[smc-discuss] ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍റ് കണക്ഷൻ

കെവി & സിജി kevinsiji at gmail.com
Wed Nov 5 01:04:07 PST 2008


ലിനക്സിൽ റെഡിമണിയായി ബിഎസ്എൻഎൽ നെറ്റ് പ്രവർത്തിയ്ക്കണമെങ്കിൽ,
മോഡത്തിനെ തന്നെ ഉപയോക്തൃനാമവും സൂത്രവാക്യവും ഏൽപ്പിച്ചിരിയ്ക്കണം.
അതല്ല വിന്റോസിൽ വിന്റോസാണു് പിപിപിഒ ഡയൽ ചെയ്യുന്നതെങ്കിൽ ലിനക്സിലും
അപ്രകാരം തന്നെ ചെയ്യേണ്ടി വരും. ഗ്നു ലിനക്സിൽ പിപിപിഒഇ ഡയലർ ഏതാണെന്നു
നോക്കി അതിൽ ഉപയോക്തൃനാമവും സൂത്രവാക്യവും ചേർത്തു് വേണം ഇന്റർനെറ്റ്
ലഭിയ്ക്കാൻ.

കെവി

2008/11/5 Rajeesh K Nambiar <rajeeshknambiar at gmail.com>:
> ബി.എസ്.എന്‍.എല്‍ ബ്രോഡ്‌ബാന്‍ഡ് കണക്ഷന്‍ എ.ഡി.എസ്.എല്‍ മോഡം
> ആണുപയോഗിക്കുന്നത്. നെറ്റ്വര്‍ക്ക് കേബിള്‍ കണക്റ്റ് ചെയ്താല്‍ മാത്രം
> മതി. നെറ്റ്വര്‍ക്ക് മാനേജര്‍ ഡി.എച്ച്.സി.പി വഴി സ്വയം കോണ്‍ഫിഗര്‍
> ചെയ്തു കൊള്ളും.
>
> 2008/11/5 cv sudheer <cvsudheer2006 at gmail.com>:
>> സര്‍, ഞാനിപ്പോള്‍ ഇതെഴുതുന്നത് വിന്‍ഡോസില്‍ നിന്നാണ്.
>> ഗ്നു ലിനക്സ് (സ്കൂളില്‍ ഉപയോഗിക്കുന്നത്) ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.
>> ഇന്‍റര്‍നെറ്റ് എങ്ങനെയാണ് കണക്ട് ചെയ്യുക എന്നറിയുന്നില്ല. എങ്ങനെയെന്ന്
>> പറഞ്ഞുതരാമോ? ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍റ് കണക്ഷനാണ് വീട്ടില്‍.
>> വിശ്വസ്തതയോടെ.
>> സുധീര്‍
>>
>> >
>>
>
>
>
> --
> Cheers,
> Rajeesh
>
> >
>



-- 
Kevin Menoth

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list