[smc-discuss] malayalam autocorrect released for Libre/Open Office

Sebin Jacob sebinajacob at gmail.com
Sun Oct 31 02:10:55 PDT 2010


On 31 October 2010 00:21, Sooraj Kenoth <sooraj.kenoth at zyxware.com> wrote:

> > I know. But i have seen this as a error in many places. just
> > remembered it.  ഏകാന്ധത എന്നൊരു വാക്കില്ലല്ലോ
>
> അങ്ങനെ ഒരു വാക്കുണ്ടാക്കരുത് എന്നുണ്ടോ?
>

ഏകാന്ധത എന്ന വാക്കു് ജൈവികമല്ല. അതൊരു വാക്കിലെ കളി എന്നല്ലാതെ
നിലനില്‍പ്പില്ല. എന്തര്‍ത്ഥമാണു് അതിനു പറയുവാന്‍ കഴിയുക? അല്ലെങ്കില്‍,
എങ്ങനെയാണു് അതിനെ വിഗ്രഹിച്ചെഴുതാന്‍ കഴിയുക? മലയാളത്തിലെ പദയോഗങ്ങള്‍
(compound words) എല്ലാംതന്നെ വിഗ്രഹിച്ചെഴുതാന്‍ കഴിയുന്നവയാണു്. ഒരു വാക്കിനെ
രണ്ടുതരത്തില്‍ വിഗ്രഹിക്കാനാവില്ല. വിഘടിപ്പിച്ചു് ഗ്രഹിക്കുമ്പോള്‍
വിഘടിച്ചുണ്ടായ രണ്ടുപദങ്ങളും വെവ്വേറെനിര്‍ത്തി കൂട്ടിവായിച്ചാലും
അര്‍ത്ഥമുണ്ടാവണം. ഏകമായ അന്ധത (ഏകം, അന്ധത) എന്നു പറയുമ്പോള്‍ വല്ല അര്‍ത്ഥവും
ധ്വനിക്കുന്നുണ്ടോ? വര്‍ണ്ണാന്ധതയും (colour blindness)
ഭാഗികവര്‍ണ്ണാന്ധതയുമുണ്ടു് (partial colour blindness). Single blindness എന്ന
ഒന്നു് നിലവിലില്ല. അങ്ങനെ ഒരു യോഗത്തിനു് യുക്തിയില്ല. ആ ലേഖനത്തിലെ "ഏകാന്ധത"
ഒരു satirical composition മാത്രമാണു്. അതിനപ്പുറം ആ
വാക്കുനിലനില്‍ക്കണമെങ്കില്‍ ഇതിനെ ഒറ്റവാക്കായി പരിഗണിച്ചു് ആളുകള്‍ പൊതുവില്‍
സ്വീകരിക്കേണ്ടതുണ്ടു്. അതുണ്ടാവാന്‍ കാരണങ്ങളില്ല.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20101031/22ca3f83/attachment-0003.htm>


More information about the discuss mailing list