[smc-discuss] Re: ഫെഡോറാ 10

Santhosh Thottingal santhosh.thottingal at gmail.com
Fri Oct 17 04:42:08 PDT 2008


Quoting Ani Peter <peter.ani at gmail.com>:
> ഈ മെയിലിനോടൊപ്പം ഞാന്‍ anaconda.po റിവ്യൂ ചെയ്യുന്നതിനായി   
> അയയ്ക്കുന്നു. ഫെഡോറ 10
> തര്‍ജ്ജമയെ സംബന്ധിച്ചു് സന്തോഷ് ഒരു മെയില്‍ അയച്ചിരുന്നല്ലോ? അതിന്റെ  
>  അവസാന തീയതി
> ഒക്ടോബര്‍ 21 ആണു്.

ആരെങ്കിലും ഇതു് പരിശോധിയ്ക്കുന്നുണ്ടെങ്കില്‍ ചെയ്യേണ്ട കാര്യങ്ങള്‍:
1. ന്‍റ എന്നതെല്ലാം ന്റ എന്നു തിരുത്തുക
2. ക്‍റ , പ്‌റ എന്നുള്ളതെല്ലാം ക്ര, പ്ര എന്നരീതിയിലാക്കുക
3. ചില്ലക്ഷരങ്ങളില്ലാത്തിടത്തു് അതു് ശരിയാക്കുക
4. ര്‍ എന്നതിനു റ് എന്നു ചില സ്ഥലങ്ങളില്‍ കാണാം
5. പാസ്വേഡ് നംബര്‍ തുടങ്ങിയുള്ള നിരവധി അക്ഷരത്തെറ്റുകള്‍  
തിരുത്തുക(പാസ്‌വേര്‍ഡ് =അടയാളവാക്കു്)

കുറച്ചു പഴക്കമുള്ള ഫയലാണിതു്. അതാണിത്രയും തെറ്റുകള്‍.

> ദയവായി റിവ്യൂ ചെയ്യുവാന്‍ താല്‍പര്യമുള്ളവര്‍
> http://translate.fedoraproject.org/languages/ml/fedora-10 - ഇവിടെ നിന്നും
> ഫയല്‍ എടുക്കണം എന്നു് അപേക്ഷിക്കുന്നു.

അനാക്കോണ്ട ഒഴികെയുള്ള ഫയലുകളാണു് ഈ ലിങ്കില്‍ നിന്നും എടുക്കേണ്ടതു്.  
അനാക്കോണ്ടയുടെ ഏറ്റവും പുതിയ പതിപ്പ്, ഈ മെയിലിന്റെ കൂടെ ഉണ്ടായിരുന്ന  
അറ്റാച്മെന്റ് തന്നെയാണു്

ആരെങ്കിലും റിവ്യൂ ചെയ്യാന്‍ എടുക്കുന്നുണ്ടെങ്കില്‍ പറഞ്ഞിട്ടെടുത്താല്‍  
ഒരേ പണി രണ്ടുപേര്‍ ചെയൂന്നതൊഴിവാക്കാം

നന്ദി
സന്തോഷ് തോട്ടിങ്ങല്‍



--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list