[smc-discuss] Re: Gedit : Localization Review

Jaisen Nedumpala jaisuvyas at gmail.com
Thu Jun 4 15:14:13 PDT 2009


2009/6/4 kevin & siji <kevinsiji at gmail.com>:
>
>
> 2009/6/4 Syam Krishnan <syamcr at gmail.com>
>>
>> > 5. രണ്ടാം നിര നേതാക്കള്‍ (പൊതുയോഗത്തില്‍ സ്റ്റേജില്‍ നിരത്തിയ
>> > കസേരകളില്‍, പാര്‍ട്ടിയിലെ hierarchy അനുസരിച്ചു് ഇരിയ്ക്കുന്ന
>> > നേതാക്കള്‍) - എങ്ങിനെയാണു് ഈ നിരയിലിരിയ്ക്കുന്ന നേതാക്കളെ എണ്ണേണ്ടതു്?
>> > ഇടത്തുനിന്നു് വലത്തോട്ടോ വലത്തു നിന്നു് ഇടത്തോട്ടോ തിരശ്ചീനമായിട്ടു
>> > തന്നെ. അല്ലേ?
>> >
>> തന്നെ തന്നെ.. പക്ഷെ, ഈ നേതാക്കള്‍ രണ്ടാം നിരയിലാണെന്ന് താങ്കളെങ്ങനെ
>> പറഞ്ഞു? അവര്‍
>> രണ്ടാമത്തെ വരിയിലാണ് ഇരിക്കുന്നത്, അതുകൊണ്ടല്ലേ?
>
> ശ്യാമേ, മലയാളത്തിൽ ഒരിയ്ക്കലും രണ്ടാം വരി നേതാക്കൾ എന്നു പറയാറില്ല, രണ്ടാം
> നിര നേതാക്കൾ എന്നേ പറയൂ, അതാണു് ശരിയും.  second row യിൽ ഇരിയ്ക്കുന്നവർ ആണവർ.
> row = നിര
>
> Jaison wrote:
> സ്കൂള്‍ അസംബ്ലിയിലും പ്രശ്നമൊന്നുമില്ലല്ലോ?
> ഓരോ ക്ലാസ്സിലെയും കുട്ടികളോടു് വരി തെറ്റിയ്ക്കാതെ നില്ക്കാന്‍ അവരുടെ
> അദ്ധ്യാപകര്‍ പറയുന്നു, അങ്ങിനെ തന്നെ അവര്‍ നില്ക്കുകയും ചെയ്യുന്നു.
> ഉച്ചക്കഞ്ഞിയ്ക്കു് വേണ്ടി അവര്‍ വരി തെറ്റിയ്ക്കാതെ നില്ക്കുന്നതു പോലെ
> തന്നെ. അവര്‍ അവരുടെ നിരയല്ല തെറ്റാതെ സൂക്ഷിയ്ക്കുന്നതു്. ഓരോ
> ക്ലാസ്സിലെയും കുട്ടികള്‍ നിരന്നു നില്ക്കുകയല്ലല്ലോ? ഒരു ക്ലാസ്സിലെ
> കുട്ടികള്‍ അസംബ്ലിയില്‍ നില്ക്കുമ്പോള്‍ അവര്‍ ഒന്നിനു പുറകെ ഒന്നായി
> വരിയിട്ടു തന്നെയല്ലേ നില്‍ക്കുന്നതു്? പക്ഷേ അസംബ്ലി മൊത്തമായിട്ടു
> നോക്കുമ്പോള്‍ അവര്‍ കൂട്ടായി നിരയും തെറ്റിയ്ക്കുന്നില്ല എന്നു നമുക്കു
> തോന്നുന്നു. ശരിയല്ലേ?
>
> ഇതിൽ ജെയ്സൺ പറയുന്നതും അതു തന്നെയല്ലേ, ഒരേ ക്ലാസിലെ കുട്ടികൾ ഒന്നിനു പിറകെ
> ഒന്നായി ഒരു വരിയിൽ നില്ക്കുന്നു. One class in a single line = column = വരി.
>

ദൈവേ..,
കടിച്ചതിനേക്കാള്‍ വലുതാണല്ലോ മാളത്തില്‍?

പണ്ടു് നമ്മടെ മൂസ്സാക്കായ്ക്കു് ബദര്‍ പടപ്പാട്ടു് മുഴുവന്‍
പാടിക്കേട്ടിട്ടും 'അല്ല കോയക്കാ, ഈ അബുജാഹില്‍ ശരിയ്ക്കും ദീനില്‍
കൂടിയോ' എന്നൊരു സംശയം വന്ന കഥ കേട്ടിട്ടുണ്ടു്. വേറെ ചില
ആസാമിമാര്‍ക്കു് രാമായണം മുഴുവന്‍ കേട്ടിട്ടും രാമന്‍ സീതയ്ക്കെപ്പടി?
എന്നും സംശയം തോന്നിയതായിക്കേട്ടിട്ടുണ്ടു്. കെവിന്റെ സംശയം തീര്‍ക്കാന്‍
ഞാനാളല്ലേയ്...



> --
> Kevin Siji
>
> >
>



-- 
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-
- നെടുമ്പാല ജയ്സെന്‍ -
http://cheruvannur.web4all.in/resources/
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-
    (`'·.¸(`'·.¸^¸.·'´)¸.·'´)
«´¨`·* .  Jaisen . *..´¨`»
    (¸.·'´(`'·.¸ ¸.·'´)`'·.¸)
    ¸.·´^.`'·.¸ ¸.·'´
     ( `·.¸`·.¸
      `·.¸ )`·.¸
     ¸.·(´ `·.¸
    ¸.·(.·´)`·.¸
      ( `v´ )
        `v´

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list