[smc-discuss] malayalam autocorrect released for Libre/Open Office

Ranjit Panicker panicker.ranjit at gmail.com
Sat Oct 30 23:44:42 PDT 2010


മലയാളം ഓട്ടോകറക്ടിന് ഒരു വ്യാകരണ അധ്യാപകന്റെ പരിശോധന വേണമെന്നാണ് എന്റെ
പക്ഷം. കേരളവര്‍മ്മ കോളേജില്‍ നിന്ന് വിരമിച്ച പ്രൊഫ.പി.നാരായണമേനോനെ ഈ
ഗ്രൂപ്പില്‍ പലരും അറിയും (ഹുസൈന്‍ സര്‍, അനിവര്‍...).ഏതാനും വര്‍ഷങ്ങളായി
അദ്ദേഹം കേരളസര്‍ക്കാരിന്റെ പാഠപുസ്തകസമിതിയിലുണ്ട്. സാമൂഹ്യപ്രവര്‍ത്തകനെന്ന
നിലയില്‍ നേരത്തെ അദ്ദേഹത്തെ പലര്‍ക്കും പരിചയമുണ്ടാകും. ഇക്കാര്യം
സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. കമ്പ്യൂട്ടറില്‍
പരിചയമില്ലാത്തതിനാല്‍, ഇപ്പോള്‍ ചേര്‍ത്തിട്ടുള്ള തെറ്റ് - ശരി പദപ്പട്ടിക
പ്രിന്റ് ചെയ്ത് നല്‍കാം. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ഏതാനും
ദിവസത്തിനുള്ളില്‍ അറിയാന്‍ കഴിയും. സന്തോഷ് ആദ്യം സൂചിപ്പിച്ചിരുന്നതു പോലെ,
സാധാരണക്കാരുടെ ആവശ്യത്തിനുള്ള പദങ്ങള്‍ മാത്രം പോരേ?  സാഹിത്യരചനകളുടെ
തിരുത്തലിന് പിന്നീടത്  വികസിപ്പിക്കാം.
- പി.രണ്‍ജിത്

2010/10/31 Anivar Aravind <anivar.aravind at gmail.com>

> On Sun, Oct 31, 2010 at 12:21 AM, Sooraj Kenoth
> <sooraj.kenoth at zyxware.com> wrote:
> >> I know. But i have seen this as an error in many places. just
> >> remembered it.  ഏകാന്ധത എന്നൊരു വാക്കില്ലല്ലോ
> >
> > അങ്ങനെ ഒരു വാക്കുണ്ടാക്കരുത് എന്നുണ്ടോ?
>
> സെബിന്‍ പറയുന്നതുപോലെ ഏകനും അന്ധതയും ഒക്കെച്ചേര്‍ത്ത്
> അങ്ങനെഒരുവാക്കുണ്ടാക്കുന്നതു്  കേള്‍ക്കാന്‍ രസമുണ്ടെങ്കിലും
> വ്യാകരണപ്രകാരം ശരിയല്ല എന്നു തോന്നുന്നു . ഏകാന്തത ഒറ്റവാക്കാണ് സന്ധി
> ചേര്‍ന്നതല്ല . ആ ലേഖനത്തിന്റെ വായനാ രസമല്ല ഞാന്‍ ഉദ്ദേശിച്ചതു്
>
>
>
>
> --
> "[It is not] possible to distinguish between 'numerical' and
> 'nonnumerical' algorithms, as if numbers were somehow different from
> other kinds of precise information." - Donald Knuth
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20101031/6fdbabb0/attachment-0003.htm>


More information about the discuss mailing list