[smc-discuss] Re: Gedit : Localization Review

Jaisen Nedumpala jaisuvyas at gmail.com
Tue Jun 2 19:13:17 PDT 2009


2009/6/2 V. Sasi Kumar <sasi.fsf at gmail.com>:
> On Tue, 2009-06-02 at 23:34 +0530, Jaisen Nedumpala wrote:
>
>> ചിലവു് സര്‍വ്വസാധാരണമായിക്കണ്ടതു് എവിടെയാണു്? പഞ്ചായത്താപ്പീസ്സിലെ
>> രജിസ്റ്ററുകളിലും ഫോറങ്ങളിലും ഒക്കെ കണ്ടതു് ചെലവു് എന്ന രൂപം
>> തന്നെയാണു്. ചിലവു് ഇതുവരെ അങ്ങോട്ടു കടന്നു വന്നിട്ടില്ല. 'ഒരുപാടു പണം
>> ചെലവായിപ്പോയി', 'വരവും ചെലവും കൂടി ഒക്കുന്നില്ല' എന്നൊക്കെയാണു്
>> ആളുകള്‍ പറയുന്നതു കേട്ടിട്ടുമുള്ളതു്. 'വിയര്‍പ്പി'നെ
>> 'വിശര്‍പ്പാ'ക്കുന്ന ചില മിടുക്കന്മാരാണു് ചെലവിനെ
>> ചിലവാക്കാറുള്ളതെന്നാണു് പന്മന പറയുന്നതു്. നമുക്കു് ഇക്കാര്യങ്ങളില്‍
>> 'അങ്ങനേം പറ്റും, ഇങ്ങനേം പറ്റും' എന്ന രീതി കുറേശ്ശെ ഒഴിവാക്കി
>> ഏതെങ്കിലും ഒരു രൂപത്തെ മാനകമായിട്ടെടുക്കുന്നതല്ലേ നല്ലതു്? ശരിയോടു്
>> ഏറ്റവും അടുത്ത ഒന്നു്? ഇതു ലേശം [OT] ആയിപ്പോയോ?
>
> OT ആയി എന്നു തോന്നുന്നില്ല. കാരണം നമ്മള്‍ ഭാഷയിലാണല്ലോ കളിക്കുന്നതു്.
>
> പല പ്രസിദ്ധീകരണങ്ങളിലും ചിലവു് എന്നു കണ്ടിട്ടുണ്ടു്. സര്‍ക്കാര്‍ രേഘകള്‍
> മലയാളത്തില്‍ അധികം കണ്ടിട്ടില്ലാത്തതുകൊണ്ടു് അതിനേപ്പറ്റി അറിയില്ല.
> സത്യത്തില്‍ ചിലവു് കണ്ടാണു് ശീലിച്ചതു്. പിന്നീടാണു് ചെലവു് ആണു് ശരി
> എന്നു മനസിലായതു്. പക്ഷെ നമ്മുടെ പ്രശ്നം അതല്ല. "ശരി" എന്താണു്
> എന്നുള്ളതാണു്. എന്റെ അഭിപ്രായത്തില്‍ ഇപ്പോള്‍ പ്രയോഗത്തിലിരിക്കുന്നതാണു്
> "ശരി". കാരണം പിന്നോട്ടു പോകാന്‍ തുടങ്ങിയാല്‍ എവിടെ വരെ പോകും ശരി
> കണ്ടെത്താന്‍? അതുകൊണ്ടു് ചെമപ്പു് എന്നു വേണ്ട. ചുവപ്പു് തന്നെ മതി.
> അതുപോലെ മറ്റു വാക്കുകളുടെ കാര്യത്തിലും ഇന്നു് സാധാരണ
> പ്രയോഗത്തിലിരിക്കുന്ന രൂപം ഏതോ, അതു് സ്വീകരിക്കാം എന്നാണു് എനിക്കു
> തോന്നുന്നതു്. ഇന്നു് സാധാരണ പ്രയോഗത്തിലിരിക്കുന്നതു് ഏതു് എന്നു് എങ്ങനെ
> തീരുമാനിക്കും? ഇംഗ്ലീഷിനുള്ളതുപോലെ നമുക്കു് ഇപ്പഴും ഒരു King's
> Malayalam ഇല്ലല്ലോ. അതുകൊണ്ടു് പാഠപുസ്തകങ്ങളിലെ ഭാഷ സ്വീകരിക്കാം
> എന്നാണു് എനിക്കു് തോന്നുന്നതു്.

ഇതു സ്വീകരിയ്ക്കാവുന്ന നയമാണെന്നു് എനിയ്ക്കും തോന്നുന്നു. നമ്മള്‍ ഓരോ
വാക്കിന്റെയും വിത്തും വേരും തേടി കാലത്തിനു പുറകിലേയ്ക്കു നടന്നു
പോകണമെന്നല്ല ഞാനുദ്ദേശിച്ചതും. ഇപ്പോള്‍ പ്രയോഗത്തിലിരിയ്ക്കുന്ന
ഒന്നിലധികം രൂപങ്ങളില്‍ പല പല കാരണങ്ങളാല്‍ ഏറ്റവും
സ്വീകാര്യമായിത്തോന്നുന്നതിനെ മാനകമായിട്ടെടുത്തു തുടങ്ങാം എന്നാണു്.
King's Malayalam എന്നൊന്നു് ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിനെയല്ല,
സാമാന്യജനം വായ്മൊഴിയില്‍ ഉപയോഗിയ്ക്കുന്ന പ്രയോഗങ്ങളില്‍ നിന്നു് വേണം
തുടങ്ങാന്‍ എന്നാണു് എനിയ്ക്കു് തോന്നുന്നതു്. ഇപ്പോഴത്തെ Kings ല്‍
മലയാളഭാഷയുടെ ഭാവിയെ ഗൌരവമായികാണുന്ന ആളുകള്‍ അധികമുണ്ടെന്നു്
തോന്നുന്നില്ല. :) പാഠപുസ്തകങ്ങളെ നമുക്കു് ആശ്രയിയ്ക്കാം, ഒരു പരിധി
വരെ.
>
>> ഭാഷ dynamic തന്നെ എന്നതു ശരി. പക്ഷേ, അവ്യവസ്ഥ എന്ന സംഗതിയെ
>> കഴിയുന്നേടത്തോളം ഒഴിവാക്കുന്നതല്ലേ നല്ലതു്? ബോധപൂര്‍വ്വം?
>
> അവ്യവസ്ഥ എന്തു് എന്നു തീരുമാനിക്കണമെങ്കില്‍ വ്യവസ്ഥ എന്തു്
> എന്നറിയണമല്ലോ. വ്യവസ്ഥയായി നമ്മള്‍ എന്തിനെ സ്വീകരിക്കുന്നു
> എന്നതനുസരിച്ചിരിക്കും അവ്യവസ്ഥ എന്തെന്നു് തീരുമാനിക്കുന്നതു്. ഇതു്
> എളുപ്പമുള്ള പ്രശ്നമല്ല.
>
ശരി തന്നെ. വ്യവസ്ഥ ഏതെന്നറിയണം. പക്ഷേ, നമ്മള്‍
കണ്ണില്‍ക്കണ്ടതിനെയെല്ലാം വ്യവസ്ഥയാക്കാന്‍ നില്ക്കാതെ, ഇപ്പോള്‍
നമുക്കു മുന്നില്‍ വരുന്ന അവ്യവസ്ഥകളിന്മേല്‍ മാത്രം ചര്‍ച്ച ചെയ്തു്
തീരുമാനിയ്ക്കുക എന്നു് നമ്മളെത്തന്നെ സ്വയം restrict ചെയ്തു മുന്നോട്ടു
നീങ്ങിക്കൂടെ?
> --
> V. Sasi Kumar
> Free Software Foundation of India
> Please visit http://swatantryam.blogspot.com
>
>
> >
>



-- 
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-
- നെടുമ്പാല ജയ്സെന്‍ -
http://cheruvannur.web4all.in/resources/
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-
    (`'·.¸(`'·.¸^¸.·'´)¸.·'´)
«´¨`·* .  Jaisen . *..´¨`»
    (¸.·'´(`'·.¸ ¸.·'´)`'·.¸)
    ¸.·´^.`'·.¸ ¸.·'´
     ( `·.¸`·.¸
      `·.¸ )`·.¸
     ¸.·(´ `·.¸
    ¸.·(.·´)`·.¸
      ( `v´ )
        `v´

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list