[smc-discuss] Re: സ്വരചിഹ്നങ്ങളുടെ ചിത്രീകരണം (was Re: [smc-discuss] Re: Fancy - ????????????)

cibu cj cibucj at gmail.com
Fri Nov 7 09:24:35 PST 2008


ലിനക്സും വിൻഡോസും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടാവുമ്പോൾ വിൻഡോസിന്റെ കൂടെ
നിൽക്കുക എന്ന തീരുമാനമാണ്‌ വരമൊഴി എടുക്കുന്നത്‌. കാരണം വരമൊഴിയുടെ
ഉപഭോക്താക്കൾ അതുപയോഗിക്കുന്നത്‌ കൂടുതലായും വിൻഡോസിലാണ്‌.

പിന്നെ എന്തിനാണ്‌ ലിനക്സിൽ കാണാൻ പറ്റാത്ത അക്ഷരത്തിനു കുരിശുകാണിക്കുന്നത്‌.

പിന്നെ, ഞാൻ യുടിസിക്കയച്ച ഡോക്യുമന്റ്‌ ലിങ്ക്‌ ഇതാ. വേറേയും കുറച്ചു രീതികൾ
അതിൽ വിവരിച്ചിട്ടുണ്ട്‌.

http://docs.google.com/Doc?docid=dghjkn9p_467fqc358cn&hl=en


2008/11/7 Santhosh Thottingal <santhosh.thottingal at gmail.com>

>
> എവിടെയൊക്കെയാണു് നമുക്കു് സ്വരചിഹ്നങ്ങളിങ്ങനെ ഉപയോഗിക്കേണ്ടി വരുന്നതു്
> എന്നു നോക്കാം.
> a) സ്വരചിഹ്നങ്ങളെ തനിച്ചു് കാണിയ്ക്കാന്‍ എഴുതേണ്ടിവരുമ്പോള്‍ , അതായതു്  " ി
> ആണു് ഇ യുടെ ചിഹ്നം, അല്ലെങ്കില്‍ ോ ആണു് ഓയുടെ ചിഹ്നം" എന്നിങ്ങനെ
> b) സ്വരചിഹ്നങ്ങള്‍ ആവര്‍ത്തിക്കേണ്ട സമയങ്ങളില്‍ : കാാ , കീീ , േേക
> c) 8-ാം തീയ്യതി എന്നെഴുതേണ്ട സമയത്തു്.
>
> മറ്റു ഭാഷകളില്‍ ഇതെങ്ങനെ ചെയ്യുന്നു എന്നു് ഞാന്‍ അന്വേഷിച്ചപ്പോള്‍
> മനസ്സിലായതു് ഹിന്ദി, മറാത്തി, കന്നഡ, ഗുജറാത്തി തുടങ്ങിയവയിലൊക്കെ
> ആവര്‍ത്തിച്ചു് സ്വരചിഹ്നമിടുന്നതിനു പകരം അവഗ്രാഹാചിഹ്നം ഇടും. ദാ ഇങ്ങനെ
> कीऽऽऽऽ. തമിഴില്‍  വാക്കുകളുടെ അവസാനം സ്വരചിഹ്നങ്ങള്‍ നീട്ടി കാണിക്കാറില്ല. !
> ചിഹ്നം ഇടാറേ ഉള്ളൂ அம்மா!.(ammaaaa) അതേസമയം ഒറ്റ സ്വരം നീട്ടി
> എഴുതേണ്ടിവരുമ്പോള്‍ സ്വരങ്ങള്‍ തന്നെ ആവര്‍ത്തിക്കുകയാണു് പതിവു് ഇങ്ങനെ: ஆஆஆ
> (aaaa). ഇത്രയും കാര്യങ്ങള്‍ ഈ ഭാഷകള്‍ അറിയുന്ന കൂട്ടുകാരാണു പറഞ്ഞു തന്നതു്.
>
> സ്വരചിഹ്നം ഒറ്റയ്ക്കു നില്‍ക്കില്ല , കൂടെ സ്വരമല്ലാത്ത ഒരു അക്ഷരമുണ്ടാവും
> എന്ന സാമാന്യ നിയമത്തിന്റെ അടിസ്ഥാനത്തിലാണു്, ഒന്നിലധികം സ്വരചിഹങ്ങള്‍
> അടുപ്പിച്ചു വരുമ്പോഴോ, ഒറ്റയ്ക്കെഴുതുമ്പോഴോ ഈ വട്ടം കാണിയ്ക്കുന്നതു്. ആസ്കി
> ഫോണ്ടുകള്‍ ചിലവ ഈ എന്നതു് ഇ + ൗ എന്നു്  ഉപയോഗിക്കാറുണ്ടു്.
>
> ഇതേപ്പറ്റി , #indlinux ചാനലില്‍ ചര്‍ച്ചചെയ്തപ്പോള്‍ ഭാഷയ്ക്കു മാത്രമായി
