[smc-discuss] malayalam autocorrect released for Libre/Open Office

manoj k manojkmohanme03107 at gmail.com
Sun Oct 31 09:05:15 PDT 2010


2010, ഒക്ടോബര്‍ 31 12:14 വൈകുന്നേരം ന്, Ranjit Panicker <
panicker.ranjit at gmail.com> എഴുതി:

> മലയാളം ഓട്ടോകറക്ടിന് ഒരു വ്യാകരണ അധ്യാപകന്റെ പരിശോധന വേണമെന്നാണ് എന്റെ
> പക്ഷം. കേരളവര്‍മ്മ കോളേജില്‍ നിന്ന് വിരമിച്ച പ്രൊഫ.പി.നാരായണമേനോനെ ഈ
> ഗ്രൂപ്പില്‍ പലരും അറിയും (ഹുസൈന്‍ സര്‍, അനിവര്‍...).ഏതാനും വര്‍ഷങ്ങളായി
> അദ്ദേഹം കേരളസര്‍ക്കാരിന്റെ പാഠപുസ്തകസമിതിയിലുണ്ട്. സാമൂഹ്യപ്രവര്‍ത്തകനെന്ന
> നിലയില്‍ നേരത്തെ അദ്ദേഹത്തെ പലര്‍ക്കും പരിചയമുണ്ടാകും. ഇക്കാര്യം
> സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. കമ്പ്യൂട്ടറില്‍
> പരിചയമില്ലാത്തതിനാല്‍, ഇപ്പോള്‍ ചേര്‍ത്തിട്ടുള്ള തെറ്റ് - ശരി പദപ്പട്ടിക
> പ്രിന്റ് ചെയ്ത് നല്‍കാം. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ഏതാനും
> ദിവസത്തിനുള്ളില്‍ അറിയാന്‍ കഴിയും. സന്തോഷ് ആദ്യം സൂചിപ്പിച്ചിരുന്നതു പോലെ,
> സാധാരണക്കാരുടെ ആവശ്യത്തിനുള്ള പദങ്ങള്‍ മാത്രം പോരേ?  സാഹിത്യരചനകളുടെ
> തിരുത്തലിന് പിന്നീടത്  വികസിപ്പിക്കാം.
> - പി.രണ്‍ജിത്
>

സ്വാഗതാര്‍ഹമായ കാര്യം. എന്റെ വീട് തൃശൂരില്‍ തന്നെ ആണ്‌. സാറിനെ കണക്ട് ചെയ്തു
തന്നാല്‍ ഞാന്‍  പോയി കണ്ടോളാം. :)*
*ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന ഡാറ്റാബേസ് ഒന്നു പ്രൂഫ്‌ നോക്കുകയെ വേണ്ടു*.


Manoj.K/മനോജ്.കെ
Mechanical Engineering Student,Vidya Academy of Science & Technology*
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20101031/05333188/attachment-0003.htm>


More information about the discuss mailing list