[smc-discuss] Re: [വാര്‍ത്ത] മലയാളം കമ്പ്യൂട്ടിങ്ങ് പ്രചരണപരിപാടികള്‍ക്കു തുടക്കമായി

Anoop anoop.ind at gmail.com
Mon Jun 9 02:02:05 PDT 2008


ഒരു സംശയം ഉള്ളത് http://ml.web4all.in/index.php/Main_Page എന്ന
വെബ്‌സൈറ്റിനെക്കുറിച്ചാണ്. മലയാളം വിക്കിപീഡിയ എന്ന ഒരു സ്വതന്ത്രസര്‍‌വ്വ
വിജ്ഞാനകോശം നമുക്കുള്ളപ്പോള്‍ അതേ പകര്‍പ്പവകാ‍ശാനുമതിയോടെ ഉള്ള മറ്റൊരു
ഓണ്‍ലൈന്‍ വിജ്ഞാനകോശം എന്തിനാണെന്ന് ഒരു പിടിയും കിട്ടുന്നില്ല. മലയാളം
വിക്കിപീഡിയയുടെ ഒരു സജീവ പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ പറയട്ടെ ഇത് ഉള്ളടക്കം
അങ്ങോട്ടും ഇങ്ങോട്ടും കോപ്പി അടിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. ഇപ്പോള്‍
തന്നെ ചില ലേഖനങ്ങള്‍ കോപ്പി അടിക്കുകയും ചെയ്തിട്ടുണ്ട്. ഇതുമായി
ബന്ധപ്പെട്ടവര്‍ മറുപടി തരുമെന്ന് കരുതുന്നു.
 അനൂപ്

2008/6/9 Vimal Joseph <vimalekm at gmail.com>:

> 2008/6/9 Santhosh Thottingal <santhosh00 at gmail.com>:
> > On 6/9/08, Vimal Joseph <vimalekm at gmail.com> wrote:
> >> ഇനി കമ്പ്യൂട്ടറും നമ്മുടെ  ഭാഷ സംസാരിക്കട്ടെ
> > വാര്‍ത്തയൊക്കെ[1] വായിച്ചു.
> > പക്ഷേ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഏതെങ്കിലും ഡെവലപ്പര്‍മാരുടെയോ
> > സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെയോ പേരു് അതിലെവിടെയും കണ്ടില്ല.
> >
> > ഇതു മനപൂര്‍വ്വമാണെങ്കില്‍ എന്റെ പ്രതിഷേധം അറിയിക്കുന്നു.
>
> സന്തോഷേ, സര്‍ക്കാരിന്റെ മലയാളം കമ്പ്യൂട്ടിങ്ങ് പ്രചരണ പൊതു
> പരിപാടികളില്‍ Developers നെയോ SMC യെയോ പരാമര്‍ശ്ശിച്ചിട്ടില്ലെങ്കിലും
> http://malayalam.kerala.gov.in website ല്‍ സ്വതന്ത്ര മലയാളം
> കമ്പ്യൂട്ടിങ്ങിന് വേണ്ട പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നാണ് എനിക്ക്
> തോന്നുന്നത്. ആകാവുന്നിടത്തെല്ലാം smc ലിങ്ക് ചെയ്തിട്ടുണ്ട്.
> അക്ഷയക്കാര്‍ക്ക് വിതരണം ചെയ്ത ലഘു ലേഖയിലും SMC യെ
> പരാമര്‍ശിക്കുന്നുണ്ട്.
>
> ഇനിയും ധാരാളം ട്രെയിനിങ്ങ് /demo നടക്കാനുണ്ട് SMC ക്ക് തീര്‍ച്ചയായും
> അതില്‍ ഉള്‍പ്പെട്ട് സ്വതന്ത്ര സോഫ്റ്റ്​വെയറിനെയും സ്വതന്ത്ര മലയാളം
> കമ്പ്യൂട്ടിങ്ങിനെയും സഹായിക്കേണ്ടതുമുണ്ട്.
>
> എങ്ങിനെ ഈ പരിപാടികള്‍ മുന്നോട്ട് കൊണ്ട് പോകാം എന്നതിലുള്ള
> നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും വിമര്‍ശനങ്ങളും
> malayalam at space-kerala.org എഴുതി അറിയിക്കുക...
>
> കൂടാതെ http://entegramam.gov.in പോലുള്ള പോര്‍ട്ടലുകളെ കുറിച്ചുള്ള
> അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.
>
>
> സസ്നേഹം,
>
> ~vimal
>
> >
>


-- 
With Regards,
Anoop
anoop.ind at gmail.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080609/292277bb/attachment-0001.htm>


More information about the discuss mailing list