിമലുള്‍പ്പെടെയുള്ള എല്ലാ പ്രൊജക്റ്റ് 
അംഗങ്ങളും ക്ലാസെടുക്കാന്‍ യോഗ്യരാണ്. വേറൊരു ലിസ്റ്റിന്റെ ആവശ്യമുണ്ടോ?

അനിവര്‍

Vimal Joseph wrote:
> 2008/6/27 Anivar Aravind <anivar.aravind at gmail.com>:
> 
>> 1.പരിശീലകര്‍കര്‍ക്കുള്ള പരിശീലനം: മലയാളം സ്വതന്ത്രസോഫ്റ്റ്‌വെയറുകളില്‍
>> പരിശീലകര്‍ക്ക് പരിശീലനം നല്‍കുക . ഈ സോഫ്റ്റ്‌വെയറുകള്‍ നിര്‍മ്മിച്ചവര്‍
>> തന്നെ പരിശീലനം നല്‍കുന്നത് എപ്പോഴും നല്ലതാണല്ലോ. അതുപോലെ കൂടുതല്‍
>> ആവശ്യങ്ങള്‍ മനസ്സിലാക്കാനും അതിനനുസരിച്ച് സോഫ്റ്റ്‌വെയറുകള്‍ പുതുക്കാനും ഇത്
>> നല്ലൊരവസരമാണ്. ആ ബന്ധങ്ങളും പിന്നീട് കൂടുതല്‍പേരെ എസ്.എം.സിയിലേക്ക്
>> ആകര്‍ഷിക്കാന്‍ നമുക്ക് സഹായകമാകും
> 
> തീര്‍ച്ചയായും ചെയ്യാവുന്ന കാര്യമാണിത്. ഇതിനുവേണ്ടത് ഓരോ ജില്ലയിലും
> പരിശീലകരാകാന്‍ തയ്യാറുള്ളവരുടെ വിവരങ്ങളുള്‍ക്കൊള്ളുന്ന ലിസ്റ്റാണ്. SMC
> wikiയില്‍ ഇതിനായി ഒരു പേജുണ്ടാക്കിയാല്‍ നന്നായിരിക്കും. resource
> person നെ തിരയുമ്പോള്‍ ഈ ലിസ്റ്റ് ഉപയോഗപ്പെടുത്താം.
> 
>> 2.Local Language Content pool നിര്‍മ്മിക്കുന്നുവെന്നു് പ്രൊജക്റ്റില്‍ കണ്ടു.
>> അതോടൊപ്പം ചുരുങ്ങിയ പക്ഷം ദ്രുപല്‍, ജൂംല തുടങ്ങിയ CMS കളുടെ ലോക്കലൈസേഷന്‍
>> കൂടി നടത്താന്‍ സാധ്യതയൊരുക്കുകയായിരുന്നെങ്കില്‍ നന്നായിരുന്നു. സ്വതന്ത്ര
>> ലൈസന്‍സുകളും ഇവയ്ക്കുപയോഗിക്കുമല്ലോ.
> 
> ഭാവി പരിപാടികളിലാണ് content generation നുള്ള പദ്ധതികള്‍ ആസുത്രണം
> ചെയ്തിരിക്കുന്നത്.  ഇക്കാര്യം ആ പരിപാടികളുടെ ഭാഗമായി നടത്താന്‍
> ശ്രമിക്കാം.
> 
>> ഒരു കാര്യം ചോദിച്ചോട്ടെ, ഇപ്പോഴുള്ള (കണ്ണൂരിലുണ്ടായിരുന്ന) ആക്റ്റിവിറ്റി
>> ലിസ്റ്ററിയാതെ കൂട്ടിച്ചേര്‍ക്കല്‍ ബുദ്ധിമുട്ടല്ലേ. കണ്ണൂരിലെ പ്ലാന്‍
>> ഡോക്യുമെന്റും ആക്റ്റിവിറ്റി ലിസ്റ്റും വെബ്സൈറ്റിലിട്ടാല്‍ / അയച്ചുതന്നാല്‍
>> നന്നായിരുന്നു. പെട്ടെന്നുതന്നെ നമുക്ക് അതില്‍ക്കൂടുതലായി എന്ത്
>> ഉള്‍പ്പെടുത്താന്‍പറ്റുമെന്ന് ആലോചിക്കാം.
> 
> അധികം താമസിക്കാതെ ഇതെല്ലാം വെബ് സൈറ്റിലിടാം.
> 
> 
> regards,
> 
> ~vimal
> 
> 
> 


--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list