[smc-discuss] Malayalam Site

Praveen A pravi.a at gmail.com
Fri Sep 3 09:28:13 PDT 2010


2010, സെപ്റ്റംബര്‍ 3 9:32 വൈകുന്നേരം നു, syam <syamlalkv at gmail.com> എഴുതി:
> രണ്ടു മൂന്നുമാസം മുമ്പ് ഞാന്‍ ഇത് ചോദിച്ചു എങ്ങനെ മലയാളം ശരിയായി നെറ്റില്‍
> വരുത്താം എന്ന്, പലരും പലതും പറഞ്ഞു ഒന്നും ശരിയായില്ല. അവസാനം ഞാന്‍ ചോദിച്ചു
> ഈ ഒരു അടിസ്ഥാനം ശരിയാക്കിയിട്ട് വലിയകാര്യം ആലോചിച്ചാല്‍ പോരെ എന്ന്, ചിലര്‍
> ചീത്തപറഞ്ഞു (ഞാന്‍ ഈ കമൃണിറ്റിയുടെ ഉദ്ദേശം മലയാളം കംപ്യട്ടറില്‍ ശരിയായി
> വരുത്തുക എന്നാണെന്ന്് വിചാരിച്ചു) അന്ന് ചോദ്യം നിര്‍ത്തിയതാണു സുഹ്ൃത്തേ.
> ഏതായാലും ഇേേപ്പാള്‍ ഇതിനായി വര്‍ക്കുചെയ്യുന്നു എന്നു ശ്രീ സന്തോഷ് പറയുന്നു
> സന്തോഷം.

ശ്യാമേ ഓരോരുത്തര്‍ക്കും അവരുടേതായ മുന്‍ഗണനകള്‍ കാണില്ലേ? ശ്യാമിനു്
ഏറ്റവും പ്രധാനമെന്നു് തോന്നുന്ന കാര്യം തന്നെ മറ്റൊരാള്‍ക്കു്
പ്രധാനമെന്നു് തോന്നണമെന്നില്ല. സന്തോഷിനു് പ്രധാനമെന്നു് തോന്നുന്ന
പ്രൊജക്റ്റുകളിലാണു് സന്തോഷ് ജോലി ചെയ്യുന്നതു്. എന്തായാലും ഇപ്പോള്‍
ശ്യാമിന്റെ ആവശ്യത്തില്‍ തന്നെ സന്തോഷും മറ്റുള്ളവരും ജോലി
ചെയ്യുന്നുണ്ടല്ലോ.

> താങ്കള്‍ മാതൃഭൂമിടെ കോഡ് നോക്കുക

ഇതു് ഫോണ്ട് എംബെഡിങ്ങ് എന്ന വിദ്യ ഉപയോഗിച്ചാണു് ചെയ്തിരിയ്ക്കുന്നതു്.
അടുത്തിടെ മാത്രമാണു് എല്ലാ ബ്രൌസറിലും ഇതിനുള്ള പിന്തുണ വന്നു്
തുടങ്ങിയതു്.

കൂടുതല്‍ വിവരങ്ങള്‍ക്കു് http://smc.org.in/silpa/Webfonts കാണുക

>  നല്കുക, മലയാളം യൂണികോഡായി കണ്‍വര്‍ട്ട് ചെയ്യാന്‍ typeit എന്ന free sotware
> (Search in google)  ഉപയോഗിക്കാം. ഇങ്ങനെ ചെയ്താല്‍ ഒരു പരിധിവരെ നന്നാകും,
> dreamweaer il വൈബ്‌സൈറ്റ് ചെയ്തേേപ്പാഴ് malayalam അത്ര ശരിയായില്ല

യൂണികോഡില്‍ തന്നെ നേരിട്ടു് പല രീതികളുപയോഗിച്ചു് ചെയ്യാം. മലയാളം
കീബോര്‍ഡ് വിന്യാസമോ വരമൊഴി, മൊഴി കീമാന്‍, സ്വനലേഖ തുടങ്ങിയവയും
ഉപയോഗിയ്ക്കാം.

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your
rights from them; you give them permission to rule, only so long as
they follow the rules: laws and constitution.


More information about the discuss mailing list