[smc-discuss] Re: Gedit : Localization Review

Jaisen Nedumpala jaisuvyas at gmail.com
Thu Jun 4 07:12:21 PDT 2009


2009/6/4 Syam Krishnan <syamcr at gmail.com>:
> Jaisen Nedumpala wrote:
>> അതെങ്ങനെയാണെന്റെ ശ്യാമേ?
>>  ഇതില്‍ ഇത്ര ആശയക്കുഴപ്പമെന്താണു്?വരിയെന്തു്, നിരയെന്തു് എന്നതു
>> ശരിയ്ക്കും മനസ്സിലാവാത്തതിന്റെ പ്രശ്നമായിട്ടാണിതെനിയ്ക്കു തോന്നുന്നെ.
>> അതോ എന്റെ ഭാഷാപ്രയോഗശൈലിയുടെ പ്രശ്നമോ?
>>
> ഇത്രയും ഉദാഹരണങ്ങളൊന്നും ആവശ്യമില്ല. പറശ്ശിനിക്കടവ് മുത്തപ്പനും വേണ്ട. രണ്ടും ഒരേ അര്‍ത്ഥം
> 'തോന്നിപ്പിക്കുന്ന' പദങ്ങളാണെന്നേ ഞാന്‍ പറഞ്ഞുള്ളൂ..
> താങ്കള്‍ക്ക് ഇതില്‍ ഒരാശയക്കുഴപ്പവും ഇല്ലായിരിക്കാം. നമുക്ക് വളരെ ഉറപ്പുള്ള (അല്ലെങ്കില്‍
> വിശ്വാസമുള്ള) ഒരു കാര്യത്തില്‍ ആശയക്കുഴപ്പമൊരിക്കലുമുണ്ടാകാറില്ലല്ലോ!
>
>> 5. രണ്ടാം നിര നേതാക്കള്‍ (പൊതുയോഗത്തില്‍ സ്റ്റേജില്‍ നിരത്തിയ
>> കസേരകളില്‍, പാര്‍ട്ടിയിലെ hierarchy അനുസരിച്ചു് ഇരിയ്ക്കുന്ന
>> നേതാക്കള്‍) - എങ്ങിനെയാണു് ഈ നിരയിലിരിയ്ക്കുന്ന നേതാക്കളെ എണ്ണേണ്ടതു്?
>> ഇടത്തുനിന്നു് വലത്തോട്ടോ വലത്തു നിന്നു് ഇടത്തോട്ടോ തിരശ്ചീനമായിട്ടു
>> തന്നെ. അല്ലേ?
>>
> തന്നെ തന്നെ.. പക്ഷെ, ഈ നേതാക്കള്‍ രണ്ടാം നിരയിലാണെന്ന് താങ്കളെങ്ങനെ പറഞ്ഞു? അവര്‍
> രണ്ടാമത്തെ വരിയിലാണ് ഇരിക്കുന്നത്, അതുകൊണ്ടല്ലേ? ഈ സംഗതി ഒന്നാലോചിച്ചു നോക്കൂ.. അങ്ങനെ
> വരുമ്പോള്‍ 'വരി' എന്നതും 'നിര' എന്നതും പലപ്പോഴും interchangeably ഉപയോഗിക്കുന്നതായി
> കാണാം, technically correct അല്ലെങ്കില്‍ കൂടിയും. ഇത്രയേ ഞാനും പറഞ്ഞുള്ളൂ.
> The number of items in a row is indeed given by the number of columns.
> താങ്കള്‍ ഇത്രയും നേരം പറഞ്ഞത് ഇതു തന്നെയാണ്. ഈ തത്വത്തില്‍ യാതൊരു സംശയവും ആര്‍ക്കുമില്ല.
>
> ഈ ത്രെഡ്ഡില്‍ നേരത്തേ എഴുതിയ സിജി പറഞ്ഞത് 'വരി' = column and നിര = row എന്നാണ്
> (പോരാത്തതിന് "ഞാന്‍ ജെയ്സണോട് യോജിക്കുന്നു" എന്നും പുള്ളി പറഞ്ഞു കളഞ്ഞു! added
> confusion!). അതാണ് ഞാനും പ്രവീണും എടുത്തുചോദിച്ചത്.
>
> ശ്യാം
>
ഹി. ഹി. :) പിന്നെ, ഇടയ്ക്കൊക്കെ വെറുതെ വാദിച്ചു കസറുന്നതൊരു സുഖമല്ലേ?
പ്രത്യേകിച്ചു് കാര്യമൊന്നുമില്ലെങ്കിലും?

>
> >
>



-- 
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-
- നെടുമ്പാല ജയ്സെന്‍ -
http://cheruvannur.web4all.in/resources/
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-
    (`'·.¸(`'·.¸^¸.·'´)¸.·'´)
«´¨`·* .  Jaisen . *..´¨`»
    (¸.·'´(`'·.¸ ¸.·'´)`'·.¸)
    ¸.·´^.`'·.¸ ¸.·'´
     ( `·.¸`·.¸
      `·.¸ )`·.¸
     ¸.·(´ `·.¸
    ¸.·(.·´)`·.¸
      ( `v´ )
        `v´

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list