[smc-discuss] Re: [Fwd: Thrissur Dictionary]

നെടുമ്പാല ജയ്സെന്‍ jaisuvyas at gmail.com
Thu Jun 5 10:01:04 PDT 2008


2008/6/5 Anoop P <gnuanu at gmail.com>:

>
>
> 2008/6/4 Sebin Jacob <sebinajacob at gmail.com>:
>
>> കോട്ടയത്തു് ഒരു ഭാഗത്തും മച്ചി എന്നതിനു് എതിര്‍ലിംഗമായി മച്ചു എന്നു്
>> ഉപയോഗിക്കുന്നതായി അറിവില്ല. അടുത്ത സുഹൃത്തിനെ സ്നേഹപൂര്‍വ്വം സംബോധന
>> ചെയ്യുന്ന പദമാണു് മച്ചു. മച്ചുനന്‍ എന്നതില്‍​ നിന്നാവാം മച്ചു എന്ന പദം
>> വന്നതു്. അതൊരു പെറ്റ് നെയിം പോലെയാണു് ഉപയോഗത്തിലുള്ളതു്. പെങ്ങളെ കെട്ടിയവനെ
>> മാത്രമല്ലല്ലോ നമ്മള്‍ അളിയാ എന്നു വിളിക്കുക. അതേപോലെ...
>
>
> എനിക്കും ഇതൊരു പുതിയ അറിവായിരുന്നു. ഞാന്‍ ഒരു തൃശ്ശൂരുകാരനായതുകൊണ്ടു്
> കക്ഷിയെ(എന്റെ കൂട്ടുകാരനെ) അങ്ങനെ വിളിച്ചു. പക്ഷെ അവന്‍ തിരിച്ച് ചൂടായി,
> എന്നിട്ടാണ് ഈ കാര്യം പറഞ്ഞതു്. ചില ഉള്‍ഗ്രാമങ്ങളില്‍ മച്ചു എന്ന പദം ഇങ്ങനെ
> ഒരു അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നുണ്ടെന്നു്. പക്ഷേ തെക്കന്‍ കേരളത്തില്‍ മച്ചു
> എന്ന പദം സുഹൃത്ത് എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നതായി എനിക്കു് അറിവില്ല.
>
>
>>
>>
>> അതേ സമയം രാജീവ് പറഞ്ഞപോലെ ആസ്പെലില്‍ ദേശസ്ഥിതി അനുസരിച്ചുള്ള മാറ്റം
>> ആവശ്യമാണു്. അതിനു് എളുപ്പം പറയാവുന്ന ചില ഉദാഹരണങ്ങള്‍ നിരത്താം.
>
>
> ദേശത്തിനനുസരിച്ചു് അര്‍ത്ഥവ്യത്യാസം വരുന്ന വാക്കുകള്‍ക്കുപരി,
> അര്‍ത്ഥവ്യത്യാസം വരാത്ത പ്രാദേശികപദങ്ങള്‍(ഉദാ: കീയുക = ഇറങ്ങുക, വടക്കന്‍
> മലബാറില്‍ മാത്രം ഉപയോഗിച്ചു് കാണുന്ന ഒരു പദമാണു് ഇതു്) കണ്ടെത്തി
> ഉള്‍പ്പെടുത്തുന്നതു് വളരെ നന്നായിരിക്കും
>
>
കീയുക എന്ന വാക്കിന്റെ നിഷ്പത്തി കിഴിയുക എന്നതില്‍ നിന്നാണെന്നു തോന്നുന്നു.
കിഴിക്കല്‍=കുറയ്ക്കല്. 1,2 ക്ലാസുകളിലെ കണക്കു പഠിത്തം ഓര്മ്മ വരണുണ്ടോ? :)

>
>> - സെബിന്‍
>>
>> 2008/6/4 Rajiv Nair <rajivnair.in at gmail.com>:
>>
>>> അങ്ങനെ ആണേല്‍ ഇത്തരത്തില്‍ പ്രശ്നമുള്ള  വാക്കുകള് aspell-ml-tvm,
>>> aspell-ml-ktm, aspell-ml-ekm എന്നൊക്കെ പറഞ്ഞു package ചെയ്യാം ;) ;) ;)
>>> --
>>> Rajiv R Nair
>>>
>>
>>
>
>
> --
> അനൂപ് പനവളപ്പില്‍
> read my blog http://gnuism.blogspot.com
>
>> "I am not a liberator. Liberators do not exist. The people liberate
> themselves."
> --Ernesto Che Guevara
>> >

പിന്നേയ്, തൃശുര്ഭാഷ മാത്രല്ല അരങ്ങത്ത്. ഇതാ വേറൊരു ഗംഭീരന്‍ സ്ഥാനാര്ത്ഥിയെ
പരിചയപ്പെടുത്താം.: ഈയാളാണു കണ്ണൂര്ബ്ഭാഷ. ഒരു സാംപ്ള്‍ ഇതാ:-

learn KANNUR MALAYALAM in 21 days"

