[smc-discuss] ഗ്നോം മലയാള പരിഭാഷ

Anish A aneesh.nl at gmail.com
Sun Dec 19 00:10:42 PST 2010


നമസ്കാരം,
    ഞാന്‍ കെ.ഡി.ഇ യോടൊപ്പം ഗ്നോം മലയാള പരിഭാഷ കൂടി തുടങ്ങി. ഗ്നോമില്‍
പങ്കെടുക്കുവാനും, കരുതിവയ്ക്കുവാനും, പരിഭാഷകള്‍ സമര്‍പ്പിക്കുവാനും കുറച്ച്
കൂടി എളുപ്പമായി തോന്നി. എന്നാല്‍ കെ.ഡി.യി ലുള്ള തിരയല്‍ സംവിധാനം(
http://l10n.kde.org/dictionary/search-translations.php) അതില്‍ കണ്ടില്ല.
എന്റെ ഒരു നിരീക്ഷണത്തില്‍ ഗ്നോമും കെഡിഇയും ഈ മേഖലയില്‍ ഒരുമിച്ച്
പ്രവര്‍ത്തിക്കുന്നത് നന്നായിരിയ്ക്കും.

    ഞാന്‍ ചോദിയ്ക്കാന്‍ വന്നത്, ഗ്നോമിന്റെ ഉള്‍പ്പെടുത്തുന്ന ആള്‍
(Committer) ആരാണ്? എന്റെ മാറ്റങ്ങള്‍ പരിശോധിച്ച ശേഷം ഉള്‍പ്പെടുത്താന്‍
ആര്‍ക്കാണ് ചുമതല? അതിന്റെ പ്രക്രീയ എങ്ങനെയാണ്? കൂടുതല്‍ അറിയാന്‍
ആഗ്രഹിക്കുന്നു

-- 
Regards,
Anish A

http://identi.ca/aneeshnl

*സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
*- മഹാകവി കുമാരനാശാന്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20101219/1bec63c0/attachment-0001.htm>


More information about the discuss mailing list