[smc-discuss] Re: Fancy - ????????????

cibu cj cibucj at gmail.com
Fri Nov 7 09:13:45 PST 2008


ശരിയാണ്‌ ആവശ്യത്തിൽ കൂടുതലുള്ള അകലം തുടർച്ചിഹ്നങ്ങൾക്കുണ്ട്‌. എന്നാൽ
കുത്തുവട്ടത്തിനേക്കാൾ ഭേദമല്ലേ അതെന്ന ചിന്തയിൽ അങ്ങനെ പോയി എന്നുമാത്രം.
യുണീക്കോഡ്‌ സ്റ്റാന്റേഡും ഇമ്പ്ലിമന്റേഷൻസും ശരിയായാൽ ആ സ്പെഷൽ
അക്ഷരങ്ങളെടുത്തുകളയാൻ ഒരു തടസവുമില്ല താനും.

പിന്നെ, കുത്തുവട്ടം മൊത്തമായി ഫോണ്ടിൽ നിന്നും എടുത്തുകളയണം എന്ന അഭിപ്രായം
എനിക്കില്ല. യൂസർ കരുതിക്കൂട്ടിയോ അല്ലാതെയോ തെറ്റുവരുത്തുമ്പോൾ  കുറച്ചെങ്കിൽ
കുറച്ച്‌ വാണിംഗുകൾ റെൻഡറിംഗ്‌ എൻജിന്‌ കൊടുക്കാൻ പറ്റുന്നെങ്കിൽ നല്ലതുതന്നെ
അല്ലേ.



2008/11/6 Sebin Jacob <sebinajacob at gmail.com>

> അല്ല സിബൂ,
>
> വിന്‍ഡോസില്‍ അഞ്ജലി ഓള്‍ഡ് ലിപി സെറ്റ് ചെയ്ത ഫയര്‍ഫോക്സില്‍ കണ്ടാലും
> സന്തോഷ് തിരിച്ചയച്ചതില്‍ കുത്തുവട്ടവും സിബു എഴുതിയതില്‍ അനാവശ്യ അകലവും
> ജിമെയ്‌ലില്‍ ഉണ്ടു്. അച്ചടിക്കു് യൂണിക്കോഡ് ഫോണ്ടുകള്‍ ഉപയോഗിക്കുമ്പോള്‍
> ഇതും പ്രശ്നം തന്നെയാണു്. സിഡാക്കിന്റെ എംഎല്‍ സീരീസിലുള്ള ജിസ്റ്റ്
> ഫോണ്ടുകളില്‍ (ആസ്കി) ഇതേ പോലെ കുത്തുവട്ടം വരുമെങ്കിലും അവ ബാക് സ്പേസ്
> അടിച്ചു് കളയാനാവും. സ്പേസും ഉണ്ടാവില്ല. ചില അവസരങ്ങളില്‍ പ്രിന്റില്‍ അതേപോലെ
> ചെയ്യേണ്ടിവരാറുണ്ടു്.
>
> പ്രവീണ്‍, ഹിരണ്‍,
>
> കുത്തുവട്ടമില്ലാതെ എഴുതുന്നതു് സ്പൂഫിങ്ങിനു് കാരണമാകുമെന്ന് വാദിക്കുന്നതു്
> ബാലിശമല്ലേ? ൪ എന്ന അക്കവും, ര്‍ എന്ന ചില്ലും ഇപ്പോള്‍ വന്ന ആണവചില്ലും
> മാറിമാറി ഉപയോഗിച്ചു് സ്പൂഫിങ് നടത്തിക്കൂടെ? സ്പൂഫിങ് തടയാന്‍
> ഓര്‍ട്ടര്‍നേറ്റീവ് കണ്ടെത്തണം. അതിനു് പകരം ബലംപിടിക്കുകയല്ല വേണ്ടതു്.
>
> സെബിന്‍
>
>
> --
> ...if I fought with you, if i fell wounded and allowed no one to learn of
> my suffering, if I never turned my back to the enemy: Give me your blessing!
> (Nikos Kazantzakis)
>
> >
>


-- 
http://news.google.com/news?ned=ml_in

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081107/d2ec63ff/attachment-0002.htm>


More information about the discuss mailing list