[smc-discuss] ഈമാക്സില്‍ മലയാളം

Shyam | ശ്യാം കാരനാട്ട് | Karanattu mail at swathanthran.in
Sun Oct 19 12:39:31 PDT 2008


--
സന്തോഷമായി സുരേഷേട്ടാ സന്തോഷമായി..
ശരിയായ മലയാളമുള്ള ഈമാക്സില്‍ നിന്നാണിപ്പോ ഇപ്പോ അയയ്ക്കുന്നതു്.
ഇപ്പോ റെന്‍ഡറിങ്ങെല്ലാം അടിപൊളി ഇനി വേണ്ടതു്, നിവേശകരീതി ശരിയാക്കലാണു്.
ചില തെറ്റുകളെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ടും ചിലതു് തിരുത്തിയിട്ടും, emacs-devel ലേയ്ക്കൊരു മെയിലയച്ചിട്ടുണ്ടു്.
എ-യും ഏ-യും പരസ്പരം മാറിയിരിയ്ക്കുന്നുണ്ടു് (comparing to xkb layout). zwj യും zwnj
യും മാപ്പ് ചെയ്തിട്ടില്ല.
പിന്നെയുള്ളൊരു പ്രശ്നം,  ഈമാക്സിലുള്ള നിവേശകരീതി കാപ്സ്ലോക്കിനെ കണക്കിലെടുക്കും!
xkbയിലെ കീമാപ്പ് കാപ്സ്ലോക്കുണ്ടെങ്കിലും ഇല്ലെങ്കിലും ഒരുപോലെ പ്രവര്‍ത്തിയ്ക്കും പക്ഷെ
ഈമാക്സില്‍ കാപ്സ്ലോക്കിട്ടാല്‍ പിന്നെ ഷിഫ്റ്റ് ഞെക്കണ്ട.
അറിഞ്ഞിടത്തോളം കാപ്സ്ലോക്ക് പ്രശ്നം തീര്‍ക്കാന്‍ പറ്റില്ലെന്നു് തോന്നുന്നു. ഈമാക്സിന്റെ
കീമാപ്പില്‍ ഇംഗ്ലീഷ് കീ ഉപയോഗിച്ചാണു് മാപ്പ് ചെയ്യുന്നതു്..അതുകൊണ്ടതു് വല്യ
അക്ഷരങ്ങള്‍ വന്നാല്‍ അതു് മാപ്പ് ചെയ്ത അക്ഷരം  വരും എന്നല്ലാതെ, ഇംഗ്ലീഷിലെ വല്യ അക്ഷരം,  ഷിഫ്റ്റ്
ഞെക്കിയിട്ടു് വന്നതാണോ, കാപ്സ്ലോക്കു് ഞെക്കിയിട്ടു് വന്നതാണോ എന്നറിയാന്‍ പറ്റുന്നില്ല.

വേറൊരു വിചിത്രമായ ഒരു സംഭവം എന്താച്ചാ, ചില കീ കോമ്പിനേഷനില്‍, ഈമാക്സ് ക്രാഷാവുന്നു!!!
 qwerty കീബോര്‍ഡിലെ എല്ലാ അക്ഷരങ്ങളും നോക്കാന്‍ വേണ്ടി എല്ലാ കീയിലൂടെയും
 വിരലോടിച്ചു നോക്കി. ആദ്യത്തെ നിര കഴിയുന്നതു് വരെ കുഴപ്പമില്ല., (ൊ/ഒ |  `/~ to
 ൃ/ഋ | =/+) ഇതു് കഴിഞ്ഞു് q/Q(ൌ/ഔ)ഞെക്കിയാല്‍ അപ്പോ ഈമാക്സ് ക്രാഷാവും
FATAL Error(6) Aborted എന്നൊരു മെസ്സേജും പതിച്ചു് തരും. gdb വച്ചു് നോക്കിയപ്പോ,

 (gdb) run
 Starting program: /home/shyam/emacs/src/emacs
 [Thread debugging using libthread_db enabled]
 [New Thread 0xb7062720 (LWP 17362)]

 Program received signal SIGABRT, Aborted.
 [Switching to Thread 0xb7062720 (LWP 17362)]
 0xb7efa410 in __kernel_vsyscall ()
 (gdb)
ഇതു് കിട്ടി. പക്ഷെ വെറുതെ ൃ/ഋ മാത്രം കഴിഞ്ഞിട്ടു്, ൌ/ഔ കൊടുത്താല്‍ ഒരു
 കുഴപ്പവുമില്ല...

എന്തായാലും, ഇത്രയുമായതു് തന്നെ എന്തൊരു സന്തോഷായീന്നു് പറയണ്ട..
ഇത്രയും നാളും ഈമാക്സില്‍ പിഒ ഫയല്‍ എഴുതി ജിഎഡില്‍ എടുത്തു് വെരിഫൈ ചെയ്തിട്ടാണു്
കളിച്ചതു്;-)ഇനി വളഞ്ഞു് മൂക്കു് പിടിയ്ക്കണ്ടല്ലോ..:)


നന്ദി
ശ്യാം

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list