[smc-discuss] സ്വനലേഖയും രൂപ ചിഹ്നവും

Santhosh Thottingal santhosh.thottingal at gmail.com
Mon Oct 18 23:14:05 PDT 2010


സ്വനലേഖയില്‍ രൂപയുടെ ചിഹ്നം ടൈപ്പു ചെയ്യാനുള്ള സൌകര്യം ചേര്‍ത്തിരിക്കുന്നു.

 എങ്ങനെ എഴുതാം?
 -------------------------
 സ്വനലേഖ ട്രാന്‍സ്ലിറ്ററേഷനടിസ്ഥാനമാക്കിയ എഴുത്തു രീതി
ആണെന്നറിയാമല്ലോ. ₹ എന്നു ടൈപ്പു ചെയ്യാന്‍ roo , ruu, Rs
എന്നിവയേതെങ്കിലും ടൈപ്പു ചെയ്യുമ്പോള്‍ കൂടെ വരുന്ന സൂചനാപ്പട്ടികയില്‍
രണ്ടാമത്തെ നിര്‍ദ്ദേശമായി ₹ ചിഹ്നം ഉണ്ടായിരിക്കും. ആരോ കീ, മൌസ്, 2
എന്ന കീ  എന്നിവയിലേതെങ്കിലും ഒന്നുപയോഗിച്ച് അതു തെരഞ്ഞെടുക്കുക

എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം
---------------------------------
നിങ്ങള്‍ നിലവില്‍ സ്വനലേഖ ibus ന്റെ കൂടെ ഉപയോഗിക്കുന്നുവെന്നു വിചാരിക്കുന്നു.
അന്യത്ര ചേര്‍ത്തിട്ടുള്ള(അറ്റാച്ച്മെന്റിനങ്ങനെയും പറയാം?!) .mim ഫയല്‍
/usr/share/m17n എന്ന ഫോള്‍ഡരിലേക്ക് ചേര്‍ക്കുക.
if you download this file to your home folder, the following command
will do that.

sudo cp ~/ml-swanalekha.mim /usr/share/m17n
ibus-daemon -rd

ഒരു സ്ക്രീന്‍ ഷോട്ട് അന്യത്ര ചേര്‍ത്തിട്ടുണ്ടു്.

പുതിയ മാപ്പിങ്ങ് ഫയല്‍ ഗിറ്റില്‍ പുതുക്കിയിട്ടുണ്ടു്.

എഴുതിയാ മതിയോ? രൂപ രൂപയായി തന്നെ കാണണ്ടേ?
https://wiki.ubuntu.com/Fonts പേജില്‍ ഉബുണ്ടുവിന്റെ രൂപ ചിഹ്നമുള്ള
ഫോണ്ടുണ്ടു്. ഉബുണ്ടുവിന്റെ പഴയ പതിപ്പുപയോഗിക്കുന്നവര്‍ക്കും, മറ്റു
വിതരങ്ങങ്ങള്‍ ഉപയോഗിക്കുന്നവരും ആ പേജില്‍ പറഞ്ഞ പ്രകരാം അതു്
ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണു്.

-സന്തോഷ്
-------------- next part --------------
A non-text attachment was scrubbed...
Name: rupee.png
Type: image/png
Size: 3466 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20101019/bd744ec8/rupee.png>
-------------- next part --------------
A non-text attachment was scrubbed...
Name: ml-swanalekha.mim
Type: application/octet-stream
Size: 49347 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20101019/bd744ec8/ml-swanalekha.mim>


More information about the discuss mailing list