> ചിത്രീകരണ സംവിധാനത്തില്‍ ഇതു പരിഹരിച്ചാല്‍ പ്രശ്നം തീര്‍ക്കാമെന്നാണു്
> മനസ്സിലാകുന്നതു്. മാത്രമല്ല സുരേഷേട്ടന്‍ നേരത്തെ ഇതിനായി ഒരു പാംഗോ പാച്ച്
> തയ്യാറാക്കിയിരുന്നു(മെയിലിങ്ങ് ലിസ്റ്റിന്റെ നിലവറകളില്‍ നിന്നും
> തപ്പിയെടുക്കണം. സുരേഷേട്ടന്‍ വീണ്ടും അയക്കുകയാണെങ്കില്‍ നന്നായി.). ഊകാരം
> ചിഹ്നം തനതുലിപിയില്‍ എഴുതുമ്പൊള്‍ സ്വരചിഹ്നം ആവര്‍ത്തിക്കുമ്പോഴുള്ള ചെറിയ
> അഭംഗി അന്നു് ചര്‍ച്ചചെയ്തതായി ഓര്‍ക്കുന്നു. കൂൂൂൂ എന്നെഴുതുമ്പോള്‍ ആദ്യത്തെ
> ൂ കയുടെ കൂടെതാഴേയ്ക്കു പോവുകയും ബാക്കിയുള്ളവ വേറിട്ടു നില്‍ക്കുകയും ചെയ്യും.
> കൂടാതെ കോ എന്നെങ്ങനേ നീട്ടിയെഴുതും? കോാാാ എന്നോ അതോ േേേകാാാാ എന്നോ?
>
> കുത്തുവട്ടം കളഞ്ഞതുകൊണ്ടു് സ്പൂഫിങ്ങ് എങ്ങനെ വരുമെന്നു് പ്രവീണോ ഹിരണോ
> വിശദീകരിക്കേണ്ടിയിരിക്കുന്നു.  േക , കേ എന്നിവ കാഴ്ചയില്‍ ഒരുപോലെ
> വരുമെന്നാണെങ്കില്‍ , ഈ പ്രശ്നം പരിഹരിക്കുന്ന വിധത്തില്‍ ചിത്രീകരണ സംവിധാനം
> പാച്ച് ചെയ്യണം. "തൊട്ടുമുന്‍പു് സ്വരചിഹ്നമാണെങ്കില്‍ മാത്രം കുത്തുവട്ടം
> കളയുക" എന്നൊരു ലോജിക് പാലിച്ചാല്‍ പോരേ? അതനുസരിച്ച്  േക  എന്നതില്‍ എപ്പോഴും
> കുത്തുവട്ടം കാണും. പക്ഷേ േേകേയില്‍ ഉണ്ടാവുകയുമില്ല. ാം ലും ഉണ്ടാവില്ല. പക്ഷേ
> െ എന്നതില്‍ ഉണ്ടാവും. ഇതില്‍ തെറ്റുണ്ടെങ്കില്‍ ദയവായി തിരുത്തുക.
>
> വിന്‍ഡോസില്‍ zwnj ഇട്ടപ്പോള്‍ ചില അപ്ലിക്കേഷനുകളില്‍ കുത്തുവട്ടം പോയി എന്ന
> ന്യായത്തില്‍ വരമൊഴിയില്‍ അതു ചേര്‍ത്തതിനോടു് യോജിക്കാന്‍ കഴിയുന്നില്ല.
> യൂണിസ്ക്രൈബ് അല്ലാത്ത റെന്‍ഡറിങ്ങ് എന്‍ജിന്‍ ഉപയോഗിക്കുന്ന അപ്ലിക്കേഷനുകളോ?
> വരമൊഴിയില്‍ എഴുതിയ ഹാാാ ഗ്നു/ലിനക്സില്‍ മീര ഉപയോഗിച്ചു് നോക്കുന്നയാള്‍ക്കു്
> കാണുന്നതു് ഹാ[കുരിശ്‌  ചിഹ്നം]ാ[കുരിശ് ചിഹ്നം] എന്ന രീതിയിലാണു് :)
>
> പിന്നെ സെബിന്‍, മലയാളത്തിലെ ഥ, തമിഴിലെ മ എന്നിവയുടെ സാമ്യം മലയാളം 4, ര്‍
> എന്നിവ... ഇവയെ എങ്ങനെ IDN ല്‍ കൈകാര്യം ചെയ്യുമെന്നതിനെകുറിച്ചു്
> http://en.wikipedia.org/wiki/Homograph_spoofing_attack എന്ന താള്‍
> വായിക്കൂ..
>
> -സന്തോഷ് തോട്ടിങ്ങല്‍
>
> >
>


-- 
http://news.google.com/news?ned=ml_in

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081107/5b16c9ea/attachment-0002.htm>


More information about the discuss mailing list