[smc-discuss] DAKF hijacking SMC

V. Sasi Kumar sasi.fsf at gmail.com
Sun Oct 3 01:29:18 PDT 2010


On Sun, 2010-10-03 at 09:38 +0530, Anilkumar KV wrote:
> മഹേഷിന്റെ മിക്ക കത്തുകളിലും കാണുന്നുണ്ടല്ലോ, കുത്തിത്തിരിപ്പിനായി ചില
> വകകള്‍. ഇവ സ്വാഭാവികമായി വരുന്നതാണോ അല്ല മനഃപൂര്‍വ്വം വരുത്തുന്നതാണോ ?

ഹൈജാക്കിങ്ങിന്റെയൊക്കെ കാര്യം അവിടെ നില്‍ക്കട്ടെ. അതു് സാദ്ധ്യമല്ല
എന്നു് അനില്‍തന്നെ പറഞ്ഞുവല്ലോ. പക്ഷെ, ഒരു സംശയം ചോദിച്ചോട്ടെ. സ്വതന്ത്ര
മലയാളം കമ്പ്യൂട്ടിങ്ങ് എന്നൊരു പ്രസ്ഥാനം ലോഞ്ജ് ചെയ്തു എന്നു് ഇപ്പോള്‍
ആരെങ്കിലും പറഞ്ഞാല്‍ അതിനോടു യോജിക്കാനാവുമോ? അതു് തെറ്റാണു് എന്നു്
തറപ്പിച്ചു പറയാന്‍ ബുദ്ധിമുട്ടുണ്ടോ? അതു് തികച്ചും
തെറ്റിദ്ധാരണാജനകമല്ലേ? തിരുത്തേണ്ടതല്ലേ? എന്തുകൊണ്ടാണു് അങ്ങനെ ആരും
പറഞ്ഞുകാണാത്തതു് എന്നു് മനസിലാകുന്നില്ല. അതോ എനിക്കു് അറിയാത്ത
വല്ലതുമുണ്ടോ? കാര്യങ്ങള്‍ അറിയാതെയാണു് അങ്ങനെ സംസാരിച്ചതു് എന്നു്
കരുതാനാകുമോ? അങ്ങനെയൊരു പ്രസ്ഥാനം ലോഞ്ജ് ചെയ്തില്ലെങ്കില്‍ അങ്ങനെ ചെയ്തു
എന്നു് ഒരാള്‍ പറയുന്നതു് എന്തടിസ്ഥാനത്തിലാണു്? എന്തിനാണു്? ഇതു്
ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കില്ലേ? ഇതൊക്കെ നിസ്സാരമായി
തള്ളാനാകുമോ? അനിലിന്റെ അഭിപ്രായമെന്താണു്?

സസ്നേഹം
ശശി


-- 
V. Sasi Kumar
Free Software Foundation of India
http://swatantryam.blogspot.com




More information about the discuss mailing list