[smc-discuss] Re: Gedit : Localization Review

kevin & siji kevinsiji at gmail.com
Thu Jun 4 09:21:12 PDT 2009


2009/6/4 Syam Krishnan <syamcr at gmail.com>

> > 5. രണ്ടാം നിര നേതാക്കള്‍ (പൊതുയോഗത്തില്‍ സ്റ്റേജില്‍ നിരത്തിയ
> > കസേരകളില്‍, പാര്‍ട്ടിയിലെ hierarchy അനുസരിച്ചു് ഇരിയ്ക്കുന്ന
> > നേതാക്കള്‍) - എങ്ങിനെയാണു് ഈ നിരയിലിരിയ്ക്കുന്ന നേതാക്കളെ എണ്ണേണ്ടതു്?
> > ഇടത്തുനിന്നു് വലത്തോട്ടോ വലത്തു നിന്നു് ഇടത്തോട്ടോ തിരശ്ചീനമായിട്ടു
> > തന്നെ. അല്ലേ?
> >
> തന്നെ തന്നെ.. പക്ഷെ, ഈ നേതാക്കള്‍ രണ്ടാം നിരയിലാണെന്ന് താങ്കളെങ്ങനെ പറഞ്ഞു?
> അവര്‍
> രണ്ടാമത്തെ വരിയിലാണ് ഇരിക്കുന്നത്, അതുകൊണ്ടല്ലേ?


ശ്യാമേ, മലയാളത്തിൽ ഒരിയ്ക്കലും രണ്ടാം വരി നേതാക്കൾ എന്നു പറയാറില്ല, രണ്ടാം
നിര നേതാക്കൾ എന്നേ പറയൂ, അതാണു് ശരിയും.  second row യിൽ ഇരിയ്ക്കുന്നവർ ആണവർ.
row = നിര

Jaison wrote:
സ്കൂള്‍ അസംബ്ലിയിലും പ്രശ്നമൊന്നുമില്ലല്ലോ?
ഓരോ ക്ലാസ്സിലെയും കുട്ടികളോടു് വരി തെറ്റിയ്ക്കാതെ നില്ക്കാന്‍ അവരുടെ
അദ്ധ്യാപകര്‍ പറയുന്നു, അങ്ങിനെ തന്നെ അവര്‍ നില്ക്കുകയും ചെയ്യുന്നു.
ഉച്ചക്കഞ്ഞിയ്ക്കു് വേണ്ടി അവര്‍ വരി തെറ്റിയ്ക്കാതെ നില്ക്കുന്നതു പോലെ
തന്നെ. അവര്‍ അവരുടെ നിരയല്ല തെറ്റാതെ സൂക്ഷിയ്ക്കുന്നതു്. ഓരോ
ക്ലാസ്സിലെയും കുട്ടികള്‍ നിരന്നു നില്ക്കുകയല്ലല്ലോ? ഒരു ക്ലാസ്സിലെ
കുട്ടികള്‍ അസംബ്ലിയില്‍ നില്ക്കുമ്പോള്‍ അവര്‍ ഒന്നിനു പുറകെ ഒന്നായി
വരിയിട്ടു തന്നെയല്ലേ നില്‍ക്കുന്നതു്? പക്ഷേ അസംബ്ലി മൊത്തമായിട്ടു
നോക്കുമ്പോള്‍ അവര്‍ കൂട്ടായി നിരയും തെറ്റിയ്ക്കുന്നില്ല എന്നു നമുക്കു
തോന്നുന്നു. ശരിയല്ലേ?

ഇതിൽ ജെയ്സൺ പറയുന്നതും അതു തന്നെയല്ലേ, ഒരേ ക്ലാസിലെ കുട്ടികൾ ഒന്നിനു പിറകെ
ഒന്നായി ഒരു വരിയിൽ നില്ക്കുന്നു. One class in a single line = column = വരി.

-- 
Kevin Siji

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20090604/d595526a/attachment-0001.htm>


More information about the discuss mailing list