[smc-discuss] Re: മലയാളം പ്രചരണപരിപാടികള്‍

Vimal Joseph vimalekm at gmail.com
Fri Jun 27 10:17:59 PDT 2008


2008/6/27 Anivar Aravind <anivar.aravind at gmail.com>:

> 1.പരിശീലകര്‍കര്‍ക്കുള്ള പരിശീലനം: മലയാളം സ്വതന്ത്രസോഫ്റ്റ്‌വെയറുകളില്‍
> പരിശീലകര്‍ക്ക് പരിശീലനം നല്‍കുക . ഈ സോഫ്റ്റ്‌വെയറുകള്‍ നിര്‍മ്മിച്ചവര്‍
> തന്നെ പരിശീലനം നല്‍കുന്നത് എപ്പോഴും നല്ലതാണല്ലോ. അതുപോലെ കൂടുതല്‍
> ആവശ്യങ്ങള്‍ മനസ്സിലാക്കാനും അതിനനുസരിച്ച് സോഫ്റ്റ്‌വെയറുകള്‍ പുതുക്കാനും ഇത്
> നല്ലൊരവസരമാണ്. ആ ബന്ധങ്ങളും പിന്നീട് കൂടുതല്‍പേരെ എസ്.എം.സിയിലേക്ക്
> ആകര്‍ഷിക്കാന്‍ നമുക്ക് സഹായകമാകും

തീര്‍ച്ചയായും ചെയ്യാവുന്ന കാര്യമാണിത്. ഇതിനുവേണ്ടത് ഓരോ ജില്ലയിലും
പരിശീലകരാകാന്‍ തയ്യാറുള്ളവരുടെ വിവരങ്ങളുള്‍ക്കൊള്ളുന്ന ലിസ്റ്റാണ്. SMC
wikiയില്‍ ഇതിനായി ഒരു പേജുണ്ടാക്കിയാല്‍ നന്നായിരിക്കും. resource
person നെ തിരയുമ്പോള്‍ ഈ ലിസ്റ്റ് ഉപയോഗപ്പെടുത്താം.

> 2.Local Language Content pool നിര്‍മ്മിക്കുന്നുവെന്നു് പ്രൊജക്റ്റില്‍ കണ്ടു.
> അതോടൊപ്പം ചുരുങ്ങിയ പക്ഷം ദ്രുപല്‍, ജൂംല തുടങ്ങിയ CMS കളുടെ ലോക്കലൈസേഷന്‍
> കൂടി നടത്താന്‍ സാധ്യതയൊരുക്കുകയായിരുന്നെങ്കില്‍ നന്നായിരുന്നു. സ്വതന്ത്ര
> ലൈസന്‍സുകളും ഇവയ്ക്കുപയോഗിക്കുമല്ലോ.

ഭാവി പരിപാടികളിലാണ് content generation നുള്ള പദ്ധതികള്‍ ആസുത്രണം
ചെയ്തിരിക്കുന്നത്.  ഇക്കാര്യം ആ പരിപാടികളുടെ ഭാഗമായി നടത്താന്‍
ശ്രമിക്കാം.

> ഒരു കാര്യം ചോദിച്ചോട്ടെ, ഇപ്പോഴുള്ള (കണ്ണൂരിലുണ്ടായിരുന്ന) ആക്റ്റിവിറ്റി
> ലിസ്റ്ററിയാതെ കൂട്ടിച്ചേര്‍ക്കല്‍ ബുദ്ധിമുട്ടല്ലേ. കണ്ണൂരിലെ പ്ലാന്‍
> ഡോക്യുമെന്റും ആക്റ്റിവിറ്റി ലിസ്റ്റും വെബ്സൈറ്റിലിട്ടാല്‍ / അയച്ചുതന്നാല്‍
> നന്നായിരുന്നു. പെട്ടെന്നുതന്നെ നമുക്ക് അതില്‍ക്കൂടുതലായി എന്ത്
> ഉള്‍പ്പെടുത്താന്‍പറ്റുമെന്ന് ആലോചിക്കാം.

അധികം താമസിക്കാതെ ഇതെല്ലാം വെബ് സൈറ്റിലിടാം.


regards,

~vimal



-- 
Free Software, Free Society
സ്വതന്ത്ര സോഫ്​റ്റ്​വെയര്‍, സ്വതന്ത്ര സമൂഹം
<http://fsfs.hipatia.net>

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list