[smc-discuss] Re: Gedit : Localization Review

Syam Krishnan syamcr at gmail.com
Thu Jun 4 05:50:50 PDT 2009


Anilkumar KV wrote:
> വരിയും, നിരയും അത്ര വലിയ അങ്കലാപ്പുണ്ടാക്കുന്ന പദങ്ങളല്ല. എല്ലാറ്റിനും ഒന്നിനൊന്നു് 
> പൊരുത്തം വേണമെന്നു് ശഠിക്കുന്നതാണു് ഇവിടത്തെ പ്രശ്നം. ഗണിതശാസ്ത്ര നിയമങ്ങള്‍ അപ്പാടെ ഭാഷ 
> പാലിക്കണമെന്നിടത്തേക്കെത്തുമോ കാര്യങ്ങള്‍ ?
>
> താരതമ്യം ചെയ്യുന്ന കാര്യങ്ങള്‍ക്കു്  ഒന്നിനൊന്നു് പൊരുത്തമില്ലാത്തതു്, അങ്കലാപ്പു്  
> (confusion) സൃഷ്ടിക്കും.
>
> സാഹചര്യമനുസരിച്ചു്  മലയാളത്തില്‍ നിരയും വരിയും വ്യത്യസ്ഥമായി ഉപയോഗിക്കാറുണ്ടു്.  
> പൊതുവില്‍, അവ നെടുകേയും കുറുകേയുമുള്ള ശ്രേണികളെയാണു് സൂചിപ്പിക്കുന്നതു്. അവ വ്യത്യസ്ഥ 
> അര്‍ത്ഥമുള്ള പദങ്ങള്‍ തന്നെയാണു്.
>
> ഇവിടുത്തെ സാഹചര്യം (എഴുത്തിടം), ഒരു പട്ടികയുടെ സമാന സാഹചര്യമായി കാണാം. നിര 
> മുകളില്‍ നിന്നു് തുടങ്ങി താഴേക്കുള്ള ശ്രേണിയും, (മലയാളത്തില്‍) വരി ഇടത്തുനിന്നും തുടങ്ങി 
> വലത്തേക്കുള്ള  ശ്രേണിയും.
ഞാന്‍ യോജിക്കുന്നു. എല്ലാവര്‍ക്കും സമ്മതമാണെങ്കില്‍ നമുക്ക് വരി = row, നിര = column എന്ന് 
തന്നെയങ്ങ് തീരുമാനിക്കാം..

ശ്യാം

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list