[smc-discuss] Re: സ്വരചിഹ്നങ്ങളുടെ ചിത്രീകരണം (was Re: [smc-discuss] Re: Fancy - ????????????)
സുറുമ || suruma
surumafonts at gmail.com
Fri Nov 7 19:15:40 PST 2008
Santhosh Thottingal wrote:
> എവിടെയൊക്കെയാണു് നമുക്കു് സ്വരചിഹ്നങ്ങളിങ്ങനെ ഉപയോഗിക്കേണ്ടി വരുന്നതു് എന്നു
> നോക്കാം.
> a) സ്വരചിഹ്നങ്ങളെ തനിച്ചു് കാണിയ്ക്കാന്‍ എഴുതേണ്ടിവരുമ്പോള്‍ , അതായതു് " ി
> ആണു് ഇ യുടെ ചിഹ്നം, അല്ലെങ്കില്‍ ോ ആണു് ഓയുടെ ചിഹ്നം" എന്നിങ്ങനെ
> b) സ്വരചിഹ്നങ്ങള്‍ ആവര്‍ത്തിക്കേണ്ട സമയങ്ങളില്‍ : കാാ , കീീ , േേക
> c) 8-ാം തീയ്യതി എന്നെഴുതേണ്ട സമയത്തു്.
>
> മറ്റു ഭാഷകളില്‍ ഇതെങ്ങനെ ചെയ്യുന്നു എന്നു് ഞാന്‍ അന്വേഷിച്ചപ്പോള്‍
> മനസ്സിലായതു് ഹിന്ദി, മറാത്തി, കന്നഡ, ഗുജറാത്തി തുടങ്ങിയവയിലൊക്കെ
> ആവര്‍ത്തിച്ചു് സ്വരചിഹ്നമിടുന്നതിനു പകരം അവഗ്രാഹാചിഹ്നം ഇടും. ദാ ഇങ്ങനെ
> कीऽऽऽऽ. തമിഴില്‍ വാക്കുകളുടെ അവസാനം സ്വരചിഹ്നങ്ങള്‍ നീട്ടി കാണിക്കാറില്ല. !
> ചിഹ്നം ഇടാറേ ഉള്ളൂ அம்மா!.(ammaaaa) അതേസമയം ഒറ്റ സ്വരം നീട്ടി
> എഴുതേണ്ടിവരുമ്പോള്‍ സ്വരങ്ങള്‍ തന്നെ ആവര്‍ത്തിക്കുകയാണു് പതിവു് ഇങ്ങനെ: ஆஆஆ
> (aaaa). ഇത്രയും കാര്യങ്ങള്‍ ഈ ഭാഷകള്‍ അറിയുന്ന കൂട്ടുകാരാണു പറഞ്ഞു തന്നതു്.
>
> സ്വരചിഹ്നം ഒറ്റയ്ക്കു നില്‍ക്കില്ല , കൂടെ സ്വരമല്ലാത്ത ഒരു അക്ഷരമുണ്ടാവും
> എന്ന സാമാന്യ നിയമത്തിന്റെ അടിസ്ഥാനത്തിലാണു്, ഒന്നിലധികം സ്വരചിഹങ്ങള്‍
> അടുപ്പിച്ചു വരുമ്പോഴോ, ഒറ്റയ്ക്കെഴുതുമ്പോഴോ ഈ വട്ടം കാണിയ്ക്കുന്നതു്. ആസ്കി
> ഫോണ്ടുകള്‍ ചിലവ ഈ എന്നതു് ഇ + ൗ എന്നു് ഉപയോഗിക്കാറുണ്ടു്.