OON = Avan
OOL = Aval
Aada = Avide
Eeda = Evide
Keenju = Irangi
Maachi = chool
Mondhi = Sandhya (Evening)
Changai = Changathi
Enthundu? = Enthokkeyundu?
EnthinDro? = Enthokkeyundedo?
Bishyam = Vishesham
Mangalam = Kalyanam
Holatha = Atha angu doore
Kaycha = Kazhicho
Chadabakkada = Adukkum chittayum illathe
KanDini = Kandirunu
KanDina? = Kanduvo?
Panjini = Odi
Panjina? = Odiyirunno?
Poyini = Poyirunnu
Poyina? = Poyirunnuvo?
Paranki = Mulaku
Pacha Paranki = Pacha Mulaku
Andi = Kasuvandi
BaNNa = Veruthe
BeNNa = Venna
Sheetham = Thanuppu
Beyil = Veyil
OR = Ayal (Normally Wives use this term to address their husbands,
e.G.:
OR eeda illa)
Peedia = Peedika
Chaduka = Kalayuka (also means jumb)
Mudi Murikkuka = Hair Cut
Example:
Raman : Nee edyado poyittu bernnu?
Koran : Mudi murikkan poyinappa..
Orumbad = Deshyam
Paikkunnu = Vishakkunnu
Pai = Pashu (Cow)
Thachu = Adichu

Everyone are invited to contribute..

Translated part...
--------------------------
കണ്ണൂര് മലയാളം\ മലയാളം ഡിക്ഷനറി

അനക്ക് = എനിക്ക്
ഇനിക്ക് = നിനക്ക്
ഓന് = അവന്
ഓന്റെ = അവന്റെ
ഓള് = അവള്
ആട = അവിടെ
ഈട = ഇവിടെ
ഏടെ = എവിടെ
കീഞ്ഞു = ഇറങ്ങി
മാച്ചി = ചൂല്
മോന്തി = സന്ധ്യ
ചങ്ങായി = സുഹൃത്ത്
എന്തുണ്ട് = എന്തൊക്കെയുണ്ട്
എന്തുണ്ട്രൊ = എന്തൊക്കെയുണ്ടെടൊ
ബിഷേശം = വിഷേശം
മങ്ങലം = കല്ല്യണം
കയ്ച്ചാ = കഴിച്ചോ
കണ്ടിനു് = കണ്ടിരുന്നു
കണ്ടിനോ = കണ്ടിരുന്നോ
പാഞ്ഞു = ഓടി
പോയിനു് = പോയിരുന്നു
ബന്നാ = വന്നോ
ചീതം = തണുപ്പ്
ബെയില് = വെയില്
ഓറ് = അവര്, അയാള്
പീടിയ = കട
ചാടുക = കളയുക
പൈക്കുന്നു = വിശക്കുന്നൂ
പൈ = പശു
തക്കുക = അടിക്കുക
ഒയന്നു പോയി = കഷ്ടപ്പെട്ടു പോയി
ബൂം = വീഴും
കീ = ഇറങ്ങുക
കെണിയുക = കുടുങ്ങുക
ബണ്ടി = വണ്ടി
ബേം = വേഗം
തക്കുക = അടിക്കുക
കൊത്തുക = വെട്ടുക
മൊത്തി = മുഖം (ഉള് പ്രദേശങ്ങളില് മാത്രം ഉപയോഗിക്കുന്നത്)
പൊര = വീട്
----------------------------------------------------------------
എങ്ങനെയുണ്ട്? പഴയോരു ടി.വി. പരസ്യത്തില്‍ ചോദിച്ച പോലെ, "മുമ്പു
കണ്ടിട്ടുണ്ടോ?" :)‍ ഇതില്‍ കുറെയൊക്കെ വാക്കുകള് എന്റെ കൊയിലാണ്ടിയിലും
പരിസരത്തും ഉപയോഗത്തിലുണ്ട്. ഒരു സൂത്രം പറയട്ടെ? "ബേം കീയ്, ബേം കീയ്,
കീയുമ്മാ.. കീയ്, കീയ്.." "ആഹ്.. കീയാ... കീയാ.." എന്താണെന്നു പിടികിട്ടിയോ?
ഒരു 'ഹിന്റ്' തരാം..  കണ്ണൂരില് നിന്ന് രേഖപ്പെടുത്തിയ ഒരു സംഭാഷണ ശകലമാണു്.
മനസ്സിലായവര്‍ കൈ പൊക്കിയാട്ടെ.... (കണ്ണൂരുകാര്‍ കൈ പൊക്കണ്ടാ.., ട്ടോ... :) )
  ‍
-- 
(`'·.¸(`'·.¸ ¸.·'´)¸.·'´)
«´¨`·*Jaisen.*..´¨`»
(¸.·'´(¸.·'´ `'·.¸)`'·.¸)
¸.·´
( `·.¸
`·.¸ )
¸.·)´
(.·´
( `v´ )
  `v´

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080605/32816fcb/attachment-0001.htm>


More information about the discuss mailing list