Re: [smc-discuss] Re: [വാര്‍ത്ത] മലയാളം കമ്പ്യൂട്ടിങ്ങ് പ്രചരണപരിപാടികള്‍ക്കു തുടക്കമായി

Vimal Joseph vimalekm at gmail.com
Mon Jun 9 03:20:21 PDT 2008


2008/6/9 Anoop <anoop.ind at gmail.com>:
> ഒരു സംശയം ഉള്ളത് http://ml.web4all.in/index.php/Main_Page എന്ന
> വെബ്‌സൈറ്റിനെക്കുറിച്ചാണ്. മലയാളം വിക്കിപീഡിയ എന്ന ഒരു സ്വതന്ത്രസര്‍‌വ്വ
> വിജ്ഞാനകോശം നമുക്കുള്ളപ്പോള്‍ അതേ പകര്‍പ്പവകാ‍ശാനുമതിയോടെ ഉള്ള മറ്റൊരു
> ഓണ്‍ലൈന്‍ വിജ്ഞാനകോശം എന്തിനാണെന്ന് ഒരു പിടിയും കിട്ടുന്നില്ല. മലയാളം
> വിക്കിപീഡിയയുടെ ഒരു സജീവ പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ പറയട്ടെ ഇത് ഉള്ളടക്കം
> അങ്ങോട്ടും ഇങ്ങോട്ടും കോപ്പി അടിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. ഇപ്പോള്‍
> തന്നെ ചില ലേഖനങ്ങള്‍ കോപ്പി അടിക്കുകയും ചെയ്തിട്ടുണ്ട്. ഇതുമായി
> ബന്ധപ്പെട്ടവര്‍ മറുപടി തരുമെന്ന് കരുതുന്നു.

http://ml.web4all.in എന്നതിലൂള്ള വിവരങ്ങള്‍ GNU Free Documentation
License അനുസരിച്ചാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ
അതിലുള്ള ഏതു ലേഖനവും http://ml.wikipedia.org ലേക്ക് മാറ്റാന്‍ ഒരു
തടസവുമില്ല. അതിനെ കോപ്പി അടിയായി കാണേണ്ട കാര്യമില്ല. പൂര്‍ണ
അനുവാദത്തോടെയുള്ള പകര്‍ത്തലാണ് ഇവിടെ...

കേരള സര്‍വ്വ വിജ്ഞാന ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുള്ള
എല്ലാ വിജ്ഞാനകോശങ്ങളേയും സ്വതന്ത്രമാക്കാനാണ് http://ml.web4all.in ഇത്
പൂര്‍ണ്ണമായിട്ടില്ല. ഏതാനും മാസങ്ങള്‍ക്കകം 14 പുസ്തകങ്ങളും ഇവിടെ വരും.
ഇത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ് സൈറ്റായി നിലനില്‍ക്കുകയും ചെയ്യും.

പക്ഷെ വിക്കീപീഡിയയിലേക്ക് ഇതിലെ വിവരങ്ങള്‍ എടുക്കുന്നതിന് ഒരു
തടസ്സവുമില്ല. അങ്ങിനെ മലയാളം വിക്കിപീഡിയ വളരട്ടെ...

:)

~vimal


More information about the discuss mailing list