[smc-discuss] malayalam autocorrect released for Libre/Open Office

Anivar Aravind anivar.aravind at gmail.com
Sun Oct 31 09:57:23 PDT 2010


2010/10/31 manoj k <manojkmohanme03107 at gmail.com>:
>
> 2010, ഒക്ടോബര്‍ 31 12:14 വൈകുന്നേരം ന്, Ranjit Panicker
> <panicker.ranjit at gmail.com> എഴുതി:
>>
>> മലയാളം ഓട്ടോകറക്ടിന് ഒരു വ്യാകരണ അധ്യാപകന്റെ പരിശോധന വേണമെന്നാണ് എന്റെ
>> പക്ഷം. കേരളവര്‍മ്മ കോളേജില്‍ നിന്ന് വിരമിച്ച പ്രൊഫ.പി.നാരായണമേനോനെ ഈ
>> ഗ്രൂപ്പില്‍ പലരും അറിയും (ഹുസൈന്‍ സര്‍, അനിവര്‍...).ഏതാനും വര്‍ഷങ്ങളായി
>> അദ്ദേഹം കേരളസര്‍ക്കാരിന്റെ പാഠപുസ്തകസമിതിയിലുണ്ട്. സാമൂഹ്യപ്രവര്‍ത്തകനെന്ന
>> നിലയില്‍ നേരത്തെ അദ്ദേഹത്തെ പലര്‍ക്കും പരിചയമുണ്ടാകും. ഇക്കാര്യം
>> സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. കമ്പ്യൂട്ടറില്‍
>> പരിചയമില്ലാത്തതിനാല്‍, ഇപ്പോള്‍ ചേര്‍ത്തിട്ടുള്ള തെറ്റ് - ശരി പദപ്പട്ടിക
>> പ്രിന്റ് ചെയ്ത് നല്‍കാം. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ഏതാനും
>> ദിവസത്തിനുള്ളില്‍ അറിയാന്‍ കഴിയും. സന്തോഷ് ആദ്യം സൂചിപ്പിച്ചിരുന്നതു പോലെ,
>> സാധാരണക്കാരുടെ ആവശ്യത്തിനുള്ള പദങ്ങള്‍ മാത്രം പോരേ?  സാഹിത്യരചനകളുടെ
>> തിരുത്തലിന് പിന്നീടത്  വികസിപ്പിക്കാം.
>> - പി.രണ്‍ജിത്
>
> സ്വാഗതാര്‍ഹമായ കാര്യം. എന്റെ വീട് തൃശൂരില്‍ തന്നെ ആണ്‌. സാറിനെ കണക്ട് ചെയ്തു
> തന്നാല്‍ ഞാന്‍  പോയി കണ്ടോളാം. :)
> ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന ഡാറ്റാബേസ് ഒന്നു പ്രൂഫ്‌ നോക്കുകയെ വേണ്ടു.
>

നാരായണമേനോന്‍ മാഷ്‌ക്ക് പുതിയ പദങ്ങള്‍ തയ്യാരാക്കുന്നതില്‍ വലിയൊരു
പങ്ക് വഹിക്കാന്‍ കഴിയും . ഇപ്പോഴുള്ളവയുടെ തെറ്റുതിരുത്തല്‍ ചെറിയൊരു
തുടക്കം മാത്രമാണ്

അനിവര്‍


More information about the discuss mailing list