[smc-discuss] Re: Gedit : Localization Review

kevin & siji kevinsiji at gmail.com
Fri Jun 5 17:39:18 PDT 2009


2009/6/5 Jaisen Nedumpala <jaisuvyas at gmail.com>

> 2009/6/4 kevin & siji <kevinsiji at gmail.com>:
> >
> >
> > 2009/6/4 Syam Krishnan <syamcr at gmail.com>
> >>
> >> > 5. രണ്ടാം നിര നേതാക്കള്‍ (പൊതുയോഗത്തില്‍ സ്റ്റേജില്‍ നിരത്തിയ
> >> > കസേരകളില്‍, പാര്‍ട്ടിയിലെ hierarchy അനുസരിച്ചു് ഇരിയ്ക്കുന്ന
> >> > നേതാക്കള്‍) - എങ്ങിനെയാണു് ഈ നിരയിലിരിയ്ക്കുന്ന നേതാക്കളെ എണ്ണേണ്ടതു്?
> >> > ഇടത്തുനിന്നു് വലത്തോട്ടോ വലത്തു നിന്നു് ഇടത്തോട്ടോ തിരശ്ചീനമായിട്ടു
> >> > തന്നെ. അല്ലേ?
> >> >
> >> തന്നെ തന്നെ.. പക്ഷെ, ഈ നേതാക്കള്‍ രണ്ടാം നിരയിലാണെന്ന് താങ്കളെങ്ങനെ
> >> പറഞ്ഞു? അവര്‍
> >> രണ്ടാമത്തെ വരിയിലാണ് ഇരിക്കുന്നത്, അതുകൊണ്ടല്ലേ?
> >
> > ശ്യാമേ, മലയാളത്തിൽ ഒരിയ്ക്കലും രണ്ടാം വരി നേതാക്കൾ എന്നു പറയാറില്ല,
> രണ്ടാം
> > നിര നേതാക്കൾ എന്നേ പറയൂ, അതാണു് ശരിയും.  second row യിൽ ഇരിയ്ക്കുന്നവർ
> ആണവർ.
> > row = നിര
> >
> > Jaison wrote:
> > സ്കൂള്‍ അസംബ്ലിയിലും പ്രശ്നമൊന്നുമില്ലല്ലോ?
> > ഓരോ ക്ലാസ്സിലെയും കുട്ടികളോടു് വരി തെറ്റിയ്ക്കാതെ നില്ക്കാന്‍ അവരുടെ
> > അദ്ധ്യാപകര്‍ പറയുന്നു, അങ്ങിനെ തന്നെ അവര്‍ നില്ക്കുകയും ചെയ്യുന്നു.
> > ഉച്ചക്കഞ്ഞിയ്ക്കു് വേണ്ടി അവര്‍ വരി തെറ്റിയ്ക്കാതെ നില്ക്കുന്നതു പോലെ
> > തന്നെ. അവര്‍ അവരുടെ നിരയല്ല തെറ്റാതെ സൂക്ഷിയ്ക്കുന്നതു്. ഓരോ
> > ക്ലാസ്സിലെയും കുട്ടികള്‍ നിരന്നു നില്ക്കുകയല്ലല്ലോ? ഒരു ക്ലാസ്സിലെ
> > കുട്ടികള്‍ അസംബ്ലിയില്‍ നില്ക്കുമ്പോള്‍ അവര്‍ ഒന്നിനു പുറകെ ഒന്നായി
> > വരിയിട്ടു തന്നെയല്ലേ നില്‍ക്കുന്നതു്? പക്ഷേ അസംബ്ലി മൊത്തമായിട്ടു
> > നോക്കുമ്പോള്‍ അവര്‍ കൂട്ടായി നിരയും തെറ്റിയ്ക്കുന്നില്ല എന്നു നമുക്കു
> > തോന്നുന്നു. ശരിയല്ലേ?
> >
> > ഇതിൽ ജെയ്സൺ പറയുന്നതും അതു തന്നെയല്ലേ, ഒരേ ക്ലാസിലെ കുട്ടികൾ ഒന്നിനു
> പിറകെ
> > ഒന്നായി ഒരു വരിയിൽ നില്ക്കുന്നു. One class in a single line = column =
> വരി.
> >
>
> ദൈവേ..,
> കടിച്ചതിനേക്കാള്‍ വലുതാണല്ലോ മാളത്തില്‍?
>
> പണ്ടു് നമ്മടെ മൂസ്സാക്കായ്ക്കു് ബദര്‍ പടപ്പാട്ടു് മുഴുവന്‍
> പാടിക്കേട്ടിട്ടും 'അല്ല കോയക്കാ, ഈ അബുജാഹില്‍ ശരിയ്ക്കും ദീനില്‍
> കൂടിയോ' എന്നൊരു സംശയം വന്ന കഥ കേട്ടിട്ടുണ്ടു്. വേറെ ചില
> ആസാമിമാര്‍ക്കു് രാമായണം മുഴുവന്‍ കേട്ടിട്ടും രാമന്‍ സീതയ്ക്കെപ്പടി?
> എന്നും സംശയം തോന്നിയതായിക്കേട്ടിട്ടുണ്ടു്. കെവിന്റെ സംശയം തീര്‍ക്കാന്‍
> ഞാനാളല്ലേയ്...
>

ഞാൻ പിൻവാങ്ങി, നേരം കളയുന്നതിൽ അർത്ഥമുണ്ടെന്നു തോന്നുന്നില്ല.

-- 
Kevin Siji

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20090606/0a3c66a5/attachment-0001.htm>


More information about the discuss mailing list