[smc-discuss] Re: Gedit : Localization Review

Anilkumar KV anilankv at gmail.com
Sun Jun 7 10:11:06 PDT 2009


കൂട്ടരെ,

    എഴുത്തിടത്തില്‍, ഇത്രാം വരിയിലെ ഇത്രാം അക്ഷരമെന്ന നിലയില്‍,
അക്ഷരത്തിന്റെ സ്ഥാനം നിര്‍ണ്ണയ്ക്കുന്നതു് നല്ലൊരു നിര്‍ദ്ദേശമാണു്.

    പക്ഷെ, മലയാളത്തിനോടുള്ള എഴുത്തിടത്തിന്റെ പ്രതികരണം കാര്യങ്ങളെ കുറച്ചു
സങ്കീര്‍ണ്ണമാക്കുന്നുണ്ടു്. Cursor-ന്റെ ഒരോ നീക്കത്തിലും ഓരോ അക്ഷരമെന്ന
രീതിയിലായിരിക്കില്ല Indic-ഭാഷകളുടെ കാര്യത്തില്‍ എഴുത്തിടം കുറിച്ചിടുക.
അതുകൊണ്ടു്, കാണുന്ന അക്ഷര ക്രമമെന്ന രീതിയില്‍ സ്ഥാനം നിര്‍ണ്ണയിക്കുന്നതിനു
പകരം, രചനയിലെ ശേഖരണ ക്രമമെന്ന രീതിയില്‍ സ്ഥാനം നിര്‍ണ്ണയിക്കുന്നതാകും
ഇപ്പോള്‍ ഉചിതം. മലയാളത്തിനോടടക്കമുള്ള എഴുത്തിടത്തിന്റെ ഈ വിവേചനം
മാറുമ്പോള്‍, നമ്മുക്കു് അക്ഷര ക്രമം വെച്ചു് സ്ഥാനനിര്‍ണ്ണയം നടത്താം.

   അതുവരെ 'വരി'-യും, 'നിര'-യും ( അല്ലെങ്കില്‍ 'വരി'-യും 'കള'-വും )
തന്നെയാകും നല്ലതു്.

- അനില്‍

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20090607/7d9386a6/attachment-0002.htm>


More information about the discuss mailing list