[smc-discuss] Re: Gedit : Localization Review

Praveen A pravi.a at gmail.com
Thu Jun 4 21:01:37 PDT 2009


4 June 2009 7:23 PM ല്‍, Jaisen Nedumpala<jaisuvyas at gmail.com> എഴുതി:
> നമ്മുടെ കൂട്ടത്തില്‍ പലര്‍ക്കും ഇതു്
> ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ടെങ്കിലും മലയാളം മീഡിയം എല്‍.പി., യു.പി
> സ്കൂളുകളില്‍ പഠിച്ചിറങ്ങിയവര്‍ക്കും ഇപ്പോള്‍ പഠിച്ചു കൊണ്ടിരിയ്ക്കുന്ന
> കുഞ്ഞുപുലികള്‍ക്കും ഇതു നന്നായറിയാം.

നോട്ടുപുസ്തകത്തിലെ വരി line എന്ന അര്‍ത്ഥത്തിലല്ലേ ഉപയോഗിയ്ക്കുന്നതു്?

വരി ഒന്നിനു് പുറകേ ഒന്നായല്ലേ, വശം ചേര്‍ന്നല്ലല്ലോ. ഒന്നാം നിരയില്‍
ഇടതുവശത്തു്, രണ്ടാം നിരയില്‍ മൂന്നാമതു്, അങ്ങനെയൊക്കെയല്ലേ?

അഞ്ചു പേരോടു് നിരന്നു് നില്‍ക്കാന്‍ പറഞ്ഞാല്‍ എങ്ങനെ നില്‍ക്കും? ഇനി
അവരോടു് തന്നെ വരിയായി നില്‍ക്കാന്‍ പറഞ്ഞു് നോക്കൂ. ഒരു സ്കൂളില്‍ പോയി
പരീക്ഷിച്ചും നോക്കാം :-)

ഇതിവിടെ തിരുമെന്നു് തോന്നുന്നില്ല :-)
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list