>
> ഇതേപ്പറ്റി , #indlinux ചാനലില്‍ ചര്‍ച്ചചെയ്തപ്പോള്‍ ഭാഷയ്ക്കു മാത്രമായി
> ചിത്രീകരണ സംവിധാനത്തില്‍ ഇതു പരിഹരിച്ചാല്‍ പ്രശ്നം തീര്‍ക്കാമെന്നാണു്
> മനസ്സിലാകുന്നതു്. മാത്രമല്ല സുരേഷേട്ടന്‍ നേരത്തെ ഇതിനായി ഒരു പാംഗോ പാച്ച്
> തയ്യാറാക്കിയിരുന്നു(മെയിലിങ്ങ് ലിസ്റ്റിന്റെ നിലവറകളില്‍ നിന്നും
> തപ്പിയെടുക്കണം. സുരേഷേട്ടന്‍ വീണ്ടും അയക്കുകയാണെങ്കില്‍ നന്നായി.). ഊകാരം
> ചിഹ്നം തനതുലിപിയില്‍ എഴുതുമ്പൊള്‍ സ്വരചിഹ്നം ആവര്‍ത്തിക്കുമ്പോഴുള്ള ചെറിയ
> അഭംഗി അന്നു് ചര്‍ച്ചചെയ്തതായി ഓര്‍ക്കുന്നു. കൂൂൂൂ എന്നെഴുതുമ്പോള്‍ ആദ്യത്തെ
> ൂ കയുടെ കൂടെതാഴേയ്ക്കു പോവുകയും ബാക്കിയുള്ളവ വേറിട്ടു നില്‍ക്കുകയും ചെയ്യും.
> കൂടാതെ കോ എന്നെങ്ങനേ നീട്ടിയെഴുതും? കോാാാ എന്നോ അതോ േേേകാാാാ എന്നോ?
>
> കുത്തുവട്ടം കളഞ്ഞതുകൊണ്ടു് സ്പൂഫിങ്ങ് എങ്ങനെ വരുമെന്നു് പ്രവീണോ ഹിരണോ
> വിശദീകരിക്കേണ്ടിയിരിക്കുന്നു. േക , കേ എന്നിവ കാഴ്ചയില്‍ ഒരുപോലെ
> വരുമെന്നാണെങ്കില്‍ , ഈ പ്രശ്നം പരിഹരിക്കുന്ന വിധത്തില്‍ ചിത്രീകരണ സംവിധാനം
> പാച്ച് ചെയ്യണം. "തൊട്ടുമുന്‍പു് സ്വരചിഹ്നമാണെങ്കില്‍ മാത്രം കുത്തുവട്ടം
> കളയുക" എന്നൊരു ലോജിക് പാലിച്ചാല്‍ പോരേ? അതനുസരിച്ച് േക എന്നതില്‍ എപ്പോഴും
> കുത്തുവട്ടം കാണും. പക്ഷേ േേകേയില്‍ ഉണ്ടാവുകയുമില്ല. ാം ലും ഉണ്ടാവില്ല. പക്ഷേ
> െ എന്നതില്‍ ഉണ്ടാവും. ഇതില്‍ തെറ്റുണ്ടെങ്കില്‍ ദയവായി തിരുത്തുക.
>
> വിന്‍ഡോസില്‍ zwnj ഇട്ടപ്പോള്‍ ചില അപ്ലിക്കേഷനുകളില്‍ കുത്തുവട്ടം പോയി എന്ന
> ന്യായത്തില്‍ വരമൊഴിയില്‍ അതു ചേര്‍ത്തതിനോടു് യോജിക്കാന്‍ കഴിയുന്നില്ല.
> യൂണിസ്ക്രൈബ് അല്ലാത്ത റെന്‍ഡറിങ്ങ് എന്‍ജിന്‍ ഉപയോഗിക്കുന്ന അപ്ലിക്കേഷനുകളോ?
> വരമൊഴിയില്‍ എഴുതിയ ഹാാാ ഗ്നു/ലിനക്സില്‍ മീര ഉപയോഗിച്ചു് നോക്കുന്നയാള്‍ക്കു്
> കാണുന്നതു് ഹാ[കുരിശ് ചിഹ്നം]ാ[കുരിശ് ചിഹ്നം] എന്ന രീതിയിലാണു് :)
>
> പിന്നെ സെബിന്‍, മലയാളത്തിലെ ഥ, തമിഴിലെ മ എന്നിവയുടെ സാമ്യം മലയാളം 4, ര്‍
> എന്നിവ... ഇവയെ എങ്ങനെ IDN ല്‍ കൈകാര്യം ചെയ്യുമെന്നതിനെകുറിച്ചു്
> http://en.wikipedia.org/wiki/Homograph_spoofing_attack എന്ന താള്‍ വായിക്കൂ..
>
> -സന്തോഷ് തോട്ടിങ്ങല്‍
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
More information about the discuss
mailing list