[smc-discuss] tv.smc.org.in

Santhosh Thottingal santhosh.thottingal at gmail.com
Mon Dec 6 23:41:46 PST 2010



നമ്മുടെ ഒരു സബ് ഡൊമൈന്‍ http://tv.smc.org.in/ കുറേ കാലമായി അനക്കമില്ലാതെ കിടക്കുകയാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട വീഡിയോകള്‍, ട്യൂട്ടോറിയലുകള്‍, സ്വതന്ത്ര സിനിമകള്‍ എന്നിവയൊക്കെ പങ്കിടാനായാണു് ആ ഡൊമൈന്‍ തുടങ്ങിയതു്.  പക്ഷേ ആ സൈറ്റ് പരിപാലിക്കാനും, പുതിയ പോസ്റ്റുകള്‍ തയ്യാറാക്കാനും ഇതുവരെ ആളെക്കിട്ടിയിട്ടില്ല. ആദ്യമൊക്കെ ഒന്നു രണ്ടു പോസ്റ്റുകള്‍ ഞാനും പ്രവീണും ചെയ്തെങ്കിലും പിന്നീടതിനൊന്നും സമയം കിട്ടിയില്ല.

ആര്‍ക്കെങ്കിലും ഈ ഡൊമൈന്‍ നടത്തിക്കൊണ്ടുപോവാന്‍ താത്പര്യമുണ്ടെങ്കില്‍ അറിയിക്കുക.

-സന്തോഷ്


More information about the discuss mailing list