[smc-discuss] malayalam autocorrect released for Libre/Open Office

Anivar Aravind anivar.aravind at gmail.com
Sun Oct 31 01:53:35 PDT 2010


2010/10/31 Ranjit Panicker <panicker.ranjit at gmail.com>:
> മലയാളം ഓട്ടോകറക്ടിന് ഒരു വ്യാകരണ അധ്യാപകന്റെ പരിശോധന വേണമെന്നാണ് എന്റെ
> പക്ഷം. കേരളവര്‍മ്മ കോളേജില്‍ നിന്ന് വിരമിച്ച പ്രൊഫ.പി.നാരായണമേനോനെ ഈ
> ഗ്രൂപ്പില്‍ പലരും അറിയും (ഹുസൈന്‍ സര്‍, അനിവര്‍...).ഏതാനും വര്‍ഷങ്ങളായി
> അദ്ദേഹം കേരളസര്‍ക്കാരിന്റെ പാഠപുസ്തകസമിതിയിലുണ്ട്. സാമൂഹ്യപ്രവര്‍ത്തകനെന്ന
> നിലയില്‍ നേരത്തെ അദ്ദേഹത്തെ പലര്‍ക്കും പരിചയമുണ്ടാകും. ഇക്കാര്യം
> സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. കമ്പ്യൂട്ടറില്‍
> പരിചയമില്ലാത്തതിനാല്‍, ഇപ്പോള്‍ ചേര്‍ത്തിട്ടുള്ള തെറ്റ് - ശരി പദപ്പട്ടിക
> പ്രിന്റ് ചെയ്ത് നല്‍കാം. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ഏതാനും
> ദിവസത്തിനുള്ളില്‍ അറിയാന്‍ കഴിയും. സന്തോഷ് ആദ്യം സൂചിപ്പിച്ചിരുന്നതു പോലെ,
> സാധാരണക്കാരുടെ ആവശ്യത്തിനുള്ള പദങ്ങള്‍ മാത്രം പോരേ?  സാഹിത്യരചനകളുടെ
> തിരുത്തലിന് പിന്നീടത്  വികസിപ്പിക്കാം.
> - പി.രണ്‍ജിത്
>

രഞ്ജിത്ത് മാഷെ , നല്ല ഉദ്യമം . നാരായണമേനോന്‍ സാര്‍
സഹായിക്കുകയാണെങ്കില്‍ നമുക്കിതു് നല്ലൊരു ഡാറ്റാബേസ് ആക്കിമാറ്റാം .
(മാഷെ എനിക്കറിയാം, പോരാത്തതിന് എന്റെ അച്ഛന്റെ അധ്യാപകനും കൂടിയാണ് ) .
ഇതു തയ്യാറാക്കുന്ന മനോജ് തൃശ്ശൂര്‍ വിദ്യ എഞ്ചിനീയറിങ്ങ്
കോളേജിലായതുകൊണ്ട് , ഒന്നിച്ചിരിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാവില്ലെന്നു
തോന്നുന്നു.

അനിവര്‍


More information about the discuss mailing list