[smc-discuss] Re: Gedit : Localization Review

Jaisen Nedumpala jaisuvyas at gmail.com
Sat Jun 6 05:54:20 PDT 2009


2009/6/6 kevin & siji <kevinsiji at gmail.com>:
>
>
> 2009/6/5 Jaisen Nedumpala <jaisuvyas at gmail.com>
>>
>> 2009/6/4 kevin & siji <kevinsiji at gmail.com>:
>> >
>> >
>> > 2009/6/4 Syam Krishnan <syamcr at gmail.com>
>> >>
>> >> > 5. രണ്ടാം നിര നേതാക്കള്‍ (പൊതുയോഗത്തില്‍ സ്റ്റേജില്‍ നിരത്തിയ
>> >> > കസേരകളില്‍, പാര്‍ട്ടിയിലെ hierarchy അനുസരിച്ചു് ഇരിയ്ക്കുന്ന
>> >> > നേതാക്കള്‍) - എങ്ങിനെയാണു് ഈ നിരയിലിരിയ്ക്കുന്ന നേതാക്കളെ
>> >> > എണ്ണേണ്ടതു്?
>> >> > ഇടത്തുനിന്നു് വലത്തോട്ടോ വലത്തു നിന്നു് ഇടത്തോട്ടോ തിരശ്ചീനമായിട്ടു
>> >> > തന്നെ. അല്ലേ?
>> >> >
>> >> തന്നെ തന്നെ.. പക്ഷെ, ഈ നേതാക്കള്‍ രണ്ടാം നിരയിലാണെന്ന് താങ്കളെങ്ങനെ
>> >> പറഞ്ഞു? അവര്‍
>> >> രണ്ടാമത്തെ വരിയിലാണ് ഇരിക്കുന്നത്, അതുകൊണ്ടല്ലേ?
>> >
>> > ശ്യാമേ, മലയാളത്തിൽ ഒരിയ്ക്കലും രണ്ടാം വരി നേതാക്കൾ എന്നു പറയാറില്ല,
>> > രണ്ടാം
>> > നിര നേതാക്കൾ എന്നേ പറയൂ, അതാണു് ശരിയും.  second row യിൽ ഇരിയ്ക്കുന്നവർ
>> > ആണവർ.
>> > row = നിര
>> >
>> > Jaison wrote:
>> > സ്കൂള്‍ അസംബ്ലിയിലും പ്രശ്നമൊന്നുമില്ലല്ലോ?
>> > ഓരോ ക്ലാസ്സിലെയും കുട്ടികളോടു് വരി തെറ്റിയ്ക്കാതെ നില്ക്കാന്‍ അവരുടെ
>> > അദ്ധ്യാപകര്‍ പറയുന്നു, അങ്ങിനെ തന്നെ അവര്‍ നില്ക്കുകയും ചെയ്യുന്നു.
>> > ഉച്ചക്കഞ്ഞിയ്ക്കു് വേണ്ടി അവര്‍ വരി തെറ്റിയ്ക്കാതെ നില്ക്കുന്നതു പോലെ
>> > തന്നെ. അവര്‍ അവരുടെ നിരയല്ല തെറ്റാതെ സൂക്ഷിയ്ക്കുന്നതു്. ഓരോ
>> > ക്ലാസ്സിലെയും കുട്ടികള്‍ നിരന്നു നില്ക്കുകയല്ലല്ലോ? ഒരു ക്ലാസ്സിലെ
>> > കുട്ടികള്‍ അസംബ്ലിയില്‍ നില്ക്കുമ്പോള്‍ അവര്‍ ഒന്നിനു പുറകെ ഒന്നായി
>> > വരിയിട്ടു തന്നെയല്ലേ നില്‍ക്കുന്നതു്? പക്ഷേ അസംബ്ലി മൊത്തമായിട്ടു
>> > നോക്കുമ്പോള്‍ അവര്‍ കൂട്ടായി നിരയും തെറ്റിയ്ക്കുന്നില്ല എന്നു നമുക്കു
>> > തോന്നുന്നു. ശരിയല്ലേ?
>> >
>> > ഇതിൽ ജെയ്സൺ പറയുന്നതും അതു തന്നെയല്ലേ, ഒരേ ക്ലാസിലെ കുട്ടികൾ ഒന്നിനു
>> > പിറകെ
>> > ഒന്നായി ഒരു വരിയിൽ നില്ക്കുന്നു. One class in a single line = column =
>> > വരി.
>> >
>>
>> ദൈവേ..,
>> കടിച്ചതിനേക്കാള്‍ വലുതാണല്ലോ മാളത്തില്‍?
>>
>> പണ്ടു് നമ്മടെ മൂസ്സാക്കായ്ക്കു് ബദര്‍ പടപ്പാട്ടു് മുഴുവന്‍
>> പാടിക്കേട്ടിട്ടും 'അല്ല കോയക്കാ, ഈ അബുജാഹില്‍ ശരിയ്ക്കും ദീനില്‍
>> കൂടിയോ' എന്നൊരു സംശയം വന്ന കഥ കേട്ടിട്ടുണ്ടു്. വേറെ ചില
>> ആസാമിമാര്‍ക്കു് രാമായണം മുഴുവന്‍ കേട്ടിട്ടും രാമന്‍ സീതയ്ക്കെപ്പടി?
>> എന്നും സംശയം തോന്നിയതായിക്കേട്ടിട്ടുണ്ടു്. കെവിന്റെ സംശയം തീര്‍ക്കാന്‍
>> ഞാനാളല്ലേയ്...
>
> ഞാൻ പിൻവാങ്ങി, നേരം കളയുന്നതിൽ അർത്ഥമുണ്ടെന്നു തോന്നുന്നില്ല.

ശ്ശേ.. ഇങ്ങനെ സുല്ലിട്ടാലോ? ഇനീപ്പോ ഞാനിങ്ങനെ
പറഞ്ഞതിഷ്ടപ്പെടാത്തതോണ്ടാണോ? ഇനീപ്പോ എന്റെ ശൈലി മറ്റാര്‍ക്കെങ്കിലും
വിഷമം തോന്നിച്ചിട്ടുണ്ടോ? ഞാനിതുവരെ പറഞ്ഞതെന്തെങ്കിലും? അങ്ങനെയാണേല്‍
ഞാനപ്പറഞ്ഞതു തിരിച്ചെടുത്തൂ ട്ടോ.. പിന്നെ, എന്റെ ദിനേനയുള്ള സാധാരണ
ജോലിയുടെ സ്വഭാവം കൊണ്ടു് ഞാനറിയാതെ തന്നെ ചിലപ്പോ മൂര്‍ച്ചയുള്ള ഭാഷ
പ്രയോഗിച്ചു പോവാറുണ്ടു്, ഒരാവശ്യവുമില്ലെങ്കിലും.. പക്ഷേ, row=വരി,
column=നിര. ഇതില്‍ നിന്നു ഞാന്‍ പിന്മാറില്യാ... :)
>
> --
> Kevin Siji
>
> >
>



-- 
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-
- നെടുമ്പാല ജയ്സെന്‍ -
http://cheruvannur.web4all.in/resources/
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-
    (`'·.¸(`'·.¸^¸.·'´)¸.·'´)
«´¨`·* .  Jaisen . *..´¨`»
    (¸.·'´(`'·.¸ ¸.·'´)`'·.¸)
    ¸.·´^.`'·.¸ ¸.·'´
     ( `·.¸`·.¸
      `·.¸ )`·.¸
     ¸.·(´ `·.¸
    ¸.·(.·´)`·.¸
      ( `v´ )
        `v´

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list