[smc-discuss] Re: [വാര്‍ത്ത] മലയാളം കമ്പ്യൂട്ടിങ്ങ് പ്രചരണപരിപാടികള്‍ക്കു തുടക്കമായി

Vimal Joseph vimalekm at gmail.com
Mon Jun 16 04:36:04 PDT 2008


2008/6/9 MAHESH MANGALAT <maheshmangalat at gmail.com>:
> സര്‍വ്വവിജ്ഞാനകോശം പ്രിന്റിലുള്ളതിന് കോപ്പിറൈറ്റ് ഉണ്ടല്ലോ. അതിന്റെ
> ഡിജിറ്റല്‍ പതിപ്പ് എങ്ങനെയാണ് കോപ്പിറൈറ്റ് ഇല്ലാത്തതാകുന്നത്? ഇത് നിയമപരമായി
> സാധുതയുള്ളതാണോ എന്നു പരിശോധിക്കേണ്ടതല്ലേ?

സര്‍വ്വവിജ്ഞാനകോശം online edition തീര്‍ച്ചയായും copyright നിയമത്തിന്റെ
പരിധിയില്‍ വരുന്നതാണ്. copyright സര്‍വ്വവിജ്ഞാനകോശം
ഇന്‍സ്റ്റിറ്റ്യൂട്ടിന് തന്നെയാണ്. അവര്‍ അത് GNU GFDL എന്ന അനുമതിപത്രം
പ്രകാരം എല്ലാവര്‍ക്കും ഉപയോഗത്തിനായാണ് online ആയി
ലഭ്യമാക്കിയിരിക്കുന്നത്.  ഇത് വിക്കീപീഡിയയുടെ അതേ license ആയതിനാല്‍
മലയാളം വിക്കിയിലേക്ക് സര്‍വ്വവിജ്ഞാനകോശം online edition ലേഖനങ്ങള്‍
ചേര്‍ക്കുന്നതിന് ഒരു തടസവുമില്ല.

copyright സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടിനായതിനാല്‍ print
edition അവര്‍ക്കിഷ്ടമുള്ളരീതിയില്‍ ഇറക്കുന്നതിന് നിയമതടസമുണ്ടെന്ന്
തോന്നുന്നില്ല.

GFDL നെക്കുറിച്ചുള്ള വിക്കീപിഡിയ പേജ് നോക്കുക :
http://en.wikipedia.org/wiki/GNU_Free_Documentation_License

>
> സര്‍വ്വവിജ്ഞാനകോശം വിക്കി, യൂസര്‍ക്ക് എഡിറ്റു ചെയ്യാനാകാത്തതും ലേഖകര്‍ക്ക്
> ക്രഡിറ്റ് നല്കുന്നതുമാണ് എന്നതാണ് എന്റെ ശ്രദ്ധയില്‍പ്പെട്ട മറ്റൊരു വസ്തുത.

ലേഖകര്‍ക്ക് ക്രഡിറ്റ് നല്‍കുന്നത് നല്ലകാര്യമല്ലേ? എന്തായാലും license
GFDL ആയിരിക്കുന്നിടത്തോളം മലയാളം വിക്കിപിഡിയക്ക് ഗുണകരമായി ഇതിനെ
ഉപയോഗപ്പെടുത്താം.

സസ്നേഹം,

~vimal

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list