[smc-discuss] [RFC]Project: Malayalam Autocorrect in openoffice

Manilal K M libregeek at gmail.com
Wed Sep 8 22:36:04 PDT 2010


2010/9/8 Hrishi <hrishi.kb at gmail.com>:
> പദസമാഹരണം  ഗൂഗിള്‍ ഡോക്സിലെ ഫോം  ഉപയോഗിച്ച് ചെയ്യുന്നതല്ലേ നല്ലത് ?
>
> {
>    ഒരു മോഡല്‍ ഫോം  ഞാന്‍ ഉണ്ടാക്കിയിട്ടുണ്ട്
>     (
> https://spreadsheets.google.com/viewform?formkey=dE9jZ3dOaUtqWGg3WkJ1WkxhNzN5cUE6MQ&ifq
> )
>
>    ആ ഫോം  ഉപയോഗിച്ച് കിട്ടുന്ന പദങ്ങള്‍ ഇതാ താഴെയുള്ള സ്പ്രെഡ് ഷീറ്റില്‍
> കാണാം
>     (
> https://spreadsheets.google.com/ccc?key=0AuM3yLFTiXJrdE9jZ3dOaUtqWGg3WkJ1WkxhNzN5cUE&hl=en&authkey=CK6wuc4B
> )
>
> }
>
>
> വിക്കി എഡിറ്റ് ചെയ്യുന്നതിനെക്കാള്‍ ഒക്കെ എളുപ്പം ഇതല്ലേ?  അങ്ങിനെ
> ആവുമ്പോള്‍ നമുക്ക് വിക്കി ഉപയോഗിച്ച് പരിചയമില്ലാത്ത ആളുകളെ
> ഇതില്‍ പന്കെടുപ്പിക്കാമല്ലോ..  ( ട്വിറ്ററും  ഓര്‍ക്കൂട്ടും  ഒക്കെ ഉപയോഗിച്ച്
> )  ,
> കൂടാതെ സ്പ്രെഡ്ഷീറ്റില്‍ നിന്ന് ഓട്ടോകറക്റ്റ് ഫയലിലേക്ക് വാക്കുകള്‍ ആഡ്
> ചെയ്യുന്നത് നമുക്ക് ഓട്ടോമേറ്റ് ചെയ്യാം  , അപ്പോള്‍ കൂടുതല്‍ വാക്കുകള്‍
> വരുമ്പോഴുള്ള അപ്‌‌ഡേഷനും  എളുപ്പമായിരിക്കും

Hrishi ഉണ്ടാക്കിയ ഫോം പദസമാഹരണത്തിന്റെ എല്ലാ ആവശ്യങ്ങളും
പൂര്‍ത്തികരിക്കുമോ എന്നു് സംശയമുണ്ട്. അതിന്റെ പ്രധാന കാരണം, ഒരു തെറ്റു
വാക്കിനു ഒരു ശരി എന്ന approach നെക്കാളും നല്ലതു ശരിയായ ഒരു വാക്കിനു
സാധാരണയായി വരുത്തുന്ന തെറ്റുകള്‍ ഏതൊക്കെയെന്നു കണ്ടുപിടിക്കുന്നതാണു.
openoffice ല്‍ ആദ്യത്തെ സമീപനമാണു വേണ്ടതെന്നറിയാം, പക്ഷെ documentation
വായനക്കാര്‍ക്കു വേണ്ടിയുള്ളതല്ലേ? ml.wiktionary.org പോലൊരു വിക്കിയാണു
ഇതിനു കൂടുതല്‍ അനുയോജ്യം. വിക്കിയാകുമ്പോള്‍ ഒരു വാക്കിനെ കുറിച്ചുള്ള
ചര്‍ച്ചകളും അതിനോടനുബന്ധിച്ചു തന്നെ സൂക്ഷിക്കാനാകും. ഇതു XML ലേക്ക്
എങ്ങനെ വരുത്തും എന്നതിനെക്കുറിച്ചൊന്നും എനിക്കു വലിയ പിടിയില്ല.
ഏതെങ്കിലും Export utilities ഉണ്ടോയെന്നു നോക്കണം. വിക്കിയില്‍ എഡിറ്റു
ചെയ്യാന്‍ വലിയ ബുദ്ധിമുട്ടുണ്ടാകില്ല എന്നാണു എനിക്കു തോന്നുന്നതു.

regards
-- 
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list