[smc-discuss] Re: സ്വരചിഹ്നങ്ങളുടെ ചിത്രീകരണം (was Re: [smc-discuss] Re: Fancy - ????????????)

H hiran.v at gmail.com
Fri Nov 7 08:44:39 PST 2008


2008/11/7 Santhosh Thottingal <santhosh.thottingal at gmail.com>

>
> കുത്തുവട്ടം കളഞ്ഞതുകൊണ്ടു് സ്പൂഫിങ്ങ് എങ്ങനെ വരുമെന്നു് പ്രവീണോ ഹിരണോ
> വിശദീകരിക്കേണ്ടിയിരിക്കുന്നു.  േക , കേ എന്നിവ കാഴ്ചയില്‍ ഒരുപോലെ
> വരുമെന്നാണെങ്കില്‍ , ഈ പ്രശ്നം പരിഹരിക്കുന്ന വിധത്തില്‍ ചിത്രീകരണ സംവിധാനം
> പാച്ച് ചെയ്യണം. "തൊട്ടുമുന്‍പു് സ്വരചിഹ്നമാണെങ്കില്‍ മാത്രം കുത്തുവട്ടം
> കളയുക" എന്നൊരു ലോജിക് പാലിച്ചാല്‍ പോരേ? അതനുസരിച്ച്  േക  എന്നതില്‍ എപ്പോഴും
> കുത്തുവട്ടം കാണും. പക്ഷേ േേകേയില്‍ ഉണ്ടാവുകയുമില്ല. ാം ലും ഉണ്ടാവില്ല. പക്ഷേ
> െ എന്നതില്‍ ഉണ്ടാവും. ഇതില്‍ തെറ്റുണ്ടെങ്കില്‍ ദയവായി തിരുത്തുക.
>

ഈ കഥ നടന്നതു് എന്നാണ് എന്നു ഞാന്‍ വ്യക്തമാക്കുകയുണ്ടായി, രണ്ടുവര്‍ഷം മുമ്പ്,
അന്നു യൂണിക്കോഡിനെ പറ്റി തീരെ വിവരമില്ലാത്ത കാലമായിരുന്നു (ഇപ്പോഴും
ഇല്ലെങ്കിലും, ഉള്ളതായി ഭാവിക്കാന്‍ എങ്കിലും കഴിയുന്നു.). റെന്ററിങ്ങ്
ശരിയല്ലാത്ത ഒരു കാലഘട്ടത്തില്‍ ഇവ ഒരാള്‍ തെറ്റിയുപയോഗിക്കാനുള്ള സാധ്യത
ഏറെയായിരുന്നു.

േക , കേ പോലെ തന്നെ, കൈ എന്നതു് ൈക, െെക,  െകെ, എന്നൊക്കെ ചാന്‍സുണ്ട്,

ഒരു പാച്ചുകൊണ്ടു തീരാവുന്ന കാര്യം തന്നെ ഇതുള്ളു. "കുത്തുവട്ടമ്മില്ലാത്ത
ഫോണ്ട്" ഉപയോഗിക്കുക എന്ന തത്വത്തിനെയാണ് ഞാന്‍ എതിര്‍ത്തതു് :)


വല്ലപോയന്‍സും മിസ്സ് ചെയ്തോ എന്നറിയില്ല. എഴുതാന്‍ മൂഡില്ല.. :(


-- 
H
IRC : HFactor | Phone : 09496346709 | PGP : 4634C034 | W : http://hiran.in

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081107/5aa82804/attachment-0002.htm>


More information about the discuss mailing list