[smc-discuss] Re: Gedit : Localization Review

Jaisen Nedumpala jaisuvyas at gmail.com
Tue Jun 2 11:04:43 PDT 2009


2009/6/2 V. Sasi Kumar <sasi.fsf at gmail.com>:
> On Tue, 2009-06-02 at 22:13 +0530, Jaisen Nedumpala wrote:
>> 2009/6/2 V. Sasi Kumar <sasi.fsf at gmail.com>:
>> >
>> ചിലവു് തെറ്റായ പ്രയോഗമാണു്. വരുന്നതു് വരവും ചെല്ലുന്നതു് ചെലവും
>> എന്നാണു് പന്മന 'തെറ്റില്ലാത്ത മലയാള'ത്തില്‍ പറയുന്നതു്. ഞാനും കുറെ
>> വരവുചെലവെഴുതീട്ടുള്ളതാ. :)
>
> ശരിയാണു്. പക്ഷെ എന്താണു് തെറ്റും ശരിയും? അവ പ്രയോഗതിതില്‍ നിന്നു വരുന്ന
> കാര്യങ്ങളല്ലേ? ചെല്‍ എന്നതാണു് root. ശരി. പക്ഷെ ചിലവു് എന്നു്
> സര്‍വ്വസാധാരണമായി ഉപയോഗിച്ചു തുടങ്ങിയതോടെ അതും "ശരി" ആയി, നിറം

ചിലവു് സര്‍വ്വസാധാരണമായിക്കണ്ടതു് എവിടെയാണു്? പഞ്ചായത്താപ്പീസ്സിലെ
രജിസ്റ്ററുകളിലും ഫോറങ്ങളിലും ഒക്കെ കണ്ടതു് ചെലവു് എന്ന രൂപം
തന്നെയാണു്. ചിലവു് ഇതുവരെ അങ്ങോട്ടു കടന്നു വന്നിട്ടില്ല. 'ഒരുപാടു പണം
ചെലവായിപ്പോയി', 'വരവും ചെലവും കൂടി ഒക്കുന്നില്ല' എന്നൊക്കെയാണു്
ആളുകള്‍ പറയുന്നതു കേട്ടിട്ടുമുള്ളതു്. 'വിയര്‍പ്പി'നെ
'വിശര്‍പ്പാ'ക്കുന്ന ചില മിടുക്കന്മാരാണു് ചെലവിനെ
ചിലവാക്കാറുള്ളതെന്നാണു് പന്മന പറയുന്നതു്. നമുക്കു് ഇക്കാര്യങ്ങളില്‍
'അങ്ങനേം പറ്റും, ഇങ്ങനേം പറ്റും' എന്ന രീതി കുറേശ്ശെ ഒഴിവാക്കി
ഏതെങ്കിലും ഒരു രൂപത്തെ മാനകമായിട്ടെടുക്കുന്നതല്ലേ നല്ലതു്? ശരിയോടു്
ഏറ്റവും അടുത്ത ഒന്നു്? ഇതു ലേശം [OT] ആയിപ്പോയോ?
> ചുവപ്പുമല്ല ചുമപ്പുമല്ല. ചെമപ്പാണു്. ചെം എന്നതാണു് മൂലം. ചെന്നിറം

ചെമ്പരത്തി - ചെം+പരത്തി - പോലെ :)

> എന്നൊക്കെ പറയുമല്ലോ. പക്ഷെ ചെമപ്പു് എന്നു് എത്ര പേര്‍ ഇന്നെഴുതും?
> അവിടെയും പ്രയോഗം കൊണ്ടു് ചുവപ്പു് "ശരി" ആയി. അതുപോലെ ചിലവും "ശരി" ആയി.
> ഭാഷ static അല്ലല്ലോ. Dynamic അല്ലേ.

ഭാഷ dynamic തന്നെ എന്നതു ശരി. പക്ഷേ, അവ്യവസ്ഥ എന്ന സംഗതിയെ
കഴിയുന്നേടത്തോളം ഒഴിവാക്കുന്നതല്ലേ നല്ലതു്? ബോധപൂര്‍വ്വം?

>
> --
> V. Sasi Kumar
> Free Software Foundation of India
> Please visit http://swatantryam.blogspot.com
>
>
> >
>



-- 
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-
- നെടുമ്പാല ജയ്സെന്‍ -
http://cheruvannur.web4all.in/resources/
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-
    (`'·.¸(`'·.¸^¸.·'´)¸.·'´)
«´¨`·* .  Jaisen . *..´¨`»
    (¸.·'´(`'·.¸ ¸.·'´)`'·.¸)
    ¸.·´^.`'·.¸ ¸.·'´
     ( `·.¸`·.¸
      `·.¸ )`·.¸
     ¸.·(´ `·.¸
    ¸.·(.·´)`·.¸
      ( `v´ )
        `v´

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list