[smc-discuss] Re: ഉബുണ്ടു 10.04 ഫോള്‍ഡര്‍, ഫയല്‍ പേര് മലയാളത്തിലാക്കാന്‍ പറ്റുന്നില്ല

നവനീത് navaneeth.sree at gmail.com
Thu May 27 06:55:16 PDT 2010


ജിനേഷ്,
ആദ്യം ഐബസ്സ് ആണ് ഉപയോഗിച്ചത്. അത് യാതോരു ജി-എഡിറ്റിലും മറ്റും ഒരു
പ്രശ്നവും ഉണ്ടാക്കിയിരുന്നില്ല. പക്ഷേ ഓപ്പണ്‍ ഓഫീസില്‍ ടൈപ്പ്
ചെയ്തപ്പോഴാണ് പ്രശ്നങ്ങള്‍ കണ്ടത്. ഈ പ്രശ്നം മറ്റ് ഉബുണ്ടു
കമ്പ്യൂട്ടറുകളിലും കണ്ടിരുന്നു. ഇപ്പോഴും ഉണ്ട്.
പിന്നീട് ലാംഗേജ് സപ്പോര്‍ട്ടിന്റെ പ്രശ്നമായിരിക്കും എന്നു കരുതി system-
>administration->language support ല്‍ നിന്നും കൂടുതല്‍
സപ്പോര്‍ട്ടുകളും ഇന്‍സ്റ്റാള്‍ ചെയ്തു.
ഇതിന് ശേഷമാണ്  system->keyboard->layouts->options നിന്നും  keyboard
indicator ഇട്ട് ഉപയോഗിച്ചു തുടങ്ങിയത്. ജിനേഷ് പറഞ്ഞ പോലെ തന്നെ രണ്ട്
ALT  കീയും ഒരുമിച്ചമര്‍ത്താന്‍ ബുദ്ധിമുട്ടായതിനാല്‍ ഇടത് വശത്തെ
വിന്‍ഡോ കീയാണ് ഉപയോഗിക്കുന്നത്.
ഇന്ന് മറ്റ് കംമ്പ്യൂട്ടറുകളില്‍ക്കൂടി നോക്കി. ആദ്യം തന്നെ  keyboard
indicator ഉപ.യോഗിച്ച് തുടങ്ങിയപ്പോള്‍ പ്രശ്നമില്ല. ഐ-ബസ്സ് ഇടാതെ
ഇരുന്നാല്‍ മതി...

language support ഇന്‍സ്റ്റാള്‍ ചെയ്തതിന്റെ പ്രശ്നമായിരിക്കാം ഇത് എന്നു
തോന്നുന്നു.

